കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐ വിപ്ലവകാരികളെന്ന് സ്വയം നടിക്കുന്നു!!ശിവസേനയുടെ സദാചാരത്തിന് പഴി എസ്എഫ്‌ഐക്ക്?

എസ്എഫ്‌ഐ വിപ്ലവകാരികളെന്ന് സ്വയം നടിക്കുന്ന സംഘടനയാണെന്നാണ് ജനയുഗത്തിലെ പരിഹാസം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരായ വിമര്‍ശനത്തില്‍ സിപിഎം വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐക്കിട്ട് കുത്തി സിപഐ മുഖപത്രമായ ജനയുഗത്തില്‍ മുഖപ്രസംഗം. എസ്എഫ്‌ഐ വിപ്ലവകാരികളെന്ന് സ്വയം നടിക്കുന്ന സംഘടനയാണെന്നാണ് ജനയുഗത്തിലെ പരിഹാസം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലടക്കം എസ്എഫ്‌ഐയുടെ നേതൃത്തില്‍ നടന്ന സദാചാര ഗുണ്ടാ ആക്രമണത്തെ എടുത്തു കാട്ടിയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സദാചാര ഗുണ്ടായിസം അസ്വാസ്ഥജനകമാണെന്ന് മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

 വിമര്‍ശനം

വിമര്‍ശനം

എസ്എഫ്‌ഐ വിപ്ലവകാരികളെന്ന് സ്വയം നടിക്കുകയാണെന്നാണ് ജനയുഗത്തിലെ പരിഹാസം. യൂണിവേഴ്‌സിറ്റി കോളേജിലേത് അടക്കമുള്ള എസ്എഫ്ആയുടെ സദാചാര ഗുണ്ടായിസത്തെ എടുത്തുകാട്ടിയാണ് വിമര്‍ശനം. എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസം അസ്വസ്ഥജനകമാണെന്നും ലേഖനത്തില്‍ പറയുന്നു.

 എസ്എഫ്‌ഐക്ക് കുത്ത്

എസ്എഫ്‌ഐക്ക് കുത്ത്

മറൈന്‍ഡ്രൈവിലുണ്ടായ സദാചാര ഗുണ്ടായിസത്തെ വിമര്‍ശിച്ചെഴുതിയ മുഖപ്രസംഗത്തിലാണ് സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയെ വിമര്‍ശിച്ചിരിക്കുന്നത്. എറാകുളത്തും കോഴിക്കോടുമുള്‍പ്പെടെ സദാചാര പോലീസ് ചമഞ്ഞ് രംഗത്തു വന്നത് മതത്തിന്റെയും ധാര്‍മികതയുടെയും കുത്തക അവകാശപ്പെടുന്ന വര്‍ഘീയ സംഘടനകളാണെങ്കില്‍ യൂണിവേഴ്‌സിറ്റി കോളേജിലടക്കം സദാചാര പോലീസ് ചമഞ്ഞത് വിപ്ലവകാരികളെന്ന് സ്വയം നടിക്കുന്ന സംഘടനയിലെ പ്രതിനിധികളാണെന്നാണ് വിമര്‍ശനം.

 മടിച്ചു നില്‍ക്കരുത്

മടിച്ചു നില്‍ക്കരുത്

സദാചാരത്തിന്റെ പേരില്‍ നിയമം കൈയ്യിലെടുക്കുകയും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നവരെ നിലയ്ക്ക് നിര്‍ത്താനും മാതൃകാപരമായി നടപടി കൈക്കൊള്ളാനും ഇനിയും മടിച്ചു നില്‍ക്കരുതെന്ന മുന്നറിയിപ്പും ലേഖനം നല്‍കുന്നുണ്ട്.

ക്രമസമാധാന പാലനത്തിന്റെ വീഴ്ച

ക്രമസമാധാന പാലനത്തിന്റെ വീഴ്ച

പോലീസിനെ ലേഖനത്തില്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. യുവതികളടക്കമുള്ളവരെ അസഭ്യം വിളിച്ച് കൈയ്യേറ്റം ചെയ്ത സംഭവത്തിന് പോലീസ് നോക്കുകുത്തികളായി കാവല്‍ നിന്നത് ക്രമസമാധാനപാലനത്തിന്റെ ഗുരുതര വീഴ്ചയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

 ഗൗരവത്തോടെ കാണണം

ഗൗരവത്തോടെ കാണണം

ശിവസേനയുടെ ഗുണ്ടാവിളയാട്ടത്തിന് കാവല്‍ നിന്ന സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ എസ്‌ഐയ്ക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി സ്വീകരിച്ചത് ആശ്വാസകരമാണെന്ന് ലേഖനത്തില്‍ പറയുന്നു. ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരെങ്കിലും അറിഞ്ഞോ അറിയാതെയോ സദാചാര പോലീസിങിനെ അനുകൂലിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും ലേഖനം.

 സിപിഎം- സിപിഐ പോര്

സിപിഎം- സിപിഐ പോര്

ലോ അക്കാദമി സമരത്തിനിടെ സര്‍ക്കാരിനെതിരെയും എസ്എഫ്‌ഐക്കെതിരെയും ജനയുഗത്തില്‍ ലേഖനങ്ങള്‍ വന്നിരുന്നു. സിപിഎമ്മും സിപിഐയും തമ്മിലുള്ള അണിയറയിലെ പോര് മറനീക്കി പുറത്തു വന്നതും ഇതോടെയായരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വിമര്‍സനവുമായി ജനയുഗം രംഗത്തെത്തിയത്.

English summary
janayugam editorial against sfi. . editorial on moral policing by shiv sena.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X