കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനില്‍ നമ്പ്യാര്‍ക്ക് ബന്ധം സിപിഎം സെക്രട്ടറിയുമായി; ജനം ടീവി ബിജെപി ചാനലല്ലെന്നും സന്ദീപ് വര്യര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാറെ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ചാനലനെ തള്ളിപ്പറയുന്ന നിലപാടാണ് ബിജെപി നേതാക്കള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ജനം ടീവിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി ആദ്യം രംഗത്ത് എത്തിയിരുന്നത്.

ജനം ടിവിയുടെ ഉടമസ്ഥാവകാശവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും ഒരു കൂട്ടം ദേശസ്നേഹികളാണ് ചാനല്‍ നടത്തുന്നതുമെന്നുമായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്. ഇപ്പോഴിതാ ഇതേ വാദം ആവര്‍ത്തിച്ചും അനില്‍ നമ്പ്യാര്‍ക്ക് സിപിഎമ്മുമായാണ് ബന്ധമെന്നും ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി വക്താവായ സന്ദീപ് വാര്യര്‍. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപിയുമായി എന്ത് ബന്ധം

ബിജെപിയുമായി എന്ത് ബന്ധം

അനില്‍ നമ്പ്യാരുടെ ചോദ്യം ചെയ്യലും സ്വപ്ന സുരേഷിന്‍റെ മൊഴിയും സംബന്ധിച്ച് ന്യൂസ് 18 ചാനലില്‍ നടത്തിയ അഭിമുഖത്തിലായിരുന്നു സന്ദീപ് വാര്യരുടെ ആരോപണങ്ങള്‍. അനില്‍ നമ്പ്യാര്‍ക്ക് ബിജെപിയുമായി എന്ത് ബന്ധമാണ് ഉള്ളതെന്നും അയാള്‍ എങ്ങനെ ബിജെപിക്കാരനാകുമെന്നും അദ്ദേഹം ചോദിക്കുന്നു. അനില്‍ നമ്പ്യാര്‍ക്ക് കൂടുതല്‍ ബന്ധം സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനോടാണെന്നും സന്ദീപ് വാര്യര്‍ അഭിപ്രായപ്പെടുന്നു.

അനില്‍ നമ്പ്യാരുടെ ഫോണ്‍ വിളികള്‍

അനില്‍ നമ്പ്യാരുടെ ഫോണ്‍ വിളികള്‍

അനില്‍ നമ്പ്യാരുടെ ഫോണ്‍ വിളികള്‍ കൂടുതല്‍ പരിശോധിച്ച് നോക്കിയാല്‍ കൂടുതല്‍ കോളുകളും പോയിരിക്കുന്നത് കോടിയേരി ബാലകൃഷ്ണന്‍റെ കുടുംബത്തിലെ അംഗങ്ങള്‍ക്കാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അനില്‍ നമ്പ്യാര്‍ക്കെതിരായ സ്വപ്നയുടെ മൊഴി കൂടി പുറത്തുവന്നതോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലാവുകയായിരുന്നു. ഇതോടെയാണ് ജനം ടീവിയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് നേതാക്കള്‍ രംഗത്തെത്താന്‍ തുടങ്ങിയത്.

കെ സുരേന്ദ്രൻ ഇന്ന് പറഞ്ഞത്

കെ സുരേന്ദ്രൻ ഇന്ന് പറഞ്ഞത്

ജനം ടീവിയുടെ ഉടമസ്ഥാവകാശത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധമില്ലെങ്കിലും ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധമുണ്ടെന്നും കെ സുരേന്ദ്രൻ ഇന്ന് പറഞ്ഞത്. സ്വ‍ർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനിൽ നമ്പ്യാ‍രെ ചോദ്യം ചെയ്തതിൽ അപാകതയില്ല. നിഷ്പക്ഷമായാണ് അന്വേഷണം നടക്കുന്നത്. കസ്റ്റംസ് വിശദമായി അന്വേഷണം നടത്തുന്നതിനെ പൊസീറ്റീവായാണ് കാണുന്നതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
K Surendran says Janam TV is not a BJP Channel | Oneindia Malayalam
ഉപദേശങ്ങള്‍

ഉപദേശങ്ങള്‍

അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട് പുറത്തുവന്ന സ്വപ്ന സുരേഷിന്‍രെ മൊഴികളില്‍ നിര്‍ണ്ണായകമായ പല വെളിപ്പെടുത്തലുകളും ഉണ്ടായിരുന്നു. സ്വര്‍ണ്ണം പിടിച്ച ബാഗ് വന്നത് നയതന്ത്ര ബാഗേജ് വഴിയല്ല, സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോണ്‍സുല്‍ ജനറലിനെ കൊണ്ട് വാര്‍ത്താകുറിപ്പിക്കാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദ്ദേശിച്ചെന്നായിരുന്നു സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.

കസ്റ്റംസ് കസ്റ്റഡിയില്‍

കസ്റ്റംസ് കസ്റ്റഡിയില്‍


കോണ്‍സുല്‍ ജനറലിന്‍റെ നിര്‍ദ്ദേശപ്രകാരം ഈ വാര്‍ത്താക്കുറിപ്പ് തയാറാക്കി നല്‍കാമെന്ന് അനില്‍ നമ്പ്യാര്‍ ഉറപ്പും നില്‍കി. ഇതേ കുറിച്ചുള്ള കസ്റ്റംസിന്‍റെ ചോദ്യത്തിന് അദ്ദേഹത്തിന് വ്യക്തമായ മറുപടികള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.കസ്റ്റംസ് കസ്റ്റഡിയില്‍ നിന്നും ബാഗേജ് വിട്ടുകിട്ടിയില്ലെങ്കില്‍ സരിത്തിനോട് കുറ്റം ഏല്‍ക്കാന്‍ പറയണമെന്നും ബാക്കിയെല്ലാം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞതായും സ്വപ്ന മൊഴിനല്‍കിയിട്ടുണ്ട്.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

ഈ മൊഴികളും അനില്‍ നമ്പ്യാര്‍ പറഞ്ഞ കാര്യങ്ങളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടോയെന്നാണ് കസ്റ്റംസ് ഇപ്പോള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നത്. മൊഴികളില്‍ വൈരുദ്ധം ഉണ്ടെന്ന് കണ്ടെത്തിയാല്‍ അനില്‍ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. അടുത്ത ആഴ്ച്ചയോടെ ഇത് ഉണ്ടായേക്കുമെന്നാണ് സൂചന.

പാര്‍ടിയുടെ നേതൃത്വം തയ്യാറാകണം

പാര്‍ടിയുടെ നേതൃത്വം തയ്യാറാകണം

അതേസമയം, സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ കോ-ഓര്‍ഡിനേറ്റിംഗ്‌ എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ്‌ ചോദ്യം ചെയ്‌തതു സംബന്ധിച്ച്‌ പുറത്തു വരുന്ന വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രതികരണം. ചോദ്യം ചെയ്യല്‍ കഴിഞ്ഞയുടന്‍ തന്നെ അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബിജെപിക്ക്‌ എന്തോ മറച്ചു വെയ്‌ക്കാനുണ്ടെന്ന്‌ വ്യക്തം. രാജ്യദ്രോഹകുറ്റം ചുമത്തിയ കേസില്‍ പുറത്തു വന്ന ബിജെപി ബന്ധത്തില്‍ നിലപാട്‌ വ്യക്തമാക്കാന്‍ ആ പാര്‍ടിയുടെ നേതൃത്വം തയ്യാറാകണമെന്നും സിപിഎം വ്യക്തമാക്കി.

 ശശി തരൂരിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്; കൊടിക്കുന്നിലിനെ തള്ളി ശബരീനാഥന്‍ ശശി തരൂരിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്; കൊടിക്കുന്നിലിനെ തള്ളി ശബരീനാഥന്‍

English summary
Janam tv is not a bjp channel, Anil nambiar has good relation with kodiyeri says sandeep varier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X