കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിംലീഗിനെ വെല്ലുവിളിച്ച് എംപി വീരേന്ദ്രകുമാര്‍, കുറ്റ്യാടിയില്‍ ഇനി ലീഗ് ജയിച്ചാല്‍ താന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജി വെക്കുമെന്ന് എംപി വീരേന്ദ്രകുമാര്‍

  • By Nisar Vp
Google Oneindia Malayalam News

മലപ്പുറം: കുറ്റ്യാടി മണ്ഡലത്തില്‍ ഇനി ലീഗ് ജയിച്ചാല്‍ താന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജി വെക്കുമെന്ന് ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍. യുഡിഎഫിന്റെ കൂടെ നിന്നപ്പോള്‍ ജെഡിയുവിന് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ, അതേസമയം വടകര, കോഴിക്കോട്, തൃശൂര്‍, തിരുവനതപുരം പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിച്ചത് ജെഡിയു പിന്തുണ കൊണ്ടാണെന്നും വീരേന്ദ്രകുമാര്‍ അവകാശപ്പെട്ടു. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിനെ രൂപീകരണത്തില്‍ നിര്‍ണായക പങ്ക്‌വഹിച്ചതും ജെഡിയു ആണ്, ജെ ഡി യു മലപ്പുറം ജില്ല കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രശസ്ത ഗായകരെപ്പോലും വിസ്മയിപ്പിച്ച മലപ്പുറത്തിന്റെ കൊച്ചു ഗായിക യുംനക്ക് സ്വന്തം സ്‌കൂളിന്റെ ആദരം
കേന്ദ്ര ഗവര്‍മെന്റും സംഘപരിവാറും പ്രകടിപ്പിക്കുന്ന അസഹിഷ്ണുതക്കും വര്‍ഗ്ഗീയതക്കും ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ ജനതാദള്‍ (യു) വിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ക്ക് ശക്തിപകരാന്‍ കേരളത്തിലെ എല്‍ ഡി എഫ് മുന്നണിയോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സിലെടുത്ത തീരുമാനത്തെ ജനതാദള്‍ (യു) മലപ്പുറം ജില്ലാ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു.

mp

ജനതാദല്‍(യു)മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗം മലപ്പുറത്ത് എംപി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ ്അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കിഷന്‍ചന്ദ് റിപ്പോര്‍ട്ട് നടത്തി. എം സിദ്ധാര്‍ത്ഥന്‍, കെ. നാരായണന്‍, ടി വി ജോര്‍ജ്ജ്, എബ്രഹാം പി മാത്യു, മേച്ചേരി സെയ്തലവി, അലി പുല്ലിത്തൊടി, അബൂബക്കര്‍അരിമ്പ്ര, അഡ്വ. എം. ജനാര്‍ദ്ദനന്‍, മുഹമ്മദലി മഞ്ഞക്കണ്ടന്‍, അഡ്വ. ടി പി രാമചന്ദ്രന്‍, ടി എ ഖാദര്‍, എന്‍. പി. മോഹന്‍രാജ്, ഹംസ എടവണ്ണ, രബിജ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ജനതാദള്‍ (യു)വില്‍ ചേര്‍ന്നവരെ സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ സ്വീകരിച്ചു.

English summary
janathadal(u) district president m p veerendrakumar speaking in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X