താരാട്ട് പാടി ഉറക്കുമ്പോഴും ജസീല തേടിയത് കുഞ്ഞിനെ ഇല്ലാതാക്കാനുള്ള വഴികള്‍; നാടിനെ നടുക്കിയ ക്രൂരത
താമരശ്ശേരിയില്‍ തൊട്ടിലില്‍ കിടത്തിയിരുന്ന കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദരന്റെ ഭാര്യയായ ജസീല എന്ന യുവതിയായിരുന്നു അറസ്റ്റിലായത്. വീട്ടില്‍ അനുഭവപ്പെട്ട അവഗണനയും തുടര്‍ന്ന് കുട്ടിയുടെ ഉമ്മയോടുണ്ടായ ദേഷ്യവുമാണ് തന്നെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത് എന്നായിരുന്നു ജസീലയുടെ കുറ്റസമ്മതം.
കരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെയും ഭാര്യ ഷമീനയുടെയും ഏഴ്മാസം പ്രായമുള്ള മകള്‍ ഫാത്തിമയായിരുന്നു മരിച്ചത്. കുഞ്ഞിനും പാലുകൊടുത്ത് ഉറക്കിയ ശേഷം ഷമീന കുളിക്കാന്‍ പോയപ്പോഴാണ് ജസീല തൊട്ടിലില്‍ കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടത്. ഇതിനായി വളരെ വിദഗ്ധമായ തന്ത്രങ്ങളായിരുന്നു ജസീല നടത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കുഞ്ഞിനെ കയ്യില്‍ കിട്ടിയാല്‍
കുഞ്ഞിനെ കയ്യില്‍ കിട്ടിയാല്‍ സ്വന്തം മാതാവിനേക്കാള്‍ കരുതുണ്ടെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന വിധത്തിലായിരുന്നു ജസീലയുടെ സ്നേഹാഭിനയം. എന്നാല്‍ ഇതെല്ലാം വെറും കാപട്യമായിരുന്നെന്ന് ഇപ്പോഴാണ് ബന്ധുക്കള്‍ പോലും ഇപ്പോഴാണ് മനസ്സിലാക്കുന്നത്.

ജസീലയുടെ ക്രൂരത
ജസീലയുടെ ക്രൂരതയുടെ കഥയറിഞ്ഞ് ഒരുനാട് മുഴുവന്‍ ഇപ്പോഴും അമ്പരപ്പിലാണ്. ജസീല പോലീസിന് നല്കിയ മൊഴിപ്രകാരം ഫാത്തിമ ജനിച്ചത് മുതല്‍ കുഞ്ഞിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ജീവനെടുക്കാനുള്ള വഴി
താരാട്ടുപാട്ട് പാടി ഉറക്കുമ്പോഴും കുഞ്ഞിനെ കളിപ്പിക്കുമ്പോഴും ജീവനെടുക്കാനുള്ള വഴി തേടുകയായിരുന്നെന്ന് സാരം. സഹോദര ഭാര്യയോടുള്ള അസൂയയും ദേഷ്യവുമാണ് ജസീലയെക്കൊണ്ട് ഈ ക്രൂരകൃത്യം നടത്തിച്ചത്.

സ്വന്തം വീട്ടില്‍
ഭര്‍ത്താവ് വിദേശത്തിലായതിനാല്‍ അദ്ദേഹം നാട്ടില്‍ എത്തുമ്പോള്‍ മാത്രമാണ് ജസീല കാരാടിയിലെ വീട്ടില്‍ എത്തിയിരുന്നത്. അല്ലാത്ത സമയങ്ങളില്‍ ഈങ്ങാപ്പുഴയിലെ സ്വന്തം വീട്ടില്‍തന്നെയായിരുന്നു ജസീല കഴിഞ്ഞിരുന്നത്.

ശത്രുതയിലേക്ക് നയിച്ചത്
കുടുംബത്തില്‍ തന്നേക്കാള്‍ കൂടുതല്‍ പരിഗണന അനുജന്റെ ഭാര്യക്ക് കിട്ടുന്നുവെന്ന തോന്നലാണ് ശത്രുതയിലേക്ക് നയിച്ചത്. വീട്ടിലെ ചില നിസാര കാര്യങ്ങളാണ് ഷമീനയോടുള്ള വിരോധങ്ങള്‍ക്ക് ഇടയാക്കിയത്.

