Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രത്തിനെതിരായി വാര്‍ത്ത നല്‍കി.. കൊച്ചിയിലെ ജനം ടിവി ഓഫീസ് സംഘപരിവാര്‍ അടിച്ച് തകര്‍ത്തു!!

ഹിന്ദുവികാരങ്ങള്‍ക്കെതിരെ ആര് എതിര്‍ശബ്ദമുയര്‍ത്തിയാലും വെച്ച് പൊറുപ്പിക്കെന്ന് വീണ്ടും വ്യക്തമാക്കി സംഘപരിവാര്‍.ക്ഷേത്രത്തിനെതിരെ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി നിയന്ത്രണത്തിലുള്ള ജനം ടിവിയുടെ ഇടപ്പള്ളിയിലുള്ള ഓഫീസ് സംഘപരിവാര്‍ അടിച്ചു തകര്‍ത്തത്.

ഓഫീസിലെ മേശയും കസേരയും ടിവിയും മറ്റ് ഫര്‍ണിച്ചറുകളും സംഘം അടിച്ച് തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ എളമക്കര പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.

പുനരുദ്ധാരണം

പുനരുദ്ധാരണം

കൊച്ചിന്‍ ദേവസ്വത്തിന് കീഴിലുള്ള അഴകിയ കാവ് ക്ഷേത്രം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് വാര്‍ത്തനല്‍കിയതില്‍ പ്രകോപിതരായാണ് ഞായറാഴ്ച ഉച്ചയോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊച്ചിയിലെ ഓഫീസില്‍ അക്രമം നടത്തിയത്. ഓഫീസ് ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്ത സംഘം ബ്യൂറോ ചീഫ് ശ്രീകാന്തിനേയും കൈയ്യേറ്റം ചെയ്തു.

റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്

ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണം നടത്താന്‍ തിരുമാനം ഉണ്ടായിരുന്നെന്നും ഇത് വൈകുകയാണെന്നും പരാമര്‍ശിച്ചായിരുന്നു ജനം ടിവി റിപ്പോര്‍ട്ട് നല്‍കിയത്. പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ശ്രീകോവില്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മോടി പിടിപ്പിക്കാനുള്ള പ്രവര്‍ത്തികള്‍ ക്ഷേത്രത്തില്‍ നടക്കുകയായിരുന്നു. ഇതിനോടനുബന്ധിച്ച് ക്ഷേത്രത്തിലെ ചെമ്പോല പൊതിയുന്നതിനുള്ള നടപടികളും നടത്തി വരികയായിരുന്നു.

അഴിമതി

അഴിമതി

മഴക്കാലമായതിനാല്‍ താര്‍പ്പായ കെട്ടിയായിരുന്നു പണി നടന്നിരുന്നത്. എന്നാല്‍ കാറ്റില്‍ താര്‍പ്പായ പാറിപ്പോയി. ഇതോടെ പണി നടക്കുന്നിടത്തേക്ക് മഴവെള്ളം കയറിപ്പോയി. എന്നാല്‍ പണി പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ ഇങ്ങനെ സംഭവിച്ചത് ക്ഷേത്രം സമിതിയുടെ വീഴ്ചയും അഴിമതിയുമാണെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് സംഘടിച്ചെത്തിയ സംഘപരിവാര്‍ സംഘം ഓഫീസ് അടിച്ച് തകര്‍ത്തു.

പ്രതിഷേധിച്ചു

പ്രതിഷേധിച്ചു

സംഭവത്തില്‍ പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തു. കേരള പത്രപ്രവര്‍ത്തക യൂണിയനും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.ഭരണഘടന വാഗ്ദാനം നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണം ചെറുക്കാന്‍ ഇതര സമൂഹങ്ങള്‍ തയ്യാറാകണമെന്ന് കെയുഡബ്ലൂജെ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+