കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ മമ്മൂട്ടിയില്ലേ? ജന്മഭൂമിയ്ക്ക് പറ്റിയ വലിയ അമളി... പേര് പോലും അറിയില്ല!!!

Google Oneindia Malayalam News

മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അതില്‍ കൂടുതല്‍ വിശദീകരണം ഒന്നും ആര്‍ക്കും വേണ്ടിവരില്ല. മലയാള സിനിമയില്‍ ദശാബ്ദങ്ങളായി നിറഞ്ഞുനില്‍ക്കുന്ന മമ്മൂട്ടിയെ അറിയാത്തവരായി ആരും ഉണ്ടാവുകയും ഇല്ല.

കുരുങ്ങുന്നത് ആര്‍എസ്എസ്സും; ബിജെപിയില്‍ കുറ്റം ചാര്‍ത്തി കൈകഴുകാന്‍ ആവില്ല... എം ഗണേശനിലേക്ക് നീങ്ങുമ്പോള്‍കുരുങ്ങുന്നത് ആര്‍എസ്എസ്സും; ബിജെപിയില്‍ കുറ്റം ചാര്‍ത്തി കൈകഴുകാന്‍ ആവില്ല... എം ഗണേശനിലേക്ക് നീങ്ങുമ്പോള്‍

'അറ്റാക്ക് പോലെ ഒരു നെഞ്ചുവേദന, നെഞ്ചിൽ കോടാലിവച്ച് വെട്ടും പോലെ'... ആശുപത്രിക്കിടക്കയിൽ ലൈവുമായി സാന്ദ്ര'അറ്റാക്ക് പോലെ ഒരു നെഞ്ചുവേദന, നെഞ്ചിൽ കോടാലിവച്ച് വെട്ടും പോലെ'... ആശുപത്രിക്കിടക്കയിൽ ലൈവുമായി സാന്ദ്ര

മമ്മൂട്ടി എന്നത് അദ്ദേഹത്തിന്റെ സിനിമയിലെ പേര് ആണെന്നതും കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയുന്നുണ്ടാവും. എന്താണ് മമ്മൂട്ടിയുടെ ശരിയായ പേര് എന്ന് അറിയാത്തവരും കുറവായിരിക്കും. അങ്ങനെ അറിയാത്തവരുണ്ടെങ്കില്‍ അത് ഒന്ന് ഗൂഗിള്‍ ചെയ്താല്‍ കണ്ടെത്താവുന്നതേയുള്ളു. പക്ഷേ, ജന്മഭൂമിയ്ക്ക് ഇതേ പറ്റി വലിയ ധാരണയില്ലെന്ന് തോന്നു എന്ന് പറയേണ്ടിവരും. അതിന്റെ കഥ ഇങ്ങനെ...

കൈരളി വില്‍ക്കുന്നു

കൈരളി വില്‍ക്കുന്നു

സിപിഎമ്മിന്റെ പിന്തുണയോടെ തുടങ്ങിയ ടെലിവിഷന്‍ ചാനല്‍ ആയ കൈരളി വില്‍ക്കാന്‍ പോകുന്നു എന്നാണ് രണ്ട് ദിവസം മുമ്പ് ജന്മഭൂമിയില്‍ വന്ന വാര്‍ത്ത. പരിപാടികള്‍ കാണാന്‍ ആളില്ലെന്നും സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും സഹായങ്ങള്‍ ലഭിച്ചിട്ടും ചാനലുകള്‍ തകര്‍ന്നടിഞ്ഞു എന്നും ഒക്കെയാണ് പറയുന്നത്.

ഡയറക്ടര്‍ ബോര്‍ഡില്‍ മമ്മൂട്ടിയില്ലെന്ന്

ഡയറക്ടര്‍ ബോര്‍ഡില്‍ മമ്മൂട്ടിയില്ലെന്ന്

മലയാളം കമ്യൂണിക്കേഷന്‍സിന്റെ കീഴിലാണ് കൈരളി ചാനലുകള്‍. ജോണ്‍ ബ്രിട്ടാസ്, എകെ മൂസ, വികെ മുഹമ്മദ് അഷര്‍, ടിആര്‍ അജയന്‍, എംഎം മോനായി, സികെ കരുണാകരന്‍, പിഐ മുഹമ്മദ് കുട്ടി, എ വിജയരാഘവന്‍ എന്നിങ്ങനെ എട്ട് ഡയറക്ടര്‍മാരാണ് ചാനലിനുള്ളത് എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ചാനലിന്റെ ചെയര്‍മാന്‍ ആയ മമ്മൂട്ടി ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല എന്നും വാര്‍ത്തയില്‍ വ്യക്തമായി പറയുന്നു.

അപ്പോള്‍ ആരാണ് ആ മുഹമ്മദ് കുട്ടി

അപ്പോള്‍ ആരാണ് ആ മുഹമ്മദ് കുട്ടി

ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു പിഐ മുഹമ്മദ് കുട്ടി ഉണ്ടെന്ന് ജന്മഭൂമി വാര്‍ത്തയില്‍ തന്നെ പറയുന്നുണ്ട്. അപ്പോള്‍ പിന്നെ ആരായിരിക്കും ആ മുഹമ്മദ് കുട്ടി? മമ്മൂട്ടിയുടെ ഔദ്യോഗിക രേഖകളിലെ പേര് പിഐ മുഹമ്മദ് കുട്ടി എന്നാണെന്ന് ജന്മഭൂമി അറിയാതെ പോയതാണോ എന്നാണ് ചോദ്യം. പാണപ്പറമ്പില്‍ ഇസ്മായില്‍ മുഹമ്മദ് കുട്ടി എന്നാണ് മമ്മൂട്ടിയുടെ ഔദ്യോഗിക നാമം.

ഒരിടത്തല്ല, രണ്ടിടത്ത്

ഒരിടത്തല്ല, രണ്ടിടത്ത്

വാര്‍ത്തയുടെ രത്‌നച്ചുരുക്കമായി തലക്കെട്ടിന് താഴെ ഇങ്ങനെ ഒരു വിവരം ആദ്യം തന്നെ വന്നിട്ടുണ്ട്. പിന്നീട് വാര്‍ത്തയില്‍ വിശദമായി തന്നെ ഇക്കാര്യം പറയുന്നു. ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി പോലും ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ലെന്നാണ് ജന്മഭൂമിയുടെ കണ്ടെത്തല്‍.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ജൂണ്‍ 20, ഞായറാഴ്ചയാണ് ജന്മഭൂമിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ഈ വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും വഴിവച്ചിരുന്നു. എന്തായാലും മൂന്ന് ദിവസം പിന്നിട്ടുകഴിഞ്ഞിട്ടും ആ തെറ്റ് ജന്മഭൂമി ഓണ്‍ലൈന്‍ ഇതുവരെ തിരുത്തിയിട്ടില്ല.

ഇനി വാര്‍ത്തയിലേക്ക്

ഇനി വാര്‍ത്തയിലേക്ക്

ഇനി വാര്‍ത്തയിലേക്ക് വരാം. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് കീഴില്‍ മൂന്ന് ചാനലുകളാണ് ഉപ്പോഴുള്ളത്. കൈരളി ടിവിയും കൈരളി ന്യൂസും പിന്നെ വി ചാനലും. ഇതില്‍ കൈരളി ന്യൂസ് ഒഴികെയുള്ള രണ്ട് ചാനലുകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു എന്നാണ് വാര്‍ത്ത.

ആര്‍ക്ക് വില്‍ക്കുന്നു

ആര്‍ക്ക് വില്‍ക്കുന്നു

മുംബൈ ആസ്ഥാനമായുള്ള ഒരു മലയാളി ബിസിനസ് ഗ്രൂപ്പിനാണ് ചാനലുകള്‍ വില്‍ക്കാന്‍ ആണ് പദ്ധതി എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇത്തരമൊരു നീക്കം നാല് വര്‍ഷങ്ങള്‍ക്ക് മുമ്പും നടന്നിരുന്നതായാണ് ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നത്. സിപിഎമ്മിനുള്ളില്‍ നിന്നുള്ള എതിര്‍പ്പ് മൂലം ആണ് ഇത് നടക്കാതിരുന്നത് എന്നാണ് ജന്മഭൂമി പറയുന്നത്.

കൈരളിയുടെ ചരിത്രം

കൈരളിയുടെ ചരിത്രം

2000 ഓഗസ്റ്റ് 17 ന് ആണ് കൈരളി ടിവി തുടങ്ങുന്നത്. മലയാളത്തിലെ മൂന്നാമത്തെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ആണ് കൈരളി. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. മമ്മൂട്ടിയുടെ ചെയര്‍മാന്‍. ഇപ്പോള്‍ രാജ്യസഭാ എംപിയായ ജോണ്‍ ബ്രിട്ടാസ് ആണ് മാനേജിങ് ഡയറക്ടര്‍.

'ദേഹം നൊന്താല്‍ കൊരവള്ളി ഞാന്‍ കുത്തിപ്പൊട്ടിച്ചുകളയും'- സാബുമോന്‍ അങ്ങനെയാണ്... തെറിക്ക് ഒരു കുറവും ഇല്ല'ദേഹം നൊന്താല്‍ കൊരവള്ളി ഞാന്‍ കുത്തിപ്പൊട്ടിച്ചുകളയും'- സാബുമോന്‍ അങ്ങനെയാണ്... തെറിക്ക് ഒരു കുറവും ഇല്ല

Recommended Video

cmsvideo
Dulquer salmaan posted a picture of Mammootty with grandchild for Father’s Day | Oneindia Malayalam

എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഡിസിസി പ്രസിഡന്റിന്റെ നറുക്ക് വീഴില്ല; കാത്തിരിക്കുന്നവര്‍ വേറേയുംഎംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഡിസിസി പ്രസിഡന്റിന്റെ നറുക്ക് വീഴില്ല; കാത്തിരിക്കുന്നവര്‍ വേറേയും

English summary
Janmabhumi reports says that Mammootty is not in Director Board of Kairali TV! But what is the fact? One among the directors is PI Muhammed Kutty, actually this the recordical name of Mammootty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X