കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനതാ കര്‍ഫ്യൂവിന് കട്ട സപ്പോര്‍ട്ടുമായി കേരളം... ശുചീകരണത്തിലും മുന്‍പന്തിയില്‍, വിജനമായി നാട്!!

Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി കേരളവും രംഗത്ത്. ഇന്ന് കേരളത്തിലെ നഗരങ്ങളെല്ലാം വിജനമാണ്. ഒരിടത്തും ആളുകളില്ല. രാവിലെ 7 മുതല്‍ രാത്രി 9 വരെ പുറത്തിറങ്ങരുതെന്നായിരുന്നു മോദിയുടെ നിര്‍ദേശം. അതേസമയം കേരളത്തില്‍ അവശ്യസേവനങ്ങള്‍ ഒഴികെ എല്ലാം മുടക്കമാണ്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ട്രെയിന്‍, മെട്രോ, തുടങ്ങിയ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. ഹോട്ടല്‍, ബാര്‍, ബീവറേജസ് വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍ എന്നിവയും തുറക്കുന്നില്ല. അതേസമയം കര്‍ഫ്യൂ ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ക്കും കേരളം വലിയ പ്രാധാന്യമാണ് നല്‍കിയത്.

1

വീട്ടില്‍ കഴിയുന്നവര്‍ ഇന്ന് വീടും പരിസരവും വൃത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരത്ത് അഗ്നശമന സേനാ പ്രവര്‍ത്തകര്‍ ബസ് സ്റ്റോപ്പുകള്‍ വൃത്തിയാക്കുന്നതിലാണ് ഏര്‍പ്പെട്ടത്. നിരവധി യാത്രക്കാര്‍ എത്തുന്ന ഇടത്തെ ശുചീകരണം വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പാലക്കാട് ജില്ലയും ജനതാ കര്‍ഫ്യൂവിനെ ഏറ്റെടുത്തിരിക്കുകയാണ്. പരിസരങ്ങള്‍ ശുചിയാക്കുന്നതിനുള്ള ഭാഗമായി അഗ്നിരക്ഷാ സേന പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയിരിക്കുകയാണ്. ദില്ലിയില്‍ ധോബി വാലകള്‍ ഇന്ന് കൊവിഡ് 19 പ്രതിരോധ പരിപാടികളുടെ ഭാഗമാകും.

അതേസമയം ജനതാ കര്‍ഫ്യൂവില്‍ നെടുമ്പാശേരി വിമാനത്താവളവും പരിസരവും തീര്‍ത്തും വിജനമായി. പരിമിത തോതില്‍ മാത്രമാണ് ഇന്ന് സര്‍വീസ് ഉള്ളത്. രാജ്യാന്തര സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. രാവിലെ ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനമാണ് അവസാനം എത്തിയത്. സ്വകാര്യ വാഹനത്തില്‍ പോകുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തിന് പുറത്ത് പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍ക്കരണം നല്‍കുന്നുണ്ട്. ചാലിയം ഹാര്‍ബര്‍, താനൂരില്‍ ടെക്‌സ്റ്റയില്‍സ്, ഫാന്‍സി കടകള്‍ എന്നിവയെല്ലാം അടച്ചിട്ടുണ്ട്. വ്യാപാരികള്‍ പലരും കടകള്‍ തുറക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

നിയന്ത്രണങ്ങളുടെ കാര്യത്തില്‍ കേരളം രാജസ്ഥാന്‍ മാതൃക സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കം നാലു മണിക്കൂര്‍ പ്രവര്‍ത്തിക്കുകയും, ബാക്കി നാല് മണിക്കൂര്‍ അടച്ചിടുകയും ചെയ്യുന്നതാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു. ഇതിനിടെ ബ്രേക്ക് ദ ചെയിന്‍ എന്ന സര്‍ക്കാരിന്റെ പ്രതിരോധ പരിപാടിയുടെ ഭാഗമായി ടാപ്പില്‍ തൊടാതെ കൈകഴുകാന്‍ സഹായിക്കുന്ന കേരള മോഡലിനെ ശശി തരൂര്‍ പ്രശംസിച്ചിട്ടുണ്ട്. കാല്‍ കൊണ്ട് പ്രവര്‍ത്തിക്കാവുന്ന പെഡല്‍ ഉപയോഗിച്ചുള്ള കൈകഴുകല്‍ വിദ്യയാണ് ഇത്. പെഡല്‍ ചവിട്ടിയാല്‍ ടാപ്പിലൂടെ വെള്ളം വരും. കൈ കഴുകുന്നതിന് മുമ്പും ശേഷവും ടാപ്പില്‍ സ്പര്‍ശിക്കുന്നില്ല എന്നത് ഗുണകരമാണ്.

ജനതാ കര്‍ഫ്യൂവിന് പോലീസിനെ വീട്ടിലിരുന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയന്ത്രിച്ചത്. കൊറോണ മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ബെഹ്‌റ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിക്കുന്നതിനൊപ്പം ശ്രദ്ധേയ പ്രകടനം നടത്തുന്ന പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി അഭിവാദ്യം അര്‍പ്പിക്കാന്‍ തയ്യാറാകണമെന്നും ഡിജിപി ആവശ്യപ്പെട്ടത്. അത്യാവശ്യം ഘട്ടം ഉണ്ടായാല്‍ മാത്രമേ പുറത്തിറങ്ങൂ എന്നാണ് ബെഹ്‌റയുടെ തീരുമാനം. പോലീസ് ആസ്ഥാനത്തെ ഓഫീസ് മുറി ഉപേക്ഷിച്ച് പോലീസ് സേനയെ വീട്ടിലിരുന്നാണ് ഡിജിപി നിയന്ത്രിച്ചത്.

English summary
janata curfew clean process starts in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X