കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനതാദൾ യു വിന്റെ കൂടുമാറ്റം മുറുമുറുപ്പുമായി അണികൾ: ആശങ്ക വിടാതെ പ്രാദേശിക നേതൃത്വം

  • By Desk
Google Oneindia Malayalam News

വടകര: യുഡിഎഫ് വിട്ടതിനെച്ചൊല്ലി ജനതാദൾ യു അണികൾക്കിടയിൽ മുറുമുറുപ്പ്. പുറത്തേക്ക് പറയാൻ യാതൊരു കാരണവുമില്ലാതെ യുഡിഎഫ് വിട്ടതാണ് ഇതിന് കാരണമായത്. യു ഡി എഫ് സംവിധാനത്തിൽ ഇടതുമുന്നണിക്കെതിരെ വ്യാപക സമരങ്ങൾ നടക്കുമ്പോൾ അതിൽ പങ്കെടുത്ത ജനതാദൾ യു വിന്റെ അണികൾക്ക് എൽ ഡി എഫ് മായുള്ള പുതിയ കൂട്ടുകെട്ടിനെതിരെ പാർട്ടി പ്രാദേശിക നേതൃത്വങ്ങളും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

എന്തിനാണ് മുന്നണി വിട്ടതെന്ന ചോദ്യത്തിന് അണികൾ നേതൃത്വത്തോട് ചോദിക്കുമ്പോൾ മറുപടി പറയാൻ കഴിയാതെ നേതാക്കൾ ഉഴലുകയാണ്. തദ്ദേശസ്വയംവരണ സ്ഥാപങ്ങളിലെ അംഗങ്ങൾ ഇടതുമുന്നണിയിൽ ചേർന്ന് യു ഡി എഫ് ഭരണം താഴെയിറക്കാനുള്ള നേതൃത്വത്തിന്റെ താല്പര്യത്തോട് വിമുഖത കാണിക്കുന്നത് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. താഴെത്തട്ടിൽ ചർച്ചചെയ്യാതെ മുകളിൽ നിന്ന് എടുക്കുന്ന ഇത്തരം പാർട്ടി വിരുദ്ധ തീരുമാങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടാണ് ഭൂരിഭാഗം പാർട്ടി പ്രവർത്തകർക്കും. കഴിഞ്ഞ എട്ടു വർഷത്തോളം യു ഡി എഫ് ന്റെ ഭാഗമായി തുടർന്ന് മലബാർ മേഖലയിലെ നൂറുകണക്കിന് ദൾ പ്രവർത്തകർക്ക് നേരെ അക്രമവും, നിരവധി പാർട്ടിഓഫീസും സി പി എം നേതൃത്വത്തിൽ തല്ലിത്തകർത്തിരുന്നു.ഇക്കഴിഞ്ഞ ദിവസം എടച്ചേരിയിൽ നിന്ന് സി പി എം അക്രമത്തെ തുടർന്ന് ജനതാദൾ പ്രവത്തകന് ഗുരുതരമായി പരുക്കേറ്റിരുന്നു. ജനതാദൾ യു വിന്റെ കയ്യിലുള്ള നിരവധി സഹകരണ സ്ഥാപനങ്ങൾ കയ്യൂക്കിന്റെ ബലത്തിൽ സി പി എം കൈവശപ്പെടുത്തിയിരുന്നു. ഇടത് മുന്നണിയിലെ പ്രബല ഘടകകക്ഷിയായ സി പി ഐ പോലും നിലനിൽപ്പിനായി പോരാട്ടം തുടരുമ്പോൾ ദള്ളിന്റെ സ്ഥിതി എന്തായിത്തീരുമെന്ന ആശങ്കയിലാണ് പ്രവർത്തകരും പ്രാദേശിക നേതൃത്വങ്ങളും.

kozhikode

യു ഡി എഫ് വിട്ടതിനെച്ചൊല്ലി ജനതാദൾ യു അണികൾക്കിടയിൽ മുറുമുറുപ്പ്. പുറത്തേക്ക് പറയാൻ യാതൊരു കാരണവുമില്ലാതെ യു ഡി എഫ് വിട്ടതാണ് ഇതിന് കാരണമായത്. യു ഡി എഫ് സംവിധാനത്തിൽ ഇടതുമുന്നണിക്കെതിരെ വ്യാപക സമരങ്ങൾ നടക്കുമ്പോൾ അതിൽ പങ്കെടുത്ത ജനതാദൾ യു വിന്റെ അണികൾക്ക് എൽ ഡി എഫ് മായുള്ള പുതിയ കൂട്ടുകെട്ടിനെതിരെ പാർട്ടി പ്രാദേശിക നേതൃത്വങ്ങളും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്തിനാണ് മുന്നണി വിട്ടതെന്ന ചോദ്യത്തിന് അണികൾ നേതൃത്വത്തോട് ചോദിക്കുമ്പോൾ മറുപടി പറയാൻ കഴിയാതെ നേതാക്കൾ ഉഴലുകയാണ്. തദ്ദേശസ്വയംവരണ സ്ഥാപങ്ങളിലെ അംഗങ്ങൾ ഇടതുമുന്നണിയിൽ ചേർന്ന് യു ഡി എഫ് ഭരണം താഴെയിറക്കാനുള്ള നേതൃത്വത്തിന്റെ താല്പര്യത്തോട് വിമുഖത കാണിക്കുന്നത് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. താഴെത്തട്ടിൽ ചർച്ചചെയ്യാതെ മുകളിൽ നിന്ന് എടുക്കുന്ന ഇത്തരം പാർട്ടി വിരുദ്ധ തീരുമാങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടാണ് ഭൂരിഭാഗം പാർട്ടി പ്രവർത്തകർക്കും. കഴിഞ്ഞ എട്ടു വർഷത്തോളം യു ഡി എഫ് ന്റെ ഭാഗമായി തുടർന്ന് മലബാർ മേഖലയിലെ നൂറുകണക്കിന് ദൾ പ്രവർത്തകർക്ക് നേരെ അക്രമവും, നിരവധി പാർട്ടിഓഫീസും സി പി എം നേതൃത്വത്തിൽ തല്ലിത്തകർത്തിരുന്നു.

ഇക്കഴിഞ്ഞ ദിവസം എടച്ചേരിയിൽ നിന്ന് സി പി എം അക്രമത്തെ തുടർന്ന് ജനതാദൾ പ്രവത്തകന് ഗുരുതരമായി പരുക്കേറ്റിരുന്നു. ജനതാദൾ യു വിന്റെ കയ്യിലുള്ള നിരവധി സഹകരണ സ്ഥാപനങ്ങൾ കയ്യൂക്കിന്റെ ബലത്തിൽ സി പി എം കൈവശപ്പെടുത്തിയിരുന്നു. ഇടത് മുന്നണിയിലെ പ്രബല ഘടകകക്ഷിയായ സി പി ഐ പോലും നിലനിൽപ്പിനായി പോരാട്ടം തുടരുമ്പോൾ ദള്ളിന്റെ സ്ഥിതി എന്തായിത്തീരുമെന്ന ആശങ്കയിലാണ് പ്രവർത്തകരും പ്രാദേശിക നേതൃത്വങ്ങളും.

 ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ കുമ്പളയില്‍ തുടങ്ങിയ തട്ടുകടകള്‍ വൃത്തിഹീനമെന്ന് പരാതി; പോലീസ് പരിശോധിച്ചു ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ കുമ്പളയില്‍ തുടങ്ങിയ തട്ടുകടകള്‍ വൃത്തിഹീനമെന്ന് പരാതി; പോലീസ് പരിശോധിച്ചു

English summary
Janathathal's change in leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X