കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാരുടെ പട്ടിക പൂര്‍ത്തിയായി; ജനതാദള്‍ മന്ത്രി മാത്യു ടി തോമസ്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന ഇടതുപക്ഷ മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക പൂര്‍ത്തിയായി. അവ്യക്തതയുണ്ടായിരുന്ന ജനതാദള്‍ എസ്സിന്റെ മന്ത്രിയായി മാത്യു ടി തോമസിനെ നിര്‍ദ്ദേശിച്ചതോടെയാണിത്. മറ്റു ഘടക കക്ഷികള്‍ തിങ്കളാഴ്ച വൈകിട്ടോടെ മന്ത്രിമാരുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന മാത്യു ടി തോമസിന്റെ മികച്ച പ്രകടനം കണക്കിലെടുത്താണ് അദ്ദേഹത്തെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ചിറ്റൂരില്‍ നിന്നു വിജയിച്ച കെ കൃഷ്ണന്‍കുട്ടിയും വടകരയില്‍ നിന്നുള്ള സി കെ നാണുവും മന്ത്രിസ്ഥാനത്തിനായി രംഗത്തെത്തിയിരുന്നു. എന്നാല്‍, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ മാത്യു ടി തോമസിനെ തീരുമാനിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ ജോസഫ് എം പുതുശേരിയെ 8242 വോട്ടിന് തോല്‍പ്പിച്ചാണ് ഇത്തവണ മാത്യു ടി തോമസ് നിയമസഭയിലെത്തിയത്.

mat

11 മന്ത്രിമാര്‍ സിപിഎമ്മില്‍ നിന്നും 4 മന്ത്രിമാര്‍ സിപിഐയില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്‍സിപി, കോണ്‍ഗ്രസ് എസ്, ജനതാദള്‍ എസ് എന്നിവയില്‍ നിന്ന് ഓരോ മന്ത്രിമാരും മന്ത്രിസഭയിലുണ്ടാകും.

രണ്ടു വനിതാ മന്ത്രിമാരും ഇത്തവണ മന്ത്രിസഭയിലുണ്ടാകും. ഇതാദ്യമായാണ് രണ്ടു വനിതാ മന്ത്രിമാര്‍ കേരളത്തിലെ മന്ത്രിസഭയില്‍ ഒരുമിച്ചുണ്ടാകുന്നത്. ഘടക കക്ഷികള്‍ക്കിടയില്‍ വലിയ തര്‍ക്കത്തിനൊന്നും ഇടംനല്‍കാതെ എല്ലാ മന്ത്രിമാരെയും നിശ്ചയിക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷ മന്ത്രിഭയെ സംബന്ധിച്ചിടത്തോളം ഗുണകരമാകും.

English summary
Janata Dal (S) picks Mathew T Thomas to be Kerala minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X