കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ മാനേജ്‌മെന്റ് ഗുണ്ടായിസത്തിന് മൂക്കുകയര്‍!! അധ്യാപികയുടെ നിശ്ചയദാര്‍ഢ്യത്തിന് സല്യൂട്ട്!!

അധ്യാപിക സീന രാജേന്ദ്രനെ ആറു മാസം മുന്‍പാണ് പുറത്താക്കിയത്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ തേമ്പാമൂട് ജനതാ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഹുങ്കിന് ഒടുവില്‍ മൂക്കുകയര്‍ വീണു. സ്കൂളില്‍ നിന്നു മാസങ്ങള്‍ക്കു മുന്‍പ് പിരിച്ചുവിടപ്പെട്ട അധ്യാപികയുടെ നിരന്തര പോരാട്ടങ്ങള്‍ക്ക് മുന്നില്‍ മാനേജ്മെന്‍റ്
മുട്ടുമടക്കുകയായിരുന്നു.

അധ്യാപികയ്‌ക്കെതിരേ നടപടി

ഇതേ സ്‌കൂളിലെ അധ്യാപികയായ സീന രാജേന്ദ്രനെ അന്യായമായി ആറു മാസം മുന്‍പ് സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിടുകയായിരുന്നു. ഇതിന്റെ യഥാര്‍ഥ കാരണം അറിയിക്കാതെയായിരുന്നു മാനേജ്‌മെന്റിന്റെ ക്രൂരമായ നടപടി. നടപടിക്കെതിരേ സീന ഡിഒയ്ക്ക് പരാതി നല്‍കി. അന്വേഷണത്തെതുടര്‍ന്ന് അധ്യാപികയെ തിരിച്ചെടുക്കാനും ഡിഒ നിര്‍ദേശിച്ചു. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാതെ മാനേജ്‌മെന്റ് വല്ല്യേട്ടന്‍ കളിക്കുകയായിരുന്നു.

ഹൈക്കോടതിയിലേക്ക്

മാനേജ്‌മെന്റ് അവഗണന തുടര്‍ന്നതോടെ സീന നീതിക്കായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയും അധ്യാപികയ്ക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഇവിടെയും മാനേജ്‌മെന്റ് തലകുനിച്ചില്ല. ഓഫീസ് റൂമില്‍ കുത്തിയിരുന്ന അധ്യാപികയ്ക്ക് പിന്തുണയുമായി പൊതുപ്രവര്‍ത്തകര്‍ രംഗത്ത വരികയായിരുന്നു. തുടര്‍ന്ന് മാനേജ്‌മെന്റ് ആക്രമണത്തിന് മുതിര്‍ന്നത് സംഘര്‍ഷത്തിന് ഇടയാക്കി. ഇതിനിടെ അധ്യാപിക സംഭവസ്ഥലത്തു കുഴഞ്ഞുവീഴുകയായിരുന്നു.

ആശുപത്രിയിലും കൈയേറ്റം

കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സീനയെ മാനേജ്മെന്‍റ് വീണ്ടും ദ്രോഹിക്കാന്‍ ശ്രമിച്ചു. ആശുപത്രിയിലെത്തിയ സ്‌കൂള്‍ മാനേജര്‍ സജീബിന്റെ സഹോദരനും അഭിഭാഷകനുമായ മുജീബാണ് ആക്രമണം നടത്തിയത്. വെമ്പായം കന്യാങ്കുളങ്ങര ആശുപത്രിയിലെത്തി ചികില്‍സാ രേഖകള്‍ ഇയാള്‍ തട്ടിയെടുത്തതായി ആശുപത്രി സൂപ്രണ്ട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇഞ്ചക്ഷന്‍ റൂമിനെത്തിയ നജീബ് നഴ്‌സുമായി ഭീഷണിപ്പെടുത്തുകയും അവിടെ സൂക്ഷിച്ചിരുന്ന മെഡിക്കല്‍ രേഖകള്‍ എടുത്തു കൊണ്ടു പോയെന്നും സൂപ്രണ്ടിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ചാനല്‍ സംഘത്തെയും ആക്രമിച്ചു

നേരത്തേ അധ്യാപികയ്‌ക്കെതിരേ മാനേജ്‌മെന്റ് അന്യായമായി നടപടിയെടുത്തതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ന്യൂസ് സംഘത്തെ മുജീബും സജീബും ചേര്‍ന്നു കൈയേറ്റം ചെയ്യുകയും ക്യാമറ തകര്‍ക്കുകയും ചെയ്തിരുന്നു.

ഒടുവില്‍ കീഴടങ്ങി

പിരിച്ചുവിട്ട അധ്യാപികയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഈ സമരം തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ മാനേജ്‌മെന്റ് തോല്‍വി സമ്മതിക്കുകയായിരുന്നു. അധ്യാപികയെ തിരിച്ചെടുക്കാമെന്നും വിദ്യാര്‍ഥികള്‍ കാലാകാലങ്ങളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും മാനേജ്‌മെന്റ് ഉറപ്പു നല്‍കിയതോടെയാണ് സമം തീര്‍ന്നത്. ഇതോടെ ആറു മാസം നീണ്ട പോരാട്ടമാണ് അധ്യാപിക സീന ജയിച്ചുകയറിയത്.

അനീഷുമാര്‍ ഇനിയുണ്ടാവരുത്

ജനതാ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഈ ഹുങ്കിന് കൂച്ചുവിലങ്ങിട്ടതോടെ മറ്റൊരു ദുരന്തമാവാം ഒഴിഞ്ഞുപോയത്. 2014ല്‍ മലപ്പുറം മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കള്ളക്കേസുണ്ടാക്കിയും വ്യാജരേഖകള്‍ ചമച്ചു ജോലിയില്‍ നിന്നു പിരിച്ചുവിട്ട അധ്യാപകന്‍ കെ കെ അനീഷ് ആത്മത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ മാനേജരടക്കം ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
In trivandrum teacher wins battle against school management.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X