പിണറായിക്കെതിരെ ആഞ്ഞടിച്ച് സിപിഐ മുഖപത്രം..ചരിത്രമറിയാത്തവരെ കാത്തിരിക്കുന്നത് ചവറ്റുകുട്ട
ലോ അക്കാദമി ഭൂമി പ്രശ്നത്തില്‍ പിണറായി വിജയനെതിരെ ജനയുഗവും
കോഴിക്കോട്: ലോ അക്കാദമി സമരവിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടപതുപക്ഷ സര്‍ക്കാരിനുമെതിരെ മുഖമടച്ചുള്ള വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ജനയുഗത്തിന്റെ എഡിറ്റോറിയല്‍ പേജിലുള്ള രണ്ട് ലേഖനങ്ങളിലായാണ് സര്‍ക്കാരിനെയും പിണറായിയേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്.
വിപി ഉണ്ണികൃഷ്ണന്റെ ' ഏതോ ഒരു പിള്ളയല്ല, പിഎസ് നടരാജ പിള്ള' എന്ന ലേഖനവും വാതില്‍പ്പഴുതിലൂടെ എന്ന കോളത്തില്‍ ദേവിക ' സര് സിപി ചെയ്തതെല്ലാം ശരിയെങ്കില്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ ?എന്ന തലക്കെട്ടിലെഴുതിയ ലേഖനവുമാണ് ലോ അക്കാദമി വിഷയത്തില്‍ പിണറായിയെ കടന്നാക്രമിക്കുന്നത്.

പിഎസ് നടരാജ പിള്ളയെ മുഖ്യമന്ത്രി പിണറായി വിജയന് ഏതോ ഒരു പിള്ള എന്നു വിശേഷിപ്പിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. നടരാജപിള്ളയുടെ ഭൂമി സര്സിപിയാണ് ഏറ്റെടുത്തതെന്നും അതില്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ക്കൊന്നും പങ്കില്ലെന്നുമുള്ള പിണറായിയുടെ വാദത്തെയാണ് ദേവിക ലേഖനത്തില്‍ പൊളിച്ചടുക്കുന്നത്. ചരിത്രപുരുഷന്മാരെ ഏതോ ഒരാളെന്നു വിശേഷിപ്പിക്കുന്നതില്‍ വിപ്ലവകേരളത്തിന് ദുഖമുണ്ടെന്നും ദേവിക എഴുതുന്നു

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ വിപി ഉണ്ണികൃഷ്ണനും ലക്ഷ്യമിടുന്നത് പിണറായിയെ തന്നെയാണ്. സര്‍ക്കാര്‍ ട്രസ്റ്റിന് നല്കിയ ഭൂമി ഒരു കുടുംബം കയ്യടക്കിയിരിക്കുന്നു. ഇതിനെ പിന്തുണയ്ക്കുന്നവര്‍ ചെയ്യുന്നത് പൊതുസമൂഹത്തോടുള്ള പാതകമാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ ചരിത്രം പുച്ഛിക്കും. ഏതോ ഒരു പിള്ളയുടെ ഭൂമിയെക്കുറിച്ച് ഇനി പരിശോധനയില്ലെന്ന് പറയുന്നവര്‍ ചരിത്രപാഠം അറിയണമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications