• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വപ്നയെ മാധ്യമപ്രവർത്തകന്‍ വിളിച്ചെന്ന് വാര്‍ത്ത; വിശദീകരണവുമായി ജനം ടിവി ചീഫ് അനില്‍ നമ്പ്യാര്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണകടത്തില്‍ ഭീകരവാദ ബന്ധം ആവര്‍ത്തിക്കുകയാണ് ദേശീയ അന്വേഷ എജന്‍സി. ഇത് സംബന്ധിച്ച കേസ് ഡറയി എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്കെതിരെ യുഎപിഎ നിലില്‍ക്കുമോയെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം കോടതിയില്‍ കാര്യങ്ങള്‍ ബോധിപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സി രാധാകൃഷ്ണപിള്ളയാണ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയത്.

പ്രചരണങ്ങള്‍ക്ക് മറുപടി

പ്രചരണങ്ങള്‍ക്ക് മറുപടി

ഇതോടെ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി അനില്‍ നമ്പ്യാരും രംഗത്ത് എത്തിയിട്ടുണ്ട്. ആ മാധ്യമപ്രവർത്തകൻ ഞാനാണെങ്കിൽ ഞാൻ അവരെ വിളിച്ചിരുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്തിനാണ് വിളിച്ചതെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അനില്‍ നമ്പ്യാരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

സ്വർണ്ണം പിടിച്ച ശേഷം

സ്വർണ്ണം പിടിച്ച ശേഷം

ഇന്നത്തെ മലയാള മനോരമ പത്രത്തിൽ ഒരു വാർത്ത കണ്ടു.

'സ്വർണ്ണം പിടിച്ച ശേഷം വിളിച്ചത് മാധ്യമപ്രവർത്തകനെന്ന് സ്വപ്ന' എന്ന തലക്കെട്ടിൽ. ആ മാധ്യമപ്രവർത്തകൻ ഞാനാണെങ്കിൽ ഞാൻ അവരെ വിളിച്ചിരുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്തിനാണ് വിളിച്ചതെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

വിശദീകരണം തേടി

വിശദീകരണം തേടി

നയതന്ത്ര ബാഗേജിൽ യുഎഇ കോൺസുലേറ്റിൻ്റെ വിശദീകരണം തേടിയായിരുന്നു എൻ്റെ വിളി. ദുബായിലുള്ള കോൺസുൽ ജനറലിനെ ബന്ധപ്പെട്ട ശേഷം തിരിച്ചുവിളിക്കാമെന്ന് പറഞ്ഞ സ്വപ്ന ആ വിശദീകരണം ഒരു മണിക്കൂറിനകം തരികയും അത് ഞങ്ങൾ പ്രാധാന്യത്തോടെ നൽകുകയും ചെയ്തു. (ബന്ധപ്പെട്ട കോളുകൾ പരിശോധിച്ചാൽ വാർത്ത പോയ വഴി വ്യക്തമാകും)

വഴിവിട്ട ബന്ധമുണ്ടായിരുന്നെങ്കിൽ

വഴിവിട്ട ബന്ധമുണ്ടായിരുന്നെങ്കിൽ

ഇതിലൊന്നും ഒളിച്ചുവെക്കാനില്ല. അവരുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെങ്കിൽ ആ സമയത്ത് ഞാൻ കയറി വിളിക്കുമായിരുന്നോ? പിന്നെ ഒരു ഹോട്ടലിൽ വെച്ച് എന്നെ കണ്ട കാര്യം അവർ മൊഴി കൊടുത്തതായും റിപ്പോർട്ടിലുണ്ട്. ഞാൻ അവരെ കണ്ടിട്ടില്ല.

cmsvideo
  Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam
  ബിജെപിയെ സഹായിക്കണമെന്ന്

  ബിജെപിയെ സഹായിക്കണമെന്ന്

  അനുബന്ധമായുള്ള മൊഴിയാണ് അതിവി ചിത്രം.'കോൺസുലേറ്റ് ഉദ്യോഗസ്ഥർ വഴി യുഎഇയുമായി ബന്ധപ്പെടാൻ ബിജെപിയെ സഹായിക്കണമെന്ന് ' ഞാൻ ആവശ്യപ്പെട്ടത്രെ. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ഒരു പാർട്ടിക്ക് യുഎഇ ബന്ധം സ്ഥാപിക്കാൻ ഞാൻ സഹായം അഭ്യർത്ഥിച്ചെന്ന്.

  കസ്റ്റംസോ എൻഐഎയോ

  കസ്റ്റംസോ എൻഐഎയോ

  അപ്പൊ വാർത്തയുടെ ഉദ്ദേശ്യം സുവ്യക്തമായല്ലോ. നേരത്തെ ഞാനാണ് അവർക്ക് ഒളിത്താവളമൊരുക്കിയതെന്നായിരുന്നു വാർത്ത. കസ്റ്റംസോ എൻഐഎയോ മറ്റേത് ഏജൻസിയോ എന്നെ ചോദ്യം ചെയ്യാൻ വിളിക്കട്ടെയെന്ന് ചാനലിലൂടെ നേരത്തെ തന്നെ പരസ്യമായി പറഞ്ഞ സാഹചര്യത്തിൽ അതാവർത്തിക്കുന്നില്ല- അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നു.

  നേരത്തെ

  നേരത്തെ

  സ്വപ്ന സുരേഷിന്റെ ഫോൺ ലിസ്റ്റിൽ ഉള്‍പ്പെട്ടതിന് പിന്നാലെയായിരുന്നു അനില്‍ നമ്പ്യാര്‍ നേരത്തെ വിശദീകരണവുമായി രംഗത്തെത്തിയത്. 'ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ എൻ്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണ്ണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്. ദുബായിൽ നിന്നും ഇത്തരത്തിലൊരു ബാഗേജ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു വിളിയുടെ ഉദ്ദേശം'- അനില്‍ നമ്പ്യാര്‍ നേരത്തെ വ്യക്തമാക്കി.

  യാതൊരു ധാരണയുമില്ല

  യാതൊരു ധാരണയുമില്ല

  ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നും ഞാൻ ചോദിച്ചു.കാരണം ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ ജനറലിൻ്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെ വിളിച്ചന്വേഷിച്ചത്.മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിൻ്റെ വിശദീകരണം കൂടി ഞാൻ ആരാഞ്ഞു.

  മാറിയ കാര്യം എനിക്കറിയില്ലായിരുന്നു

  മാറിയ കാര്യം എനിക്കറിയില്ലായിരുന്നു

  യുഎഇ കോൺസുൽ ജനറലിൻ്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നുംസ്വപ്ന സുരേഷ് സർക്കാർ വകുപ്പിലേക്ക് മാറിയ കാര്യം എനിക്കറിയില്ലായിരുന്നു. മാത്രമല്ല സ്വപ്നയാണ് കള്ളക്കടത്തിന് പിന്നിലെന്ന സൂചന പോലും ഇല്ലാത്തപ്പോഴാണ് ഞാൻ അവരെ വിളിച്ചത്. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വാർത്താശേഖരണത്തിന്എ നിക്കാരെയും വിളിക്കാം.ഇനിയും വിളിക്കും.വിളിപ്പട്ടികയിലെ രണ്ട് കോളെടുത്ത് വെച്ച് എനിക്ക് കള്ളക്കടത്തുകാരിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.ഇതെൻ്റെ ജോലിയാണ്. ഞാൻ ഇതുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  രാജസ്ഥാനിലെ സമവായ നീക്കത്തില്‍ നിര്‍ണ്ണായക ചുവടുവെയ്പ്പ്; പൈലറ്റ് പക്ഷത്തിന് ഗെലോട്ടിന്‍റെ ആനുകൂല്യം

  English summary
  janam tv chief anil nambiar about swapna suresh's statement to customs
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X