കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനം ടിവി ബിജെപിയുടെ, അല്ലെങ്കില്‍ ആര്‍എസ്എസിന്റെ... അല്ലേയല്ലെന്ന്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പുതിയൊരു ചാനല്‍ കൂടി തുടങ്ങുകയാണ്. ജനം ടിവി. ബിജെപിയുടെ ചാനല്‍ എന്നാണ് പൊതുവേ വിലയിരുത്തുന്നതെങ്കിലും അങ്ങനെയല്ലെന്നാണ് ഒരാള്‍ പറയുന്നത്.

അങ്ങനെ പറയുന്ന ആളുടെ പേര് പ്രിയദര്‍ശന്‍ എന്നാണ്. നമ്മുടെ സംവിധാകന്‍ പ്രിയദര്‍ശന്‍ തന്നെ. അദ്ദേഹമാണ് ചാനലിന്റെ ചെയര്‍മാന്‍.

Priyadarshan

ദില്ലിയില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന ലോകഹിന്ദു കോണ്‍ഗ്രസില്‍ പങ്കെടുത്ത് വിവാദമുണ്ടാക്കിയ കക്ഷിയാണ് പ്രിയദര്‍ശന്‍. അദ്ദേഹം ജനം ടിവിയുടെ തലപ്പത്ത് വരികയും ചാനലിന് ബിജെപിയുമായും ആര്‍എസ്എസ്സുമായും ഒരു ബന്ധവും ഇല്ലെന്ന് പറയുകയും ചെയ്യുന്നു. കൈരളി ടിവി സിപിഎമ്മിന്റെ ചാനലല്ലെന്ന് പറയുമ്പോലെ ആണിതെന്നാണ് ഒരു വിഭാഗം പറയുന്നത്.

Janam TV

ഏപ്രില്‍ 19 നാണ് ജനം ടിവി സംപ്രേഷണം തുടങ്ങുക. വാര്‍ത്തകളും വിനോദ പരിപാടികളും എല്ലാം അടങ്ങുന്നതായിരിക്കും ചാനല്‍. ദേശീയതയും സംസ്‌കാരവും പ്രചരിപ്പിക്കുക എന്നതാണ് ചാനലിന്റെ ലക്ഷ്യമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

അയ്യായിരം ഓഹരി ഉടമകളില്‍ നിന്നാണ് പണം സമാഹരിച്ചാണ് ചാനല്‍ തുടങ്ങുന്നതെന്നാണ് വിശദീകരണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. നിലവില്‍ മലയാളത്തിലുള്ള ചാനലുകളെല്ലാം നിഷേധാത്മക പരിപാടികള്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി നല്ലപരിപാടികള്‍ ആയിരിക്കും ജനം ടിവിയില്‍ ഉണ്ടായിരിക്കുക എന്നും പ്രിയദര്‍ശന്‍ പറയുന്നു.

English summary
Film-maker Priyadarshan Wednesday said Janam TV, a Malayalam channel to be launched April 19, is not being backed by the Bharatiya Janata Party (BJP) or its parent organisation Rashtriya Swayamsewak Sangh (RSS).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X