കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാസിമിന്റെ മരണം തീവണ്ടി തട്ടിയെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Google Oneindia Malayalam News

ഉദുമ: മാങ്ങാട് ചോയിച്ചിങ്കാലിലെ മുഹമ്മദ് ജാസി(15)മിന്റെ മരണം തീവണ്ടി തട്ടിയെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പിടിച്ചുവലിച്ചതിന്റെയോ അക്രമിച്ചതിന്റെയോ പാടുകള്‍ ജാസിമിന്റെ മൃതദേഹത്തിലില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും മാങ്ങാട് ചോയിച്ചിങ്കാലില്‍ താമസിക്കുന്ന ജാഫര്‍-ഫരീദ ദമ്പതികളുടെ മകനുമായ ജാസിമിന്റെ മൃതദേഹം പുലര്‍ച്ചെയാണ് കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന ഓവുചാലില്‍ കണ്ടെത്തിയത്.

പ്രതിമ തകർക്കൽ തുടരുന്നു! ജനസംഘം സ്ഥാപകന്റെ പ്രതിമ അടിച്ചുതകർത്ത് കരി ഓയിൽ ഒഴിച്ചു...പ്രതിമ തകർക്കൽ തുടരുന്നു! ജനസംഘം സ്ഥാപകന്റെ പ്രതിമ അടിച്ചുതകർത്ത് കരി ഓയിൽ ഒഴിച്ചു...

വ്യാഴാഴ്ച മുതല്‍ ജാസിമിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസും നാട്ടുകാരും അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്.
ജാസിമിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് സമീര്‍ (20), വിനീഷ് (20) തുടങ്ങി നാലുപേര്‍ ഇപ്പോഴും പൊലീസിന്റെ കസ്റ്റഡിയിലാണ്. വിദ്യാര്‍ത്ഥിയുടെ മരണം സംബന്ധിച്ച് ഊര്‍ജിതമായി അന്വേഷിച്ചുവരികയാണെന്ന് ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരന്‍ പറഞ്ഞു. ജാസിമിന്റെ ശരീരത്തില്‍ ലഹരിയുടെ അംശം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്.

death

ഇതറിയാനായി മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച മൂത്രത്തിന്റെ സാമ്പിള്‍ പരിശോധനക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ജാസിമിനെ കൊലപ്പെടുത്തിയെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബന്ധുക്കള്‍. അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ കാണുമെന്നാണറിയുന്നത്.

ഷുഹൈബ് വധം സിബിഐക്ക്; ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി; പോലീസിന് നിര്‍ത്താമെന്ന് കോടതിഷുഹൈബ് വധം സിബിഐക്ക്; ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി; പോലീസിന് നിര്‍ത്താമെന്ന് കോടതി

English summary
jasim death by hitting train says preliminary postmortem report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X