മൂന്നാമത്തെ കുഞ്ഞ്
ഷമീനക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നതോടെ അമ്മയോടുള്ള പക കുഞ്ഞിന് നേര്‍ക്കായി. എങ്ങനെയെങ്കിലും കുഞ്ഞിനെ വകവരുത്തുക. അതിലൂടെ ഷമീനയോടുള്ള വിദ്വേഷം തീര്‍ക്കുക എന്നത് മാത്രമായിരുന്നു ജസീലയുടെ ലക്ഷ്യം.

നേരത്തെയും
നേരത്തെയും പലതവണ കുഞ്ഞിനെ കൊല്ലാനുള്ള ശ്രമങ്ങല്‍ ഷമീന നടത്തിയിരുന്നു. ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ തലയണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു അദ്യ പദ്ധതി.

കുളിപ്പിക്കുന്നതിനിടെ
പിന്നീട് കുളിപ്പിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ നോക്കി. അപ്പോഴെല്ലാം കുഞ്ഞിന്റെ മാതാവിന്റെയും വീട്ടിലെ മറ്റ് അംഗങ്ങളുടേയും സാന്നിധ്യവും തടസ്സമായി. ഷമീനയെ പലതവണ സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമവും ജസീല നടത്തിയിരുന്നു.

എടുത്ത് കിണറ്റിലിട്ടത്
പിന്നീടാണ് ഷമീന കുളിക്കാന്‍ പോയപ്പോള്‍ കുഞ്ഞിനെ എടുത്ത് കിണറ്റിലിട്ടത്. പോലീസിന്റെ സംശയം ആദ്യമേ ജസീലയുടെ നേര്‍ക്ക് എത്തിയിരുന്നു. എന്നാല്‍ കുടംബാംഗങ്ങള്‍ അപ്പോഴും ജസീലയെ അവിശ്വസി്ച്ചിരുന്നില്ല.

ചോദ്യം ചെയ്തിരുന്നില്ല
കുഞ്ഞിന്റെ കൈയ്യിലും കഴുത്തിലും കാലിലുമുണ്ടായിരുന്ന സ്വര്‍ണമൊന്നും നഷ്ടപെടാതിരുന്നത് കവര്‍ച്ചയല്ലെന്ന് ഉറപ്പിക്കാനായി. ആദ്യ ദിവസം ബന്ധുക്കളെയൊന്നും പോലീസ് കാര്യമായി ചോദ്യം ചെയ്തിരുന്നില്ല. പിന്നീട് ജസീല പറഞ്ഞ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ തന്നെയാണ് പോലീസിന് ഗുണകരമായതും.

പെരുമാറ്റങ്ങളിലെ വ്യത്യാസം
വെള്ളം കോരാനെത്തിയപ്പോഴാണ് കുഞ്ഞിനെ മിരിച്ചനിലയില്‍ കണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കിണറ്റില്‍ കുഞ്ഞുണ്ടെന്ന് അറിഞ്ഞിട്ടും മാതാവിനോടൊപ്പം തെരച്ചിലില്‍ കൂടിയതെന്തിനാണെന്ന സംശയം ബാക്കിയായി. ജസീലയുടെ പെരുമാറ്റങ്ങളിലെ വ്യത്യാസവും ശ്രദ്ധിച്ചിരുന്നു.

കുറ്റമേറ്റത്
രണ്ടാംദിവസത്തെ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്. പോലീസ് മൊഴി രേഖപ്പെടുത്തുമ്പോള്‍ ഒരിക്കപ്പോലും കരഞ്ഞുകൊണ്ടല്ലാതെ ജസീല മറുപടി നല്‍കിയിരുന്നില്ല. നിങ്ങള്‍ സംഭവിച്ച കാര്യങ്ങള്‍ വ്യക്തമായി പറയൂ.. അല്ലെങ്കില്‍ നുണപരിശോധനയക്ക് വിധേയാക്കും എന്ന്് പോലീസ് വ്യക്തമാക്കിയപ്പോഴാണ് ജസീല കുറ്റമേറ്റത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications