ചിദംബരത്തിന് നേരെ ചെരിപ്പെറിഞ്ഞയാള് ദില്ലിയില്‍ മന്ത്രിയായേക്കും?
ദില്ലി: സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന് നേരെ ചെരിപ്പെറിഞ്ഞ ജെര്‍ണയില്‍ സിങ് ദില്ലി ആം ആദ്മി മന്ത്രിസഭയില്‍ മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപിയിലെ രാജിവ് ബബ്ബാറിനെ 19,890 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ജെര്‍ണയില്‍ സിങ് തിലക് നഗര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയത്.
ദില്ലിയില്‍ വന്‍ പ്രാതിനിധ്യമുള്ള സിഖ് സമുദായത്തിന്റെ കൂട്ടായ പിന്തുണ ആം ആദ്മിക്ക് ലഭിച്ചിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തില്‍ ജെര്‍ണയില്‍ സിങ്ങിനെ മന്ത്രിയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ജെര്‍ണയില്‍ സിങ് ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചിരുന്നു.

പത്രപ്രവര്‍ത്തകനായിരിക്കെ 2009ല്‍ ആണ് ജെര്‍ണയില്‍ സിങ് ചിദംബരത്തിന് നേരെ ഷൂ എറിഞ്ഞത്. ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്ന് നടന്ന സിഖ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് സീറ്റു നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ചെരിപ്പേറ്. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് തീരുമാനത്തില്‍ നിന്നും പിന്മാറിയിരുന്നു.
സംഭവത്തില്‍ കേസ് നിലനിന്നില്ലെങ്കിലും ജെര്‍ണയില്‍ സിങ്ങിനെ ജോലി ചെയ്തിരുന്ന പത്രസ്ഥാപനം പിരിച്ചുവിട്ടിരുന്നു. പിന്നീട് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ കെജ് രിവാളുമായി യോജിച്ച് പ്രവര്‍ത്തിച്ചുവരികയാണ് ജെര്‍ണയില്‍ സിങ്. അതിനിടെ, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയെ മുട്ടുകുത്തിച്ച എസ് കെ ബഗ്ഗയെയും മന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications