കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ കട്ടയും പടവും മടങ്ങിയപ്പോള്‍ കൂപ്പ് കുത്തി ജനം ടിവി! ബാര്‍ക്ക് റേറ്റിങ്ങില്‍ താഴോട്ട്

  • By Aami Madhu
Google Oneindia Malayalam News

ശബരിമല യുവതീ പ്രവേശന വിധിയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും മറ്റ് സംഭവ വികാസങ്ങളും ജനം ബിജെപി ചാനലായ ടിവിയുടെ റേറ്റിങ്ങ് കുത്തനെ കൂട്ടിയിരുന്നു. ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പമെന്ന രീതിയില്‍ നിലപാട് സ്വീകരിച്ചതോടെ പ്രമുഖ വാര്‍ത്താ ചാനലുകളേയെല്ലാം പിന്തളളിയായിരുന്നു ജനം ടിവിയുടെ കുതിപ്പ്. ഇതോടെ ജനം ടിവിയുടെ ഉയര്‍ച്ചയെ സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി ആഘോഷിച്ചു.

എന്നാല്‍ ശബരിമല വിഷയത്തില്‍ ബിജെപിയുടെ കട്ടയും പടവും മടങ്ങിയ പോലെ തന്നെ ജനം ടിവിയുടെ റേറ്റിങ്ങും കുത്തന ഇടിഞ്ഞെന്നാണ് ബാര്‍ക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ശബരിമല വിഷയത്തില്‍ ബിജെപിക്കേറ്റ തിരിച്ചടി ജനം ചാനലിനേയും പിറകിലാക്കിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

 വളച്ചൊടിച്ച് അവതരണം

വളച്ചൊടിച്ച് അവതരണം

ശബരിമല വിഷയം കത്തി നില്‍ക്കുമ്പോള്‍ സത്യമെന്തെന്ന് അറിയാന്‍ ജനം ടിവി മാത്രം കാണൂ എന്നായിരുന്നു സംഘപരിവാര്‍ ബിജെപി അനുകൂല പേജുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. മറ്റ് മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം എന്തെന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ബിജെപിക്ക് അനുകൂലമായി സംഭവങ്ങളെ വളച്ചൊടിച്ച് വിശ്വാസികളെ കൈയ്യിലെടുക്കാനുള്ള ശ്രമം ജനം ടിവി നടത്തി.

 വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്ക്

വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്ക്

മലകയറാന്‍ എത്തിയ രഹ്ന ഫാത്തിമയുടെ ഇരുമുടി കെട്ടില്‍ സാനിറ്ററി നാപ്കിന്‍, സിപിഎം യുവതികളെ ശബരിമലയില്‍ എത്തിക്കാന്‍ വീടുകള്‍ കയറി ഇറങ്ങി, യുവതികളെ എത്തിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ഗൂഢാലോചന നടത്തുന്നു, സിപിഎം പ്രവര്‍ത്തകയായ ശശികല റഹീമും മരുമകളും ശബരിമലയില്‍ എത്തും തുടങ്ങി തികച്ചും വ്യാജമായ പല വാര്‍ത്തകളും ജനം ഈ കാലയളവില്‍ പ്രചരിപ്പിച്ചു.

 വ്യാപക വിമര്‍ശനം

വ്യാപക വിമര്‍ശനം

ശബരിമല വിഷയം കൈകാര്യം ചെയ്യുന്ന ജനം ടിവിയുടെ അവതരണ രീതിക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇത്തരം വ്യാജ വാര്‍ത്തകള്‍ ചാനലിന്‍റെ പ്രേക്ഷകരുടെ എണ്ണം കൂട്ടി. ഇതോടെ മലയാളത്തിലെ മറ്റ് വാര്‍ത്താ ചാനലുകളെ പിന്നിലാക്കി ജനം കുതിപ്പ് നടത്തി.

 റേറ്റിങ്ങ് കുതിച്ച് കയറി

റേറ്റിങ്ങ് കുതിച്ച് കയറി

2015 ല്‍ തുടങ്ങിയ ജനം ടിവിയുടെ റേറ്റിങ്ങ് രണ്ടാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. ബാര്‍ക്ക് റേറ്റിങ്ങ് ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രണ്ടും മൂന്നും സ്ഥാനത്ത് ഉണ്ടായിരുന്ന മനോരമയേയും മാതൃഭൂമിയേയും പിന്തള്ളിയായിരുന്നു ജനത്തിന്‍റെ കുതിപ്പ്.

 ചരിത്രത്തിലെ നേട്ടം

ചരിത്രത്തിലെ നേട്ടം

ശബരിമല വിഷയം കത്തി നിന്ന് ഒക്ടോബര്‍ 20 മുതല്‍ 26 വരെയുളള ദിവസങ്ങളില്‍ (102.24% റേറ്റിങ്ങ്) ഇംപ്രഷനുമായി രണ്ടാംസ്ഥാനം ജനം ടീവി നേടി. ജനംടീവിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇംപ്രഷനാണിത്.

 ശക്തി ചോര്‍ന്നു, റേറ്റിങ്ങും

ശക്തി ചോര്‍ന്നു, റേറ്റിങ്ങും

എന്നാല്‍ ബിജെപിയുടെ ശബരിമല സമരത്തിന്‍റെ ശക്തി ചോര്‍ന്നതോടെ ജനം ടിവിയുടെ റേറ്റിങ്ങും കുത്തനെ ഇടിഞ്ഞു. ബാര്‍ക്ക് റേറ്റിങ്ങില്‍ ജനം നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.

 ജനത്തേയും ബാധിച്ചു

ജനത്തേയും ബാധിച്ചു

ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് മാറ്റവും അനാവശ്യമായുള്ള ഹര്‍ത്താലുമെല്ലാം പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. എങ്ങനെയങ്കിലും സമരം അവസാനിപ്പിച്ചാല്‍ മതിയെന്ന ഘട്ടത്തിലാണ് ബിജെപി. ഈ അവസ്ഥ ജനം ടിവിയുടെ കാഴ്ചക്കാരേയും ബാധിച്ചു.

 പിന്തള്ളി

പിന്തള്ളി

ദേശീയ തലത്തിലെ ബിജെപിയുടെ നാണം കെട്ട തോല്‍വിയടക്കം ജനത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ ബാര്‍ക്ക് റേറ്റില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ജനത്തെ തള്ളി മനോരമ ന്യൂസ് കുതിപ്പ് നടത്തി.

Recommended Video

cmsvideo
ജനം ടിവിയെ ട്രോളി തള്ളിമറിച്ച് ട്രോളന്‍മാർ | Oneindia Malayalam
 ലിസ്റ്റിലേ കാണില്ല

ലിസ്റ്റിലേ കാണില്ല

മൂന്നാം സ്ഥാനത്തേക്ക് മാതൃഭൂമിയും അഞ്ചാം സ്ഥാനത്തേക്ക് ന്യൂസ് 18 നും ആറ് മീഡിയാ വണും നേടി. അതേസമയം ശബരിമല വിഷയത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ ബാര്‍ക്ക് റേറ്റിങ്ങ് ലിസ്റ്റില്‍ പോലും ജനം ടിവി വന്നേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
janam tv rating down details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X