ചിറ്റൂരില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: ചിറ്റൂര്‍ നല്ലേപ്പിള്ളി ചെറിയ കണക്കമ്പാറയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ജനതാദള്‍ യു പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം ജനതാദള്‍ പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. കുറ്റിപ്പുള്ളം വാക്കിനിച്ചള്ള സ്വദേശികളായ സഹോദരങ്ങള്‍ സന്തോഷ്(28), സാജന്‍(25) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
സംഭത്തിന് രാഷ്ട്രീയമില്ലെന്നും മണല്‍വാരലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന സൂചന. വടകര കണ്ണൂക്കരയില്‍ മുസ്ലീം ലീഗ്-എസ്ഡിപിഐ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തി വീശി.

പട്ടാമ്പി നിയോജക മണ്ഡലത്തിലെ മണ്ണങ്കോട് എയുപി സ്‌കൂള്‍ 61ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടിനു ശ്രമിച്ച മുഹമ്മദാലിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മാവോയിസ്റ്റ് ഭീഷണിയുള്ള അട്ടപ്പാടി ചിണ്ടക്കിയിലെ പോലിങ് ബൂത്തില്‍ സുരക്ഷ ചുമതല സംബന്ധിച്ച് പോലീസും കേന്ദ്രസേനയും തമ്മില്‍ തര്‍ക്കമുണ്ടായി.
പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുന്ന വോട്ടര്‍മാരെ പരിശോധിക്കുന്ന കേരള പോലീസ് ഉദ്യോഗസ്ഥനെ മാറ്റാന്‍ കേന്ദ്രസേനാംഗം ആവശ്യപ്പെട്ടാതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് സുരക്ഷാ ചുമതല കേന്ദ്രസേന ഏറ്റെടുത്തു.












Click it and Unblock the Notifications