കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിംഗം പോയ സ്വാമിയെ 'ജന്മഭൂമി' തള്ളി... പക്ഷേ മുഖപ്രസംഗം സംഘത്തിനിട്ട് കൊടുക്കുന്ന എട്ടിന്റെ പണി !!!

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: ബലാത്സംഗത്തിനിടെ പെണ്‍കുട്ടി ലിംഗഛേദം നടത്തിയ സ്വാി ഗംഗേശാനന്ദ തീര്‍ത്ഥപാദയ്ക്ക് സംഘപരിവാറുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് ആരോപണം. സ്വാമിയ്ക്ക് അടുപ്പമുണ്ടെന്ന് ആരോപണം ഉയര്‍ന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അക്കാര്യം ഇതുവരെ പരസ്യമായി നിഷേധിച്ചിട്ടും ഇല്ല.

ജയലളിതയെ കൊന്നത് പനീര്‍ശെല്‍വം..!! ഉന്നമിട്ടത് മുഖ്യമന്ത്രിക്കസേര..!! നടുക്കുന്ന വെളിപ്പെടുത്തല്‍..!ജയലളിതയെ കൊന്നത് പനീര്‍ശെല്‍വം..!! ഉന്നമിട്ടത് മുഖ്യമന്ത്രിക്കസേര..!! നടുക്കുന്ന വെളിപ്പെടുത്തല്‍..!

ബേസിൽ തമ്പി ഐപിഎൽ എമർജിങ് പ്ലെയർ.. പിന്നിലാക്കിയത് ഇവരെ.. പേരെടുത്ത് പ്രശംസിച്ച് സാക്ഷാൽ സച്ചിനും!!

മോഹന്‍ലാലിന് മമ്മൂട്ടി ഫാന്‍സ് കൊടുത്ത കിടിലന്‍ പിറന്നാള്‍ സമ്മാനം, കാണൂ...

പക്ഷേ ജന്മഭൂമി പത്രത്തില്‍ സ്വാമിയ്‌ക്കെതിരെ ഞെട്ടിക്കുന്ന മുഖപ്രസംഗം ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ' ആ കശ്മലന്‍' അത് അര്‍ഹിക്കുന്നു എന്നാണ് മുഖപ്രസംഗത്തിന്റെ തലക്കെട്ട്.

സ്വാമിയുടെ പഴങ്കഥയും ചരിത്രവും ഒക്കെ മുഖപ്രസംഗത്തിന്റെ ആദ്യഭാഗത്ത് പറയുന്നുണ്ട്. അതുതന്നെയാണ് സംഘപരിവാരത്തിനും കുമ്മനം രാജശേഖരനും സ്വന്തം പത്രത്തില്‍ നിന്ന് കിട്ടിയ തിരിച്ചടിയും.

കുമ്മനത്തിന് അറിയില്ലേ

കുമ്മനം രാജശേഖരന്‍ ഹരിസ്വാമിയെ അറിയില്ലെന്നോ പരിചയമില്ലെന്നോ ഇതുവരെ പറഞ്ഞിട്ടില്ല. തനിക്ക് എല്ലാ സ്വാമിമാരുമായും ബന്ധമുണ്ടെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

ബിജെപി അല്ല, എന്‍ഡിഎ അല്ല

പെണ്‍കുട്ടി ലിംഗം ഛേദിച്ച സ്വാമിക്ക് ബിജെപിയുമായോ എന്‍ഡിഎയുമായോ നേരിട്ട് ബന്ധമില്ലെന്നും കുമ്മനം വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് സംഘപരിവാര്‍ സംഘടനകളുടെ കാര്യം അവര്‍ പറയട്ടേ എന്നാണ് കുമ്മനത്തിന്റെ പക്ഷം.

ജന്മഭൂമിക്ക് കശ്മലന്‍

എന്തായാലും കുമ്മനം രാജശേഖരന്‍ സ്വാമിക്കെതിരെ കടുത്ത പദപ്രയോഗങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. പക്ഷേ ബിജെപി പത്രമായ ജന്മഭൂമി കടുകടുത്ത പ്രയോഗങ്ങള്‍ തന്നെയാണ് നടത്തിയിട്ടുള്ളത്. കശ്മലന്‍ എന്നാണ് വിശേഷണം.

കണ്ണമ്മൂലയില്‍ നിന്ന്

തിരുവനന്തപുരത്തെ കണ്ണമ്മൂലയില്‍ ആണ് ആത്മീയ തേജസ് ആയ ചട്ടമ്പി സ്വാമികള്‍ ഉദയം കൊണ്ടത്. അതേ കണ്ണമ്മൂലയില്‍ നിന്നാണ് അറപ്പും വെറുപ്പും ജനിപ്പിക്കുന്ന ഒരു വാര്‍ത്തയും ഉത്ഭവിച്ചത് എന്നാണ് ജന്മഭൂമി പറയുന്നത്.

