• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫ്ലാഷ് മോബ് കളിച്ച പെൺകുട്ടികൾക്കെതിരെ അസഭ്യവർഷം.. ജസ്ല മാടശ്ശേരിയുടെ പരാതിയിൽ ഒരാൾ പിടിയിൽ!

  • By Ankitha

തിരുവനന്തപപുരം: ''സ്ത്രീ എന്നത് പുരുഷന്മാരുടെ ആവശ്യത്തിനു വേണ്ടി മാത്രം ചലിക്കുന്ന കളിപ്പാവകളല്ല. അവർക്കും സമൂഹത്തിൽ നിലയും വിലയുമുണ്ട്. പുരുഷന്മാർക്ക് കൽപിച്ചിട്ടുള്ള എല്ലാ സ്വാതന്ത്ര്യവും അവർക്കുമുണ്ട്''. അന്താരാഷ്ട്ര ചലചിത്ര വേദിയിൽ തട്ടമിട്ട ഫ്ലാഷ് മോബ് നടത്തിയതിന് ഓൺലൈൻ ആങ്ങളമാരുടെ ആക്രമണത്തിന് ഇരയായ ജസ്ല മാടശേരി വൺ ഇന്ത്യയോട് സംസാരിക്കുന്നു. ഇത്തവണ ജസ്ലയ്ക്ക് പറയാൻ വിജയത്തിന്റെ കഥയുണ്ട്.

മിന്നൽ ജീവക്കാരുടെ വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ല, വിദ്യാര്‍ത്ഥിനിയെ ഇറക്കാതെ പോയ ജീവനക്കാരോട് ഹാജരാകാന്‍ നിര്‍ദേശം

നമ്മുടെ സമൂഹത്തിൽ പ്രമുഖർക്കു മാത്രമല്ല നീതി സാധാരണക്കാർക്കും നീതി ലഭിക്കുമെന്നു ജസ്ലയുടെ വിജയത്തിൽ നിന്ന് നമുക്ക് മനസിലാക്കാം. തട്ടമിട്ട ഫ്ലാഷ് മോബ് നടത്തിയതിനു ജസ്ലയ്ക്കു നേരെ അസഭ്യവർഷം പറഞ്ഞ യൂത്ത് ലീഗ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു മ്യൂസിയം സിഐ വൺ ഇന്ത്യയോട് പറഞ്ഞു‌.

ഇന്ത്യക്ക് വേണ്ടി യുഎസ് സംസാരിക്കുന്നു, അവർ കാണുന്നത് ശത്രുപക്ഷത്ത്, പാക് മന്ത്രി പറഞ്ഞതിങ്ങനെ..

 എല്ലാവർക്കുമൊരു പാഠം

എല്ലാവർക്കുമൊരു പാഠം

സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയാത്തവർക്ക് അറസ്റ്റ് ഒരു പാഠമായിരിക്കെട്ടെയെന്നു ജസ്ല പറയുന്നുണ്ട്. നൃത്തം ചെയ്തത് ഒരിക്കലും തെറ്റായ പ്രവർത്തിയാണെന്നു താൻ ഒരിക്കലും വിശ്വസിക്കുന്നില്ല. എന്നാൽ ഒരാളുടെ അവകാശത്തിനു മേൽ കൈകടത്താനും അയാളെ മാനസികമായി ഹരാസ് ചെയ്യാനും അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ കടന്നു കയറി വ്യക്തി ഹത്യ നടത്താനും ആർക്കും അവകാശമില്ല. കേസുമായി ബന്ധപ്പെട്ട് ഒരാൾ മാത്രമല്ല ഇതിനു പിന്നിൽ ഒരുപാട് പേർ ഉണ്ടെന്നും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ താൻ കഠിനമായി പ്രവർത്തിക്കുമെന്നും ജസ്ല പറഞ്ഞു.

വീട്ടുകാരേയും വെറുതെ വിട്ടില്ല‌

വീട്ടുകാരേയും വെറുതെ വിട്ടില്ല‌

ഫ്ലാഷ് ബ്ലാഷ് മോബിൽ പങ്കെടുത്തത് താനാണ് എന്നാൽ തന്റെ വീട്ടുകാരെപ്പോലും ഇവർ വെറുതെ വിട്ടിരുന്നില്ല. മുസ്ലീം കുടുംബത്തിൽ നിന്നുള്ള കുട്ടിയാണ് താൻ. പൊതുസ്ഥലത്ത് നൃത്തം ചെയ്തതതിന്റെ പേരിൽ പള്ളിയിലും തന്റെ വീടിന്റെ പരിസരത്തും തനിക്കെതിരെ മേശമായുള്ള വാർത്തകൾ പ്രചരിപ്പിക്കുകയും ഫ്ലക്സുകൾ സ്ഥാപിക്കുമെന്നും മണ്ണെണ്ണ ഒഴിച്ചു കത്തിക്കുമെന്നു തരത്തിലുള്ള ഭീഷണികൾ മുഴക്കുകയും ചെയ്തിരുന്നു. ഒരു പെൺകുട്ടിയോട് എങ്ങനെയാക്കെ പെരുമാറാൻ പാടില്ല. അതൊക്കെ അവർ തന്നോടും തന്റെ കുടുംബത്തിനോടും ചെയ്തിരുന്നു. ഇത്രയും സൈബർ ആക്രമണം തനