Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല ദർശനം നടത്തിയ കനകദുർഗയുടെ ബാഗിൽ സാനിറ്ററി നാപ്കിനെന്ന് ജനം ടിവി

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ, അതിവൈകാരികതയും വര്‍ഗീയതയും വിദ്വേഷവും നിറഞ്ഞ വാര്‍ത്തകള്‍ നല്‍കിയാണ് റേറ്റിംഗ് ചാര്‍ട്ടില്‍ ജനം ടിവി മുന്നിലെത്തിയത് എന്നാണ് നിരീക്ഷണങ്ങൾ. പലപ്പോഴും പെരുംനുണകളാണ് വാര്‍ത്തകളായി പ്രചരിപ്പിക്കുന്നത് എന്ന ആരോപണം ജനം ടിവിക്ക് നേരെയുണ്ട്.

ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനുണ്ട് എന്ന് വരെ വാര്‍ത്ത നല്‍കിയിട്ടുണ്ട് ജനം. സാനിറ്ററി നാപ്കിനും ആര്‍ത്തവവും വൃത്തികേടുകളാണ് എന്നും വിശ്വാസത്തെ അവഹേളിക്കാൻ പോന്നവയുമാണ് എന്നും കരുതുന്നവരെ ഞെട്ടിക്കുകയും ചെയ്തു ഈ വാര്‍ത്ത. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയില്‍ ദര്‍ശനം നടത്തി ചരിത്രം കുറിച്ച കനകദുര്‍ഗയുടെ ബാഗിലും സാനിറ്ററി പാഡ് അന്വേഷിച്ച് കണ്ടെത്തിയിരിക്കുകയാണ് ജനം ടിവി.

ആർത്തവവും സാനിറ്ററി പാഡും

ആർത്തവവും സാനിറ്ററി പാഡും

ആര്‍ത്തവം എന്നും യോനി എന്നുമൊക്കെ മലയാളിക്ക് അത്ര പെട്ടെന്ന് നാക്കില്‍ വരുന്ന വാക്കുകള്‍ ആയിരുന്നില്ല ഇതുവരെ. ശബരിമല വിഷയത്തോടെ മലയാളി സങ്കോചമില്ലാതെ ആര്‍ത്തവം എന്നൊക്കെ പറഞ്ഞ് പഠിച്ച് തുടങ്ങിയിരിക്കുന്നു. ആര്‍ത്തവം അശുദ്ധമല്ലെന്നും സാനിറ്ററി പാഡ് വൃത്തികേട് അല്ലെന്നും പതുക്കെ മനസ്സിലാക്കി തുടങ്ങുന്നു.

ഇരുമുടിക്കെട്ടിലെ സാനിറ്ററി പാഡ്

ഇരുമുടിക്കെട്ടിലെ സാനിറ്ററി പാഡ്

എന്നാല്‍ ഇപ്പോഴും നേരം വെളുക്കാത്ത വലിയൊരു വിഭാഗമുണ്ട്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി പാഡുണ്ട് എന്ന തരത്തിലുളള വാര്‍ത്തകള്‍ ഈ വിഭാഗത്തെ ഉന്നം വെച്ച് ഉത്പാദിപ്പിക്കപ്പെടുന്നവയാണെന്ന് നിസംശയം പറയാം. മതവികാരം വ്രണപ്പെടുത്തല്‍ ഏറ്റവും വലിയ കുറ്റമാകുന്ന ഇടത്ത് ഇത്തരം വാര്‍ത്തകള്‍ക്ക് ചിലവേറുന്നു.

വ്യാജ പ്രചാരണം

വ്യാജ പ്രചാരണം

രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനുണ്ടായിരുന്നു എന്ന, ഒരു തെളിവും അടിസ്ഥാനവും ഇല്ലാത്ത പ്രചാരണം ഏറ്റെടുത്തത് സംഘപരിവാര്‍ അണികള്‍ മാത്രമല്ല, നേതാക്കള്‍ കൂടിയാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയം വഷളാക്കുന്നതില്‍ ഈ പ്രചാരണത്തിന് വലിയ പങ്കുണ്ട്. ചാനല്‍ ചര്‍ച്ചകളിലടക്കം ഈ സാനിറ്റിറി നാപ്കിന്‍ കഥ നേതാക്കള്‍ ഉപയോഗിച്ചു.

കനകദുർഗയ്ക്ക് എതിരെയും

കനകദുർഗയ്ക്ക് എതിരെയും

രഹ്ന ഫാത്തിമയ്ക്ക് ശേഷം കനകദുര്‍ഗയുടെ ബാഗിലാണ് ജനം ടിവി സാനിറ്ററി നാപ്കിന്‍ കണ്ടെത്തിയിരിക്കുന്നത്. കനകദുര്‍ഗയുടെ സഹോദരന്റെ വെളിപ്പെടുത്തല്‍ എന്നാണ് ജനം ടിവി വാര്‍ത്ത. കനക ദുര്‍ഗ വീട്ടില്‍ നിന്നും പോയ ശേഷം ബാഗ് പരിശോധിച്ചതില്‍ നിന്നാണ് സാനിറ്ററി നാപ്കിന്‍ കണ്ടെത്തിയത് എന്നും ജനം ടിവി വാര്‍ത്തയില്‍ പറയുന്നു.

ദൃശ്യങ്ങളും പുറത്ത് വിട്ടു

ദൃശ്യങ്ങളും പുറത്ത് വിട്ടു

ശബരിമലയിലെത്തുന്ന സ്വാമിമാര്‍ ധരിക്കുന്ന മാലയും അമ്പലത്തില്‍ നിന്നും പ്രസാദമായി ലഭിക്കുന്ന ഭസ്മവും ഒപ്പം സാനിറ്ററി നാപ്കിനും കൂട്ടിക്കെട്ടി ഒരു കവറില്‍ വെച്ചിരിക്കുകയായിരുന്നു എന്ന് സഹോദരന്‍ പറയുന്ന ഫോണ്‍ സംഭാഷണവും ജനം ടിവി പുറത്ത് വിട്ടിട്ടുണ്ട്. കനകദുര്‍ഗയുടെ ബാഗില്‍ നിന്ന് ലഭിച്ചതെന്ന് അവകാശപ്പെടുന്ന ഈ സാധനങ്ങളുടെ ദൃശ്യങ്ങളും ചാനല്‍ സംപ്രേഷണം ചെയ്തു.

പോലീസ് വഴി വരച്ച് നൽകി

പോലീസ് വഴി വരച്ച് നൽകി

ഇത് വഴി കനകദുര്‍ഗ ആചാര ലംഘനം കൂടാതെ ഹൈന്ദവ വിശ്വാസങ്ങളേയും അവഹേളിച്ചു എന്നാണ് ജനം ടിവി ആരോപിക്കുന്നത്. ജനം ടിവി ബിഗ് ബ്രേക്കിംഗ് ആയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ശബരിമലയിലേക്ക് എത്താന്‍ കനകദുര്‍ഗയ്ക്കും ബിന്ദുവിനും പോലീസ് വഴി വരച്ച് നല്‍കിയെന്നും ജനം ടിവി വാര്‍ത്തയില്‍ ആരോപിക്കുന്നു.

പ്രചാരണം കൊഴുക്കുന്നു

പ്രചാരണം കൊഴുക്കുന്നു

പോലീസ് വഴി വരച്ച് നല്‍കി എന്ന് ജനം ടിവി ആരോപിക്കുന്നത് കനകദുര്‍ഗയുടെ ബാഗില്‍ നിന്ന് ലഭിച്ചു എന്ന് പറയപ്പെടുന്ന ചില കടലാസുകളില്‍ നിന്നാണ്. കനകദുര്‍ഗയുടെ സാനിറ്ററി പാഡ് വാര്‍ത്ത സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്. യുവതീ പ്രവേശം നടന്നതോടെ ക്ഷീണിച്ച സംഘപരിവാറിന് സോഷ്യല്‍ മീഡിയയില്‍ പിടിവള്ളിയായിരിക്കുന്നു ഈ പുതിയ 'കണ്ടെത്തല്‍'. അതേസമയം വാർത്തയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.

വീഡിയോ കാണാം

ജനം ടിവി വാർത്തയുടെ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+