കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്നയും ശിവശങ്കരനും ബഹിരാകാശ രഹസ്യങ്ങൾ ചോർത്തിയെന്ന് സംശയമെന്ന് ജനയുഗം വാർത്ത!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും ഉള്‍പ്പെടെ ഉളളവര്‍ ഇന്ത്യയുടെ നിര്‍ണായക ബഹിരാകാശ രഹസ്യങ്ങളും ചോര്‍ത്തിയെടുത്ത് വിദേശ രാജ്യങ്ങള്‍ക്ക് വിറ്റതായി സംശയമെന്ന് സിപഐ മുഖപത്രമായ ജനയുഗത്തില്‍ വാര്‍ത്ത. ഓഗസ്റ്റ് 23ലെ പത്രത്തിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്വപ്‌ന സുരേഷും ശിവശങ്കറും ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നത് ഗൂഢോദ്ദ്യേശത്തോട് കൂടിയായിരുന്നു എന്ന് എന്‍ഐഎ കണ്ടെത്തിയതായും വാര്‍ത്തയില്‍ പറയുന്നു. ഇത് സംബന്ധിച്ച് കണ്ടെത്തിയ വിവരങ്ങള്‍ റോയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും എന്‍ഐഎയ്ക്ക് കൈമാറിയതായും ജനയുഗം വാര്‍ത്തയില്‍ പറയുന്നുണ്ട്.

GOLD

ഐഎസ്ആര്‍ഒയിലെ പ്രമുഖ ശാസ്ത്രജ്ഞരുമായി ശിവശങ്കരനും സ്വപ്‌ന സുരേഷും നക്ഷത്ര ഹോട്ടലില്‍ വെച്ച് നിരന്തരം കൂടിക്കാഴ്ച നടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ജനയുഗം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌പേസ് പാര്‍ക്ക് പദ്ധതിക്ക് വേണ്ടി ശിവശങ്കറും എസ് സോമനാഥും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പത്താം ക്ലാസ്സുകാരിയായ സ്വപ്നയെ രണ്ടര ലക്ഷം രൂപ ശമ്പളത്തില്‍ സ്‌പേസ് പാര്‍ക്ക് കണ്‍സല്‍ട്ടന്റായി നിയമിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

'ഉപതിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലും വിജയിക്കും', സിന്ധ്യയുടെ ഗ്വാളിയോറിൽ കരുത്ത് കാട്ടി കോൺഗ്രസ്!'ഉപതിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലും വിജയിക്കും', സിന്ധ്യയുടെ ഗ്വാളിയോറിൽ കരുത്ത് കാട്ടി കോൺഗ്രസ്!

ഇതിന് പിന്നാലെ ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തേക്ക് നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ന്നുവെന്നാണ് എന്‍ഐഎയ്ക്കും റോയ്ക്കും ഐബിക്കും വിവരങ്ങള്‍ ലഭിച്ചതെന്നും ജനയുഗം വാര്‍ത്തയില്‍ പറയുന്നു. തെളിവുകളുമായി എന്‍ഐഎ സംഘം ദുബായില്‍ എത്തിയിട്ടുണ്ടെന്നും പറയുന്നു. ജനയുഗം നല്‍കിയ വാര്‍ത്ത പരാമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും വാര്‍ത്ത നല്‍കിയിട്ടുണ്ട്. ചാരക്കേസിനെ അനുസ്മരിപ്പിക്കുന്ന റിപ്പോര്‍ട്ട് എന്നാണ് ജനയുഗം വാര്‍ത്തയെ വീക്ഷണം വിശേഷിപ്പിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസും എൻഐഎയും ഇതിനകം ശിവശങ്കറിനെ ചോദ്യം ചെയ്തു കഴിഞ്ഞു. എന്നാൽ സ്വർണ്ണക്കടത്തുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകൾ ശിവശങ്കരന് എതിരെ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

സോണിയാ ഗാന്ധിയെ മുറിവേൽപ്പിച്ചു, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിൽ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി!സോണിയാ ഗാന്ധിയെ മുറിവേൽപ്പിച്ചു, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിൽ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി!

നാടകീയ നീക്കങ്ങൾക്കൊടുവിൽ തീരുമാനം! രാഹുൽ ഇല്ല! സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും!നാടകീയ നീക്കങ്ങൾക്കൊടുവിൽ തീരുമാനം! രാഹുൽ ഇല്ല! സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും!

 'പിണറായി വിജയൻ ജൂനിയർ മാൻഡ്രേക് അല്ല, സീനിയർ മാൻഡ്രേക്', നിയമസഭയിൽ തുറന്നടിച്ച് കെഎം ഷാജി 'പിണറായി വിജയൻ ജൂനിയർ മാൻഡ്രേക് അല്ല, സീനിയർ മാൻഡ്രേക്', നിയമസഭയിൽ തുറന്നടിച്ച് കെഎം ഷാജി

English summary
Janayugam report alleges Swapna Suresh and Shivasankar leaked ISRO secrets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X