കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 വര്‍ഷം അധികമെടുത്തിട്ടും ജപ്പാന്‍ കുടിവെള്ളം യാഥാര്‍ഥ്യമായില്ല; പ്രതിഷേധിച്ച് ജനപ്രതിനിധികള്‍

Google Oneindia Malayalam News

കോഴിക്കോട്: ഒരു വ്യാഴവട്ടം മുന്‍പ് പണി തീരേണ്ട ജപ്പാന്‍ കുടിവെള്ള പദ്ധതി (ജൈക്ക) ഇപ്പോഴും കടലാസില്‍തന്നെ. പരീക്ഷണാടിസ്ഥാനത്തില്‍ പൈപ്പുകളില്‍ വെള്ളം പായിച്ചെങ്കിലും വിതരണക്കുഴലുകള്‍ ഇടാത്തതിനാല്‍ ജൈക്കയുടെ കുടിവെള്ളം ഇനിയുമകലെ. 2003ല്‍ ആരംഭിക്കുമ്പോള്‍ 2006ല്‍ പൂര്‍ത്തിയാകുമെന്നു പറഞ്ഞ പദ്ധതിയാണ് 2018 ആയിട്ടും പൂര്‍ത്തീകരിക്കാതെ പോകുന്നത്. പുറമെ ചേര്‍ത്തലയിലും കണ്ണുൂരിലുമെല്ലാം പദ്ധതി ബഹുദൂരം മുന്നിലെത്തിയിരിക്കെയാണ് കോഴിക്കോട്ട് ഇഴഞ്ഞുനീങ്ങുന്നത്. എസ്റ്റിമേറ്റ് പുതുക്കലും അധികച്ചെലവുമൊക്കെയായി ഖജനാവിനും വലിയ നഷ്ടമാണ് പദ്ധതി വരുത്തിവെക്കുന്നത്.

നഗരത്തിലെയും 13 പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണത്തിന് ആവിഷ്‌ക്കരിച്ച പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് മാര്‍ച്ച് മാസത്തില്‍ തന്നെ കമ്മിഷന്‍ ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. ജില്ലയുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വലിയ അളവില്‍ സഹായകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പദ്ധതി വര്‍ഷങ്ങളായിട്ടും പൂര്‍ത്തീകരിക്കാനാവാത്തതില്‍ കരാറുകാരുടെ ഭാഗത്ത് കുറ്റകരമായ വീഴ്ചയുള്ളതായി പ്രമേയം കുറ്റപ്പെടുത്തി. പദ്ധതിയുടെ ഭാഗമായുള്ള ടാങ്ക് നിര്‍മാണം കഴിഞ്ഞ് ജലമെത്തിയെങ്കിലും വിതരണ ശൃംഖല പൂര്‍ത്തീകരിക്കാനാവാതെ അലക്ഷ്യമായാണ് നീങ്ങുന്നത്. നാട് കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ റോഡുകളില്‍ പൈപ്പിടുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ച് മാര്‍ച്ച് മാസത്തോടെ കുടിവെള്ളം ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് തെന്നയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അനുവാദകയായി.

jica

ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള എല്ലാ സ്‌കൂളുകളുടെയും അറ്റകുറ്റപ്പണികള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ പൂര്‍ത്തീകരിക്കും. പുറക്കാട്ടിരി ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് കെയര്‍ സെന്ററില്‍ ജില്ലാ പഞ്ചായത്ത് ആരംഭിച്ച സ്പന്ദനം പദ്ധതി തുടര്‍ന്നു നടത്തുന്നതിന് എ.സി. ഷണ്‍മുഖദാസ് മെമ്മോറിയല്‍ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് കെയര്‍ സെന്റര്‍ സ്പന്ദനം എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റി തുടങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ ആയുര്‍വ്വേദ ആശുപത്രി സൂപ്രണ്ട് കണ്‍വീനറുമായ ഭരണസമിതിയും ഇതിനായി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളിന്റെയും വീഡിയോ കോഫ്രന്‍സ് ഹാളിന്റയും നിര്‍മാണ പ്രവൃത്തി യു.എല്‍.സി.സി.എസ് മുഖേന നടപ്പാക്കും.

യോഗത്തില്‍ പ്രസിഡന്റ് ബാബു പറശ്ശേരി, വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്ഥിരംസമിതി അധ്യക്ഷരായ സുജാത മനക്കല്‍, പി.കെ. സജിത, പി.ജി ജോര്‍ജ് മാസ്റ്റര്‍, സെക്രട്ടറി പി.ഡി ഫിലിപ്, അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒറ്റ പോസ്റ്റിന് 8 ലക്ഷം രൂപ! പ്രിയ വാര്യർ വീണ്ടും ഞെട്ടിക്കുന്നു... ബോളിവുഡ് താരങ്ങളെ വെല്ലുംഒറ്റ പോസ്റ്റിന് 8 ലക്ഷം രൂപ! പ്രിയ വാര്യർ വീണ്ടും ഞെട്ടിക്കുന്നു... ബോളിവുഡ് താരങ്ങളെ വെല്ലും

ആദിവാസിയെന്ന് വിളിക്കരുത്.... നമ്മുടെ അനുജൻ, മധുവിന്റെ കൊലപാതകത്തിൽ മമ്മൂട്ടിആദിവാസിയെന്ന് വിളിക്കരുത്.... നമ്മുടെ അനുജൻ, മധുവിന്റെ കൊലപാതകത്തിൽ മമ്മൂട്ടി

ആദിവാസികളുടെ ശവപ്പറമ്പാണോ കേരളം; മധുവിനെ മർദ്ദിച്ചത് കൊല്ലാൻ വേണ്ടി തന്നെ...ആദിവാസികളുടെ ശവപ്പറമ്പാണോ കേരളം; മധുവിനെ മർദ്ദിച്ചത് കൊല്ലാൻ വേണ്ടി തന്നെ...

English summary
japan drinking water project- protest by public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X