കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനരക്ഷാ യാത്ര പൊലിപ്പിച്ചതിന് തൃശൂരിൽ ബിജെപിയുടെ വക മദ്യസൽക്കാരം.. ഒപ്പം വിളമ്പിയത് ബീഫും..!

  • By Anamika
Google Oneindia Malayalam News

Recommended Video

cmsvideo
ജനരക്ഷാ യാത്ര പൊലിപ്പിച്ചു, ബിജെപിയുടെ വക മദ്യസല്‍ക്കാരം | Oneindia Malayalam

തൃശൂര്‍: മോദി പ്രഭാവം രാജ്യമെങ്ങും അലയടിച്ചപ്പോള്‍ പോലും ഇളകാതെ നിന്നത് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ അധികാരം കൈയ്യടക്കുക എന്നത് ബിജെപിയുടെ മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. കേന്ദ്രഭരണത്തിന്റെ ഹുങ്കില്‍ പല ദേശീയ മാധ്യമങ്ങളും ബിജെപിക്ക് വിടുപണി ചെയ്യുന്നു. കേരളത്തില്‍ അത്തരത്തില്‍ മാധ്യമങ്ങളെ ഒപ്പം നിര്‍ത്താനും ബിജെപിക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ മദ്യം വിളമ്പി മാധ്യമപ്രവര്‍ത്തകരെ വലയിലാക്കാനും ശ്രമം നടത്തുന്നു ബിജെപി. ദേശാഭിമാനിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശരീരം വിൽക്കുന്ന പുരുഷന്മാർ!! കേരളത്തിലും വാടകയ്ക്ക് കിട്ടുന്ന ആണുങ്ങൾ പെരുകുന്നു..ശരീരം വിൽക്കുന്ന പുരുഷന്മാർ!! കേരളത്തിലും വാടകയ്ക്ക് കിട്ടുന്ന ആണുങ്ങൾ പെരുകുന്നു..

ദിലീപിനൊപ്പമെന്ന് അടിവരയിട്ട് ഇന്നസെന്റ്.. എന്നിട്ടും ജയിലിൽ പോയി കാണാത്തതിന് കാരണമുണ്ട്!ദിലീപിനൊപ്പമെന്ന് അടിവരയിട്ട് ഇന്നസെന്റ്.. എന്നിട്ടും ജയിലിൽ പോയി കാണാത്തതിന് കാരണമുണ്ട്!

മല പോലെ വന്ന യാത്ര

മല പോലെ വന്ന യാത്ര

ചുവപ്പ്-ജിഹാദി ഭീകരതയ്ക്ക് എതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തായാണ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര തുടങ്ങിയത്. അമിത് ഷാ കൂടി എത്തിയതോടെ പരിപാടി കൊഴുക്കുമെന്നും യാത്ര കഴിയുമ്പോള്‍ കേരളം ബിജെപിക്ക് ലഭിക്കും എന്ന് വരെ സംഘപരിവാര്‍ സ്വപ്‌നം കണ്ടു.

നാണം കെടുത്തിയ യാത്ര

നാണം കെടുത്തിയ യാത്ര

എന്നാല്‍ ജനരക്ഷാ യാത്രയുടെ പേരില്‍ കേരളത്തിലും കേന്ദ്രത്തിലും ബിജെപി നാണം കെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അമിത് ഷാ മടങ്ങിപ്പോയതും യോഗി ആദിത്യനാഥിന്റെ വിവാദപ്രസ്താവനയുമെല്ലാം ബിജെപിയെ ട്രോളുകള്‍ക്ക് ഇരയാക്കി.

മുങ്ങിപ്പോയ യാത്ര

മുങ്ങിപ്പോയ യാത്ര

അതിനിടെ ദിലീപിന് ജാമ്യം ലഭിച്ചതും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും കൂടി വന്നതോടെ വാര്‍ത്തകളില്‍ പോലും ജനരക്ഷാ യാത്ര ഇല്ലാതായി. മല പോലെ വന്നത് എലി പോലെ എന്ന അവസ്ഥയാണിപ്പോള്‍ ജനരക്ഷാ യാത്രയുടേത്.

മദ്യസൽക്കാരം നൽകിയെന്ന്

മദ്യസൽക്കാരം നൽകിയെന്ന്

അതിനിടെ ജനരക്ഷാ യാത്രയുടെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി മദ്യസല്‍ക്കാരം നടത്തിയെന്ന വാര്‍ത്ത ദേശാഭിമാനി പുറത്ത് വിട്ടിരിക്കുന്നു. തൃശൂരിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ആയിരുന്നേ്രത സല്‍ക്കാരം.

മാധ്യമപ്രവർത്തകർക്ക് വിരുന്ന്

മാധ്യമപ്രവർത്തകർക്ക് വിരുന്ന്

മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്യത്തിനൊപ്പം ബീഫും വിളമ്പിയതായി ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പകലാണ് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദ്യസല്‍ക്കാരം നടന്നതെന്ന് ദേശാഭിമാനി പറയുന്നു.

പങ്കെടുക്കാതെ ഭൂരിഭാഗവും

പങ്കെടുക്കാതെ ഭൂരിഭാഗവും

പങ്കെടുത്തവര്‍ക്ക് വില കൂടിയ മദ്യവും ഭക്ഷണവും ആണത്രേ വിളമ്പിയത്. അതേസമയം ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും ബിജെപി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ പോയില്ലെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മദ്യത്തിനൊപ്പം ബീഫും

മദ്യത്തിനൊപ്പം ബീഫും

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബീഫിന്റെ പേരില്‍ സംഘപരിവാര്‍ രാജ്യമെങ്ങും അക്രമം അഴിച്ച് വിടുന്നുണ്ട്. പശു ഗോമാതാവ് ആണ് എന്ന ന്യായം പറഞ്ഞാണ് ബീഫിന്റെ പേരില്‍ രാജ്യത്ത് കൊലപാതകങ്ങള്‍ വരെ നടന്നിട്ടുള്ളത്.

ബീഫിന്റെ പേരിലെ അക്രമം

ബീഫിന്റെ പേരിലെ അക്രമം

കേരളത്തില്‍ തൃശ്ശൂരിലെ കേരളവര്‍മ്മ കോളേജില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിനെതിരെ ബിജെപി അക്രമം അഴിച്ച് വിട്ടിരുന്നു. ദില്ലിയിലെ കേരള ഹൗസില്‍ ബീഫിന്റെ പേരില്‍ റെയ്ഡ് നടത്തിയതും മറക്കാറായിട്ടില്ല.

വിരുന്ന് വിവാദത്തിൽ

വിരുന്ന് വിവാദത്തിൽ

ബീഫിന്റെ പേരില്‍ അഖ്‌ലാഖിനേയും ജുനൈദിനേയും കൊന്ന അതേ ആളുകളാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരസ്യമായി ബീഫ് വിളമ്പി സല്‍ക്കാരം നടത്തിയിരിക്കുന്നതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനരക്ഷാ യാത്രയുടെ പരാജയത്തിന്റെ ഒപ്പം ഈ ആരോപണവും ബിജെപിയെ പ്രതിരോധത്തിലാക്കും.

English summary
Deshabhimani reports that BJP has given liquor and beef to Journalists in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X