Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്ര നടയില്‍ യുവാവിന്‍റെ ആത്മഹത്യാ ശ്രമം! അയ്യപ്പന് വേണ്ടിയെന്ന് ജനം ടിവിയുടെ വ്യാജ വാര്‍ത്ത

ശബരിമല വിഷയം അജണ്ടയാക്കി ജനം ടിവി വര്‍ഗീയതയും മതവിദ്വേഷവും ആളികത്തിക്കുന്ന വാര്‍ത്തകളാണ് പടച്ചുവിടുന്നതെന്ന വിമര്‍ശനം ശക്തമാണ്. ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയുടെ ഇരുമുടി കെട്ടില്‍ സാനിറ്ററി നാപ്കിന്‍ ആണെന്നും സിപിഎം വീടുകള്‍ കയറി ശബരിമലയിലേക്ക് യുവതികളെ എത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നുമൊക്കെ ജനം ടിവി ഒരുമടിയുമില്ലാതെ വാര്‍ത്ത നല്‍കി. ഒടുവില്‍ വന്ന വാര്‍ത്ത മുന്‍ സിപിഎം നേതാവ് ശശികല റഹീം മരുമകളോടൊത്ത് ശബരിമല ദര്‍ശനത്തിന് എത്തുന്നുവെന്നായിരുന്നു.

എല്ലാം പച്ചക്കള്ളമാണെന്ന് തെളിവ് സഹിതം പുറത്തുവന്നിട്ടും ഇപ്പോഴും വ്യാജ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത് തുടരുകയാണ് ജനം. ഈ ശ്രേണിയില്‍ അവസാനം എത്തിയ വാര്‍ത്ത ഇതായിരുന്നു- ശബരിമല യുവതീ പ്രവേശന വിഷയത്തിന്‍റെ പേരില്‍ ക്ഷേത്ര നടയില്‍ യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഇതാണ് ജനം ടിവി ഫ്ളാഷ് നല്‍കിയത്. എന്നാല്‍ ആത്മഹത്യ ശ്രമത്തിന് പിന്നിലുള്ള കാരണം യുവാവ് വെളിപ്പെടുത്തിയതോടെ ജനം ടിവി ഫ്ളാഷ് മുക്കി. സംഭവം ഇങ്ങനെ

 ശബരിമല കത്തിക്കാന്‍

ശബരിമല കത്തിക്കാന്‍

ശബരിമല സ്ത്രീപ്രവേശനം ആളികത്തിച്ച് റേറ്റിങ്ങ് കൂട്ടിയ ജനം ടിവിക്ക് വ്യാജ വാര്‍ത്ത നല്‍കുന്നതിന്‍റെ പേരില്‍ ചില്ലറ വിമര്‍ശനമൊന്നുമല്ല കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ അതിലൊന്നും തളരാന്‍ ചാനല്‍ ഒരുക്കമല്ല. പരമാവധി വ്യാജ വാര്‍ത്തകള്‍ പടച്ചുവിടണം അത് മാത്രമാണ് ലക്ഷ്യം. അതിന്‍റെ ഭാഗമായാണ് രഹ്ന ഫാത്തിമ സാനിറ്ററി നാപ്കിന്‍ കൊണ്ടാണ് ശബരിമലയില്‍ എത്തിയതെന്നൊക്കെ ഒരുളുപ്പുമില്ലാതെ പ്രചരിപ്പിച്ചത്.

 മലകയറാന്‍ ​എത്തും

മലകയറാന്‍ ​എത്തും

വീട്ടില്‍ ആരോഗ്യസംബന്ധമായ പ്രശ്നങ്ങളാല്‍ വിശ്രമിക്കുകയായിരുന്ന സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗം ശശികല റഹീമും മരുമകളും ശബരിമലയില്‍ എത്തുമെന്നായിരുന്നു അടുത്ത പെരും നുണ. എന്നാല്‍ ശബരിമലയില്‍ താന്‍ പോകുന്നുണ്ടെന്നത് ജനം ടിവി വാര്‍ത്തകണ്ടാണ് താന്‍ അറിഞ്ഞതെന്നായിരുന്നു ശശികലയുടെ പ്രതികരണം.

 നിയമനടപടി

നിയമനടപടി

സംഭവത്തില്‍ ശശികല സത്യാവസ്ഥ വിശദീകരിച്ചതോടെ ജനം ടിവി വാര്‍ത്തയെ തുടര്‍ന്ന് ശശികല നീക്കം ഉപേക്ഷിച്ചെന്ന് ഒരു മടിയുമില്ലാതെ ജനം വീണ്ടും വാര്‍ത്ത നല്‍കി.എന്നാല്‍ വ്യാജ വാര്‍ത്ത നല്‍കിയതിന്‍റെ പേരില്‍ ജനം ടിവിക്കെതിരെ ശശികലയും മരുമകളും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

 പിന്നോട്ടില്ല

പിന്നോട്ടില്ല

പക്ഷേ ഇതുകൊണ്ടൊന്നും ജനം ടിവി അടങ്ങുന്ന മട്ടില്ല.ഇപ്പോള്‍ വീട്ട് വഴക്കിന്‍റെ പുറത്ത് ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവ് അയ്യപ്പന് വേണ്ടി മരിക്കാന്‍ ഒരുങ്ങിയെന്ന തരത്തില്‍ ഒരു വാര്‍ത്തയാണ് പുതുതായി ജനം ടിവി പടച്ച് വിട്ടിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകനായ മുത്തൂര‍് ചാലക്കുഴി തോറ്റാണിശേരില്‍ രമേശന്‍റെ മകന്‍ രമോദരനാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

 ക്ഷേത്ര നടയിലേക്ക്

ക്ഷേത്ര നടയിലേക്ക്

ഞായറാഴ്ച രാവിലെ 12.20 നാണ് സംഭവം. ഭാര്യയുമായി അകന്നുകഴിയുകയായിരുന്ന രമോദരന്‍ ഞായറാഴച രാവിലെ മുതല്‍ മദ്യപിക്കാന്‍ തുടങ്ങി. ഒടുവില്‍ മദ്യപാനം പരിധിവിട്ടതോടെ പെട്രോളുമെടുത്ത് ക്ഷേത്രനടയിലേക്ക് പോയി.

 പെട്രോളൊഴിച്ചു

പെട്രോളൊഴിച്ചു

അവിടെയെത്തി പെട്രോളുമൊഴിച്ച് നില്‍ക്കാന്‍ തുടങ്ങിയതോടെ ബിജെപി നേതാക്കള്‍ അവിടെയെത്തി. ജനം ടിവിയെ വിവരം അറിയിച്ചു. ജനം ടിവി ഉടനെ ഫ്ളാഷ് അടിച്ചുവിട്ടു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നായിരുന്നു ജനം ടിവിയുടെ ഫ്ളാഷ്.

 ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

എന്നാല്‍ പോലീസ് എത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തായി. ഇതോടെ ചാനല്‍ നേതാക്കള്‍ മുങ്ങി. പിന്നാലെ ജനം ടിവി നൈസായി ഫ്ളാഷ് പിന്‍വലിച്ചു.

 ആത്മഹത്യാ ശ്രമം

ആത്മഹത്യാ ശ്രമം

ഭാര്യയുമായി പിണങ്ങി കഴിയുകയാണെന്നും തന്‍റെ രണ്ട് പെണ്‍മക്കളെ കാണാന്‍ അനുവദിക്കില്ലെന്നും പോലീസിനോട് യുവാവ് വ്യക്തമാക്കി. കുടുംബപ്രശ്നത്തിന്‍റേ പേരിലാണ് മദ്യപിച്ചതെന്നും മദ്യലഹരിയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

 റേറ്റിങ് കൂട്ടി

റേറ്റിങ് കൂട്ടി

വര്‍ഗീയ പ്രചാരണം നടത്തി മുതലെടുപ്പുണ്ടാക്കുന്ന ശ്രമമാണ് ജനം നടത്തിക്കൊണ്ടിരിക്കുന്നതെന്ന വിമര്‍ശനങ്ങള്‍ വ്യാപകമാണ്.ബാര്‍ക്ക് റിപ്പോര്‍ട്ടില്‍ അഞ്ചാം സ്ഥാനത്തായിരുന്ന ജനം ടിവി ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പരമാവധി മുതലെടുപ്പ് നടത്തിയതോടെ ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+