സ്വാമിയുടെ ചരിത്രം

ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനം കൂടിയായ പന്മന ആശ്രമത്തില്‍ നിന്ന് ഒന്നരവര്‍ഷത്തോളം താമസിച്ച് സംന്യാസം സ്വീകരിക്കാന്‍ അര്‍ഹതയില്ലാതെ, മന്ത്രദീക്ഷപോലും നേടാതെ സ്ഥലം വിട്ട ശ്രീഹരി എന്ന വ്യക്തി സ്വയം ഒരു സന്യാസി നാമവും വസ്ത്രവും സ്വീകരിച്ചു. തുടര്‍ന്ന് സമൂഹത്തില്‍ തന്ത്രവും മന്ത്രവും കുതന്ത്രവും പതിവാക്കിയെന്നാണ് ഇപ്പോള്‍ പരക്കെ അറിഞ്ഞുകൊണ്ടിരിക്കുന്നത് എന്നാണ് ജന്മഭൂമി ഭാഷ്യം.

 പലനാള്‍ കള്ളന്‍ ഒരു നാള്‍...

പലനാള്‍ കള്ളന്‍ ഒരുനാള്‍ കുടുങ്ങും എന്ന ചൊല്ല് ഇപ്പോള്‍ അന്വര്‍ത്ഥമായിരിക്കുന്നു എന്നും ജന്മഭൂമി പറയുന്നുണ്ട്. ആറുവര്‍ഷക്കലാം ഒരു വീടിനെ വരുതിയില്‍ നിര്‍ത്തി പെണ്ണും പണവും ഇഷ്ടംപോലെ അനുഭവിച്ച് പോന്നതിന്റെ ശിക്ഷ വെട്ടുകത്തിയിലൂടെയായി എന്നും പറയുന്നുണ്ട്.

മന്ത്രശക്തിയോ ആത്മശുദ്ധിയോ

മന്ത്രശക്തിയോ ആത്മശുദ്ധിയോ ഇല്ലാത്ത ഇത്തരം കശ്മലന്‍മാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കണം എന്ന അഭിപ്രായമാണ് ജന്മഭൂമിക്ക്. ജാതി, മത, ദേശ, ഭാഷ വ്യത്യാസമില്ലാതെ ആത്മീയ വ്യാപാരികളായ ഇത്തരക്കാര്‍ കൂടുകയാണോ എന്ന സംശയവും പങ്കുവയ്ക്കുന്നുണ്ട്.

ജന്മഭൂമി പറഞ്ഞു, പക്ഷേ

ഇത്രയും ശക്തമായ ഭാഷയില്‍ ജന്മഭൂമി കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ ബിജെപി നേതാക്കള്‍ ആരും തന്നെ കാര്യമായി ഈ വിഷയം ഏറ്റെടുത്തിട്ടില്ല. കാര്യമായ പ്രസ്താവനകള്‍ പോലും പുറപ്പെടുവിച്ചിട്ടില്ല.

 അറിയാവുന്ന ആള്‍ തന്നെ

ബിജെപി നേതാക്കളുമായും സംഘപരിവാറുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് സ്വാമി ഗംഗേശാനന്ദ എന്ന് ഏതാണ്ട് സമ്മതിക്കുന്നതുപോലെയാണ് കാര്യങ്ങള്‍. ജന്മഭൂമി പറയുന്നതുപോലെ ആണെങ്കില്‍ ഇത്തരക്കാര്‍ ഇനിയും കൂട്ടത്തില്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

സംഘപരിവാരത്തിന് തന്നെ

എല്ലാ കാവിധാരികളും ശുദ്ധരാണെന്ന് കരുതാനാവില്ലെന്നും എല്ലാ ആശ്രമങ്ങളും വിശുദ്ധര്‍ മാത്രമുള്ളമാണെന്നും പറയാനാവില്ലെന്നും വരം പറഞ്ഞുവയ്ക്കുന്നുണ്ട് ജന്മഭൂമി മുഖപ്രസംഗം. അപ്പോള്‍ ഭംഗ്യന്തരേണയെങ്കിലും ചില മുള്ളുകള്‍ തറക്കുന്നത് സംഘപരിവാറിന്റെ മേല്‍ തന്നെയാണെന്ന് ഉറപ്പ്.

English summary
Janmabhumi Editorial against Swami Gangesananda. Editorial says the fake godman got a deserving punishment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X