എസ്എഫ്ഐ വിപ്ലവകാരികളെന്ന് സ്വയം നടിക്കുന്നു!!ശിവസേനയുടെ സദാചാരത്തിന് പഴി എസ്എഫ്ഐക്ക്?
എസ്എഫ്ഐ വിപ്ലവകാരികളെന്ന് സ്വയം നടിക്കുന്ന സംഘടനയാണെന്നാണ് ജനയുഗത്തിലെ പരിഹാസം.
തിരുവനന്തപുരം: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരായ വിമര്‍ശനത്തില്‍ സിപിഎം വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐക്കിട്ട് കുത്തി സിപഐ മുഖപത്രമായ ജനയുഗത്തില്‍ മുഖപ്രസംഗം. എസ്എഫ്ഐ വിപ്ലവകാരികളെന്ന് സ്വയം നടിക്കുന്ന സംഘടനയാണെന്നാണ് ജനയുഗത്തിലെ പരിഹാസം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലടക്കം എസ്എഫ്ഐയുടെ നേതൃത്തില്‍ നടന്ന സദാചാര ഗുണ്ടാ ആക്രമണത്തെ എടുത്തു കാട്ടിയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സദാചാര ഗുണ്ടായിസം അസ്വാസ്ഥജനകമാണെന്ന് മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

വിമര്‍ശനം
എസ്എഫ്ഐ വിപ്ലവകാരികളെന്ന് സ്വയം നടിക്കുകയാണെന്നാണ് ജനയുഗത്തിലെ പരിഹാസം. യൂണിവേഴ്സിറ്റി കോളേജിലേത് അടക്കമുള്ള എസ്എഫ്ആയുടെ സദാചാര ഗുണ്ടായിസത്തെ എടുത്തുകാട്ടിയാണ് വിമര്‍ശനം. എസ്എഫ്ഐയുടെ സദാചാര ഗുണ്ടായിസം അസ്വസ്ഥജനകമാണെന്നും ലേഖനത്തില്‍ പറയുന്നു.

എസ്എഫ്ഐക്ക് കുത്ത്
മറൈന്‍ഡ്രൈവിലുണ്ടായ സദാചാര ഗുണ്ടായിസത്തെ വിമര്‍ശിച്ചെഴുതിയ മുഖപ്രസംഗത്തിലാണ് സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐയെ വിമര്‍ശിച്ചിരിക്കുന്നത്. എറാകുളത്തും കോഴിക്കോടുമുള്‍പ്പെടെ സദാചാര പോലീസ് ചമഞ്ഞ് രംഗത്തു വന്നത് മതത്തിന്റെയും ധാര്‍മികതയുടെയും കുത്തക അവകാശപ്പെടുന്ന വര്ഘീയ സംഘടനകളാണെങ്കില്‍ യൂണിവേഴ്സിറ്റി കോളേജിലടക്കം സദാചാര പോലീസ് ചമഞ്ഞത് വിപ്ലവകാരികളെന്ന് സ്വയം നടിക്കുന്ന സംഘടനയിലെ പ്രതിനിധികളാണെന്നാണ് വിമര്‍ശനം.

മടിച്ചു നില്‍ക്കരുത്
സദാചാരത്തിന്റെ പേരില്‍ നിയമം കൈയ്യിലെടുക്കുകയും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നവരെ നിലയ്ക്ക് നിര്‍ത്താനും മാതൃകാപരമായി നടപടി കൈക്കൊള്ളാനും ഇനിയും മടിച്ചു നില്‍ക്കരുതെന്ന മുന്നറിയിപ്പും ലേഖനം നല്‍കുന്നുണ്ട്.

ക്രമസമാധാന പാലനത്തിന്റെ വീഴ്ച
പോലീസിനെ ലേഖനത്തില്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. യുവതികളടക്കമുള്ളവരെ അസഭ്യം വിളിച്ച് കൈയ്യേറ്റം ചെയ്ത സംഭവത്തിന് പോലീസ് നോക്കുകുത്തികളായി കാവല്‍ നിന്നത് ക്രമസമാധാനപാലനത്തിന്റെ ഗുരുതര വീഴ്ചയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ഗൗരവത്തോടെ കാണണം
ശിവസേനയുടെ ഗുണ്ടാവിളയാട്ടത്തിന് കാവല്‍ നിന്ന സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് എസ്ഐയ്ക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി സ്വീകരിച്ചത് ആശ്വാസകരമാണെന്ന് ലേഖനത്തില്‍ പറയുന്നു. ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരെങ്കിലും അറിഞ്ഞോ അറിയാതെയോ സദാചാര പോലീസിങിനെ അനുകൂലിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും ലേഖനം.

സിപിഎം- സിപിഐ പോര്
ലോ അക്കാദമി സമരത്തിനിടെ സര്‍ക്കാരിനെതിരെയും എസ്എഫ്ഐക്കെതിരെയും ജനയുഗത്തില്‍ ലേഖനങ്ങള്‍ വന്നിരുന്നു. സിപിഎമ്മും സിപിഐയും തമ്മിലുള്ള അണിയറയിലെ പോര് മറനീക്കി പുറത്തു വന്നതും ഇതോടെയായരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വിമര്‍സനവുമായി ജനയുഗം രംഗത്തെത്തിയത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications