കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജനം ടിവി ബിജെപി ചാനലല്ല, ബി.ജെ.പിക്ക് അങ്ങനെയൊരു ചാനലേയില്ല, അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യട്ടെ'

Google Oneindia Malayalam News

തിരുവനന്തപുരം: ജനം ടിവി ബിജെപിയുടെ ചാനലേ അല്ലെന്നും ബിജെപിക്ക് അങ്ങനെയൊരു ചാനലേ ഇല്ലെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോഴാണ് കെ സുരേന്ദ്രന്റെ പ്രതികരണം. സ്വര്‍ണക്കടത്ത് കേസില്‍ ബിജെപിക്ക് യാതൊരുവിധ ബന്ധവുമില്ല. കേസില്‍ പ്രതിയായ സന്ദീപ് നായര്‍ ബിജെപി പ്രവര്‍ത്തകനല്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കസ്റ്റംസ്

കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെയോടെയാണ് കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. അനില്‍ നമ്പ്യാര്‍ക്ക് സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ബിജെപി നേതൃത്വം നല്‍കുന്ന ചാനലിന്റെ തലപ്പത്തുള്ള മാധ്യമപ്രവര്‍ത്തകനാണ് അനില്‍ നമ്പ്യാര്‍.

തിരിച്ചടി

തിരിച്ചടി

അനില്‍ നമ്പ്യാരെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ബിജെപിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. കേസില്‍ അനില്‍ നമ്പ്യാര്‍ക്ക് നേരിട്ട് ബന്ധമുള്ളതിന് തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ഫോണ്‍ വിളിയുമായി ബന്ധപ്പെട്ടായിരിക്കും അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുക. സ്വപ്ന സുരേഷിനെ താന്‍ വിളിച്ചിരുന്നു എന്ന് അനില്‍ നമ്പ്യാര്‍ തന്നെ ഒടുവില്‍ സമ്മതിച്ചിരുന്നു.

Recommended Video

cmsvideo
Customs send notice to Janam Tv editor Anil Nambiar | Oneindia Malayalam
ബിജെപിയുടെതല്ല

ബിജെപിയുടെതല്ല

അതേസമയം, ജനം ടിവി ബിജെപിയുടെ ചാനല്‍ അല്ലെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നത്. ജനം ടിവി ബിജെപി നിയന്ത്രിക്കുന്നതല്ല. ബിജെപിക്ക് ചാനലേയില്ല. ബിജെപിക്ക് അങ്ങനെയൊരു ചാനല്‍ ഉള്ളതായി അറിയില്ലെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദേശസ്‌നേഹികള്‍

ദേശസ്‌നേഹികള്‍

ഈ നാട്ടിലെ ദേശസ്‌നേഹികളായ കുറേ ആളുകള്‍ നടത്തുന്ന ചാനലാണ്. ബിെജപിക്കാരായിട്ടുള്ള ആരും അതിലില്ല. അനില്‍ നമ്പ്യാര്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞ വരട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിനെ നിങ്ങള്‍ ബിജെപിയുമായി കൂട്ടിക്കുഴക്കരുതെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഇപി ജയരാജന്റെ തറവാടല്ല

ഇപി ജയരാജന്റെ തറവാടല്ല

ഇതിനിടെ സിപിഎമ്മിനെതിരെയും മന്ത്രി ഇപി ജയരാജനെതിരെയും സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചു. കയറാന്‍ പാടില്ലെന്ന് പറയാന്‍ മന്ത്രി ഇപി ജയരാജന്റെ തറവാടല്ല സെക്രട്ടറിയേറ്റെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സ്വപ്‌നയും സരിത്തും ഉള്‍പ്പടെ സെക്രട്ടറിയേറ്റില്‍ കയറി നിരങ്ങിയപ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഒരു ബ്ലോക്കില്‍ തീപിടിച്ചപ്പോള്‍ ഓടിയെത്തിയ പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും നടത്തിയത് വന്‍ കുറ്റമായി.

ഞാന്‍ എന്ത് കുറ്റമാണ് ചെയ്തത്

ഞാന്‍ എന്ത് കുറ്റമാണ് ചെയ്തത്

ചീഫ് സെക്രട്ടറി എത്തുന്നതിന് മുമ്പ് അവിടെ എത്തി എന്നാണ് മറ്റൊരു ആരോപണം. ചീഫ് സെക്രട്ടറി വൈകിയെത്തിയതിന് ഞാന്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. എന്‍ഐഎ അന്വേഷണത്തെ അട്ടിമറിക്കാനാണ് ശ്രമം നടന്നതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.

 സ്വർണ്ണം അയച്ചവരെ തിരിച്ചറിഞ്ഞു: ഇതുവരെ കേരളത്തിലേക്ക് കടത്തിയത് 166 കിലോ സ്വർണ്ണം!! സ്വർണ്ണം അയച്ചവരെ തിരിച്ചറിഞ്ഞു: ഇതുവരെ കേരളത്തിലേക്ക് കടത്തിയത് 166 കിലോ സ്വർണ്ണം!!

കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ഇ-പാസ് ആവശ്യമാണോ? പുതിയ വിവരങ്ങള്‍ ഇങ്ങനെകേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ഇ-പാസ് ആവശ്യമാണോ? പുതിയ വിവരങ്ങള്‍ ഇങ്ങനെ

കേന്ദ്ര സര്‍ക്കാരിന്റെ ഈ തയ്യാറെടുപ്പില്ലായ്മ ഭീതിപ്പെടുത്തുന്നത്, രൂക്ഷ വിമർശനവുമായി രാഹുൽകേന്ദ്ര സര്‍ക്കാരിന്റെ ഈ തയ്യാറെടുപ്പില്ലായ്മ ഭീതിപ്പെടുത്തുന്നത്, രൂക്ഷ വിമർശനവുമായി രാഹുൽ

English summary
Janam TV is not a BJP channel and the BJP does not have such a channel Says K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X