കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരാട്ട് പാടി ഉറക്കുമ്പോഴും ജസീല തേടിയത് കുഞ്ഞിനെ ഇല്ലാതാക്കാനുള്ള വഴികള്‍; നാടിനെ നടുക്കിയ ക്രൂരത

Google Oneindia Malayalam News

താമരശ്ശേരിയില്‍ തൊട്ടിലില്‍ കിടത്തിയിരുന്ന കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദരന്റെ ഭാര്യയായ ജസീല എന്ന യുവതിയായിരുന്നു അറസ്റ്റിലായത്. വീട്ടില്‍ അനുഭവപ്പെട്ട അവഗണനയും തുടര്‍ന്ന് കുട്ടിയുടെ ഉമ്മയോടുണ്ടായ ദേഷ്യവുമാണ് തന്നെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത് എന്നായിരുന്നു ജസീലയുടെ കുറ്റസമ്മതം.

<strong>ആദ്യ നടപടിയില്‍ പരിഹാസം; രഹ്നഫാത്തിമക്കെതിരെ വീണ്ടും ബിഎസ്എന്‍എല്ലിന്റെ നടപടി, ആഭ്യന്തര അന്വേഷണവും</strong>ആദ്യ നടപടിയില്‍ പരിഹാസം; രഹ്നഫാത്തിമക്കെതിരെ വീണ്ടും ബിഎസ്എന്‍എല്ലിന്റെ നടപടി, ആഭ്യന്തര അന്വേഷണവും

കരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെയും ഭാര്യ ഷമീനയുടെയും ഏഴ്മാസം പ്രായമുള്ള മകള്‍ ഫാത്തിമയായിരുന്നു മരിച്ചത്. കുഞ്ഞിനും പാലുകൊടുത്ത് ഉറക്കിയ ശേഷം ഷമീന കുളിക്കാന്‍ പോയപ്പോഴാണ് ജസീല തൊട്ടിലില്‍ കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടത്. ഇതിനായി വളരെ വിദഗ്ധമായ തന്ത്രങ്ങളായിരുന്നു ജസീല നടത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കുഞ്ഞിനെ കയ്യില്‍ കിട്ടിയാല്‍

കുഞ്ഞിനെ കയ്യില്‍ കിട്ടിയാല്‍

കുഞ്ഞിനെ കയ്യില്‍ കിട്ടിയാല്‍ സ്വന്തം മാതാവിനേക്കാള്‍ കരുതുണ്ടെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന വിധത്തിലായിരുന്നു ജസീലയുടെ സ്‌നേഹാഭിനയം. എന്നാല്‍ ഇതെല്ലാം വെറും കാപട്യമായിരുന്നെന്ന് ഇപ്പോഴാണ് ബന്ധുക്കള്‍ പോലും ഇപ്പോഴാണ് മനസ്സിലാക്കുന്നത്.

ജസീലയുടെ ക്രൂരത

ജസീലയുടെ ക്രൂരത

ജസീലയുടെ ക്രൂരതയുടെ കഥയറിഞ്ഞ് ഒരുനാട് മുഴുവന്‍ ഇപ്പോഴും അമ്പരപ്പിലാണ്. ജസീല പോലീസിന് നല്‍കിയ മൊഴിപ്രകാരം ഫാത്തിമ ജനിച്ചത് മുതല്‍ കുഞ്ഞിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ജീവനെടുക്കാനുള്ള വഴി

ജീവനെടുക്കാനുള്ള വഴി

താരാട്ടുപാട്ട് പാടി ഉറക്കുമ്പോഴും കുഞ്ഞിനെ കളിപ്പിക്കുമ്പോഴും ജീവനെടുക്കാനുള്ള വഴി തേടുകയായിരുന്നെന്ന് സാരം. സഹോദര ഭാര്യയോടുള്ള അസൂയയും ദേഷ്യവുമാണ് ജസീലയെക്കൊണ്ട് ഈ ക്രൂരകൃത്യം നടത്തിച്ചത്.

സ്വന്തം വീട്ടില്‍

സ്വന്തം വീട്ടില്‍

ഭര്‍ത്താവ് വിദേശത്തിലായതിനാല്‍ അദ്ദേഹം നാട്ടില്‍ എത്തുമ്പോള്‍ മാത്രമാണ് ജസീല കാരാടിയിലെ വീട്ടില്‍ എത്തിയിരുന്നത്. അല്ലാത്ത സമയങ്ങളില്‍ ഈങ്ങാപ്പുഴയിലെ സ്വന്തം വീട്ടില്‍തന്നെയായിരുന്നു ജസീല കഴിഞ്ഞിരുന്നത്.

ശത്രുതയിലേക്ക് നയിച്ചത്

ശത്രുതയിലേക്ക് നയിച്ചത്

കുടുംബത്തില്‍ തന്നേക്കാള്‍ കൂടുതല്‍ പരിഗണന അനുജന്റെ ഭാര്യക്ക് കിട്ടുന്നുവെന്ന തോന്നലാണ് ശത്രുതയിലേക്ക് നയിച്ചത്. വീട്ടിലെ ചില നിസാര കാര്യങ്ങളാണ് ഷമീനയോടുള്ള വിരോധങ്ങള്‍ക്ക് ഇടയാക്കിയത്.

