Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉമ്മന്‍ ചാണ്ടിയെ എറിഞ്ഞോടിച്ചിട്ടുണ്ട്, മഹാ കുഴപ്പക്കാരനായിരുന്നു ഞാന്‍'; കോളേജ് ഓര്‍മകള്‍ പങ്കുവെച്ച് പിസി

കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത നേതാവാണ് പി സി ജോര്‍ജ്. പലതവണ വിവാദത്തില്‍ അകപ്പെട്ട പിസി ജോര്‍ജ് നിലവില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് എല്‍ ഡി എഫിലും യു ഡി എഫിലും ഇല്ലാതെയിരിക്കുകയാണ്. കഴിഞ്ഞ തവണ സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ പി സി ജോര്‍ജ് പരാജയപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തന്റെ കോളേജ് ജീവിതത്തെ കുറിച്ച് പിസി ജോര്‍ജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

കോളേജ് കാലത്ത് എല്ലാ റൗഡിസവും കൊണ്ടുനടന്നിരുന്ന ആളായിരുന്നു താനെന്ന് പി സി ജോര്‍ജ് പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തേവര എസ്എച്ച് കോളേജിലായിരുന്നു പിസി ജോര്‍ജിന്റെ ബിരുദപഠനം. തന്റെ കോളേജ് കാലത്തെ കുറിച്ച് പി സി ജോര്‍ജ് പറഞ്ഞത് ഇപ്രകാരമാണ്...

PC George

'പ്രീഡിഗ്രി കഴിഞ്ഞ് തേവര എസ്എച്ച് കോളേജില്‍ ചേര്‍ന്നു. അമ്മാവന്‍മാരെല്ലാം അവിടെയാണ് പഠിച്ചത്. അവരുടെ വീരശൂരപരാക്രമങ്ങള്‍ കേട്ട് ആവേശം വന്ന് അങ്ങനെ പോയതാണ്. ഭയങ്കരമായിട്ട് അവരെയൊക്കെ ഉപദ്രവിച്ചിട്ടുണ്ട്. തേവര കോളേജില്‍ പഠിക്കുമ്പോള്‍ എല്ലാ റൗഡിസവും ഉണ്ടായിരുന്നു. മഹാ കുഴപ്പക്കാരനായിരുന്നു ഞാന്‍. ഉമ്മന്‍ചാണ്ടിയൊക്കെ വന്നപ്പോള്‍ എറിഞ്ഞോടിച്ചിട്ടുണ്ട്.

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം പിന്നെ ഞാന്‍ കോളേജിലേക്ക് കയറിയിട്ടേയില്ല. 80 കളില്‍ എം എല്‍ എയായി കഴിഞ്ഞപ്പോള്‍ അവിടെ നിന്ന് പ്രിന്‍സിപ്പളൊക്കെ വന്ന് എന്നെ കോളേജിലേക്ക് ക്ഷണിച്ചു. ഞാന്‍ പോയില്ല. കാരണം ഞാന്‍ നല്ലതൊന്നും ചെയ്തിട്ടില്ല. പിന്നെ എങ്ങനെ അങ്ങോട്ട് ചെല്ലും. തേവര കോളേജ് എന്ന് പറഞ്ഞാല്‍ ഏറ്റവും പ്രഗല്‍ഭരായവര്‍ പഠിച്ച കോളേജാണ്.

ബേബി ജോണ്‍, തോമസ് മാഷ്, കെ എം മാണി, പി ജെ ജോസഫ്, വി ഡി സതീശന്‍ ഒക്കെ അവിടെ പഠിച്ചതാണ്. തേവര കോളേജ് രാഷ്ട്രീയക്കാരുടെ കേന്ദ്രമാണ് അന്ന്. 2011 ല്‍ ചീഫ് വിപ്പായി കഴിഞ്ഞ ശേഷം പ്രിന്‍സിപ്പളും ഹെഡ് മാഷും തിരുവനന്തപുരത്ത് വന്നു. വളരെ നിര്‍ബന്ധമായി തേവര കോളേജില്‍ വരണം എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു എനിക്ക് പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. പറ്റുകേല, വന്നേ തീരൂ എന്ന് പറഞ്ഞു.

പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ജനറല്‍ ബോഡി വിളിക്കുകയാണ്. ഉദ്ഘാടനത്തിന് പിസി ജോര്‍ജിനെ വിളിക്കുകയാണ് എന്ന് പറഞ്ഞു. ഒടുവില്‍ സമ്മതിച്ച് ഞാന്‍ അവിടെ പോയി. ഓഡിറ്റോറിയത്തില്‍ മുഴുവന്‍ ഇരുമ്പ് കസേരയായിരുന്നു. ഒരു സമരത്തിന് ഞങ്ങള്‍ പിള്ളേരെല്ലാം ഈ ഇരുമ്പ് കസേരയെല്ലാം എടുത്ത് കായലില്‍ കൊണ്ടുപോയിട്ടു. അതുകൊണ്ട് അവിടെ പോകാന്‍ എനിക്ക് മടിയാണ്.

PC George

ആ ഹാളിലാണ് മീറ്റിംഗ് വെച്ചിരിക്കുന്നത്. അവിടെ സംസാരിക്കുമ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് ആരും എന്നെ മാതൃകയാക്കരുത് എന്നാണ്. കാരണം ഞാന്‍ കാണിച്ചത് പോലൊരു വൃത്തികേട് ലോകത്തൊരു കോളേജിനോടും ഒരു വിദ്യാര്‍ത്ഥിയും ചെയ്തിട്ടില്ല. അവിടെ ചെയ്ത വൃത്തികേട് ഓരോന്നായി ഞാന്‍ പറഞ്ഞു. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് പറഞ്ഞ് തരുന്നത് എന്ന് ഞാന്‍ പറഞ്ഞു.

പലപ്രാവശ്യം എന്നെ വിളിച്ചിട്ടും ഞാന്‍ കോളേജില്‍ വരാതിരുന്നത് ഈ കുറ്റബോധം ഉള്ളത് കൊണ്ടാണ്. ഞാന്‍ കാരണം കോളേജിനുണ്ടായ നഷ്ടം എത്രയാണെങ്കിലും അത് തരാന്‍ ഞാനാഗ്രഹിക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് ഒരു ചെക്ക് കൊടുത്തേക്കാം എന്ന് വെച്ചു. ചെക്ക് കൊടുക്കാം അവര്‍ എഴുതിയെടുത്തോട്ടെ. അച്ചന്‍ അപ്പോള്‍ പറഞ്ഞു ഞങ്ങള്‍ക്ക് കാശ് വേണ്ട, പി സി ജോര്‍ജ് ഇവിടെ ഇത് പറഞ്ഞത് മാതൃകയാണ് എന്നാണ്.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+