കേരളത്തെ മുസ്ലീം സംസ്ഥാനം ആക്കാൻ ശ്രമം, ആസ്ഥാനം മലപ്പുറം!!! ആരുമല്ല, കേന്ദ്രമന്ത്രിയുടെ കണ്ടെത്തൽ

 • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam
cmsvideo
  'മലപ്പുറം ആസ്ഥാനമായി കേരളത്തെ മുസ്ലിം സംസ്ഥാനമാക്കാന്‍ ശ്രമം' | Oneindia Malayalam

  കൊച്ചി: കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര പുരോഗമിക്കുകയാണ്. പ്രതീക്ഷിച്ചത്രം മാധ്യമ ശ്രദ്ധ കിട്ടാതെ പോയ ഒരു യാത്രയാണ് അത്. ആദ്യം ദിലീപിന്റെ ജാമ്യവും ഇപ്പോള്‍ സോളാര്‍ കേസും ഒക്കെ ആയി മാധ്യമ ശ്രദ്ധ വിഭജിച്ച് പോവുകയായിരുന്നു.

  സരിതയുടെ കത്തിൽ മോഹൻലാലിന്റെ പേര്... മമ്മൂട്ടിക്ക് കൊടുത്ത 10 ലക്ഷം രൂപ; ഇതാ, ആ സത്യങ്ങളും പുറത്ത്

  എന്നാലും ജനരക്ഷായാത്രയില്‍ പുറത്ത് നിന്ന് വരുന്നവര്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ക്ക് ഒരു കുറവും ഇല്ല. ഇപ്പോഴിതാ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് ആണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

  Giriraj Singh

  കേരളത്തെ ഒരു മുസ്ലീം സംസ്ഥാനം ആക്കിമാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നാണ് കേന്ദ്ര മന്ത്രിയുടെ ആരോപണം. ആ സംസ്ഥാനത്തിന്റെ തലസ്ഥാനം മലപ്പുറം ആണെന്നും അദ്ദേഹം കണ്ടെത്തുന്നുണ്ട്. കൊച്ചിയില്‍ ജനരക്ഷായാത്രക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍... സോളാറിലും രക്ഷയില്ലാതെ കുമ്മനം!!!

  മലപ്പുറത്തെ ജനസംഖ്യാ വര്‍ദ്ധനവില്‍ ഗൂഢാലോചനയുണ്ട് എന്നാണ് മറ്റൊരു കണ്ടെത്തല്‍. മലബാര്‍ കലാപത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നതും കേന്ദ്ര മന്ത്രിയെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. ലവ് ജിഹാദിനെ കുറിച്ചും പരാമര്‍ശമുണ്ട്. ഐസിസിന്റെ തന്ത്രമായ ലൗ ജിഹാദ് കേരളത്തിന് ഭീഷണിയാണ് എന്നാണ് ആരോപണം.

  കേരളത്തിന്റെ വളര്‍ച്ചയെ കുറിച്ചും അദ്ദേഹത്തിന് പറയാനുണ്ട്. തൊഴിലില്ലായ്മയില്‍ കേരളം മൂന്നാം സ്ഥാനത്താണ് എന്നാണ് ആ കണ്ടെത്തല്‍. ഒന്നാം സ്ഥാനം സിപിഎം ഭരിക്കുന്ന ത്രിപുരയ്ക്കാണത്രെ! സോളാര്‍ കേസും കേന്ദ്ര മന്ത്രിയുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു.

  English summary
  Janaraksha Yathra: Union Minister Giriraj Singh Against Kerala.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്