മൂന്നാമത്തെ കുഞ്ഞ്

മൂന്നാമത്തെ കുഞ്ഞ്

ഷമീനക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നതോടെ അമ്മയോടുള്ള പക കുഞ്ഞിന് നേര്‍ക്കായി. എങ്ങനെയെങ്കിലും കുഞ്ഞിനെ വകവരുത്തുക. അതിലൂടെ ഷമീനയോടുള്ള വിദ്വേഷം തീര്‍ക്കുക എന്നത് മാത്രമായിരുന്നു ജസീലയുടെ ലക്ഷ്യം.

നേരത്തെയും

നേരത്തെയും

നേരത്തെയും പലതവണ കുഞ്ഞിനെ കൊല്ലാനുള്ള ശ്രമങ്ങല്‍ ഷമീന നടത്തിയിരുന്നു. ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ തലയണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു അദ്യ പദ്ധതി.

കുളിപ്പിക്കുന്നതിനിടെ

കുളിപ്പിക്കുന്നതിനിടെ

പിന്നീട് കുളിപ്പിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ നോക്കി. അപ്പോഴെല്ലാം കുഞ്ഞിന്റെ മാതാവിന്റെയും വീട്ടിലെ മറ്റ് അംഗങ്ങളുടേയും സാന്നിധ്യവും തടസ്സമായി. ഷമീനയെ പലതവണ സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമവും ജസീല നടത്തിയിരുന്നു.

എടുത്ത് കിണറ്റിലിട്ടത്

എടുത്ത് കിണറ്റിലിട്ടത്

പിന്നീടാണ് ഷമീന കുളിക്കാന്‍ പോയപ്പോള്‍ കുഞ്ഞിനെ എടുത്ത് കിണറ്റിലിട്ടത്. പോലീസിന്റെ സംശയം ആദ്യമേ ജസീലയുടെ നേര്‍ക്ക് എത്തിയിരുന്നു. എന്നാല്‍ കുടംബാംഗങ്ങള്‍ അപ്പോഴും ജസീലയെ അവിശ്വസി്ച്ചിരുന്നില്ല.

ചോദ്യം ചെയ്തിരുന്നില്ല

ചോദ്യം ചെയ്തിരുന്നില്ല

കുഞ്ഞിന്റെ കൈയ്യിലും കഴുത്തിലും കാലിലുമുണ്ടായിരുന്ന സ്വര്‍ണമൊന്നും നഷ്ടപെടാതിരുന്നത് കവര്‍ച്ചയല്ലെന്ന് ഉറപ്പിക്കാനായി. ആദ്യ ദിവസം ബന്ധുക്കളെയൊന്നും പോലീസ് കാര്യമായി ചോദ്യം ചെയ്തിരുന്നില്ല. പിന്നീട് ജസീല പറഞ്ഞ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ തന്നെയാണ് പോലീസിന് ഗുണകരമായതും.

പെരുമാറ്റങ്ങളിലെ വ്യത്യാസം

പെരുമാറ്റങ്ങളിലെ വ്യത്യാസം

വെള്ളം കോരാനെത്തിയപ്പോഴാണ് കുഞ്ഞിനെ മിരിച്ചനിലയില്‍ കണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കിണറ്റില്‍ കുഞ്ഞുണ്ടെന്ന് അറിഞ്ഞിട്ടും മാതാവിനോടൊപ്പം തെരച്ചിലില്‍ കൂടിയതെന്തിനാണെന്ന സംശയം ബാക്കിയായി. ജസീലയുടെ പെരുമാറ്റങ്ങളിലെ വ്യത്യാസവും ശ്രദ്ധിച്ചിരുന്നു.

കുറ്റമേറ്റത്

കുറ്റമേറ്റത്

രണ്ടാംദിവസത്തെ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്. പോലീസ് മൊഴി രേഖപ്പെടുത്തുമ്പോള്‍ ഒരിക്കപ്പോലും കരഞ്ഞുകൊണ്ടല്ലാതെ ജസീല മറുപടി നല്‍കിയിരുന്നില്ല. നിങ്ങള്‍ സംഭവിച്ച കാര്യങ്ങള്‍ വ്യക്തമായി പറയൂ.. അല്ലെങ്കില്‍ നുണപരിശോധനയക്ക് വിധേയാക്കും എന്ന്് പോലീസ് വ്യക്തമാക്കിയപ്പോഴാണ് ജസീല കുറ്റമേറ്റത്.

<strong>'ആവശ്യമുള്ളപ്പോള്‍ നമ്മളെല്ലാം ഹിന്ദു, അല്ലാത്തപ്പോള്‍ വെറും ജന്തു'; തന്ത്രിക്കെതിരേയും വിമർശനം</strong>'ആവശ്യമുള്ളപ്പോള്‍ നമ്മളെല്ലാം ഹിന്ദു, അല്ലാത്തപ്പോള്‍ വെറും ജന്തു'; തന്ത്രിക്കെതിരേയും വിമർശനം

English summary
jaseela arrest; calicut seven month old kill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X