കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്കെതിരെ ആഞ്ഞടിച്ച് സിപിഐ മുഖപത്രം..ചരിത്രമറിയാത്തവരെ കാത്തിരിക്കുന്നത് ചവറ്റുകുട്ട

ലോ അക്കാദമി ഭൂമി പ്രശ്‌നത്തില്‍ പിണറായി വിജയനെതിരെ ജനയുഗവും

Google Oneindia Malayalam News

കോഴിക്കോട്: ലോ അക്കാദമി സമരവിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടപതുപക്ഷ സര്‍ക്കാരിനുമെതിരെ മുഖമടച്ചുള്ള വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ജനയുഗത്തിന്റെ എഡിറ്റോറിയല്‍ പേജിലുള്ള രണ്ട് ലേഖനങ്ങളിലായാണ് സര്‍ക്കാരിനെയും പിണറായിയേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്.

വിപി ഉണ്ണികൃഷ്ണന്റെ ' ഏതോ ഒരു പിള്ളയല്ല, പിഎസ് നടരാജ പിള്ള' എന്ന ലേഖനവും വാതില്‍പ്പഴുതിലൂടെ എന്ന കോളത്തില്‍ ദേവിക ' സര്‍ സിപി ചെയ്തതെല്ലാം ശരിയെങ്കില്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ ?എന്ന തലക്കെട്ടിലെഴുതിയ ലേഖനവുമാണ് ലോ അക്കാദമി വിഷയത്തില്‍ പിണറായിയെ കടന്നാക്രമിക്കുന്നത്.

pinarayi

പിഎസ് നടരാജ പിള്ളയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏതോ ഒരു പിള്ള എന്നു വിശേഷിപ്പിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. നടരാജപിള്ളയുടെ ഭൂമി സര്‍സിപിയാണ് ഏറ്റെടുത്തതെന്നും അതില്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ക്കൊന്നും പങ്കില്ലെന്നുമുള്ള പിണറായിയുടെ വാദത്തെയാണ് ദേവിക ലേഖനത്തില്‍ പൊളിച്ചടുക്കുന്നത്. ചരിത്രപുരുഷന്മാരെ ഏതോ ഒരാളെന്നു വിശേഷിപ്പിക്കുന്നതില്‍ വിപ്ലവകേരളത്തിന് ദുഖമുണ്ടെന്നും ദേവിക എഴുതുന്നു

cpi

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ വിപി ഉണ്ണികൃഷ്ണനും ലക്ഷ്യമിടുന്നത് പിണറായിയെ തന്നെയാണ്. സര്‍ക്കാര്‍ ട്രസ്റ്റിന് നല്‍കിയ ഭൂമി ഒരു കുടുംബം കയ്യടക്കിയിരിക്കുന്നു. ഇതിനെ പിന്തുണയ്ക്കുന്നവര്‍ ചെയ്യുന്നത് പൊതുസമൂഹത്തോടുള്ള പാതകമാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ ചരിത്രം പുച്ഛിക്കും. ഏതോ ഒരു പിള്ളയുടെ ഭൂമിയെക്കുറിച്ച് ഇനി പരിശോധനയില്ലെന്ന് പറയുന്നവര്‍ ചരിത്രപാഠം അറിയണമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

English summary
Two articles published in Janayugam daily attacks Pinarayi Vijayan on Law acadamy land issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X