കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നടത്തുന്നത് പ്രതികാര രാഷ്ട്രീയമെന്ന് ഹസൻ, വിമോചന യാത്രയ്ക്ക് കാസർകോട് തുടക്കം....

Google Oneindia Malayalam News

കാസറഗോഡ്: കെപിസിസി പ്രസിഡണ്ട് എംഎം ഹസൻ നയിക്കുന്ന ജനമോചന യാത്രയ്ക്ക് ഇന്ന് വൈകുന്നേരത്തോടെ തുടക്കമാകും. ചെർക്കളയിൽ നിന്നാണ് തുടക്കം കുറിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ കാസറഗോഡ് എത്തിയിട്ടുണ്ട്.

ജാഥ ഉദ്ഘാടനം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണി, ജാഥാ നായകൻ എം.എം. ഹസൻ , കെപിസിസി ഭാരവാഹികളായ ജെയ്‌സൺ ജോസഫ് , ശൂരനാട് രാജശേഖരൻ, തുടങ്ങിയവർ നേരത്തെ തന്നെ കാസറഗോഡ് എത്തിയിട്ടുണ്ട്. മാത്രമല്ല മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, തുടങ്ങിയവരും എത്തിയിട്ടുണ്ട്. 45 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം യാത്ര 25 ന് തിരുവനതപുരത്ത് സമാപിക്കും.

Congress leader

കേരളത്തിൽ സിപിഎം നടത്തുന്നത് പ്രതികാര രാഷ്ട്രീയമെന്ന് കെപിസിസി പ്രസിഡന്റ എംഎം ഹസ്സൻ പറഞ്ഞു. കാസറഗോഡ് ഗസ്റ്റ് ഹൌസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ നിന്നും ദേശീയ തലത്തിൽ ഫാസിസ്റ്റുകൾ നടത്തുന്ന അക്രമത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാനാണ് ജനമോചന യാത്ര നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദളിത് സമൂഹം നടത്തുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന സംഭവങ്ങൾ കേരളത്തിലും നടന്നു വരികയാണ്. ദേശീയ പാത വികസിപ്പിക്കുന്നതിന് യുഡിഎഫ് എതിരല്ല എന്നാൽ ജനകീയ സമരങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ശ്രമങ്ങളാണ് പിണറായി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English summary
Javamochana Yathra starts from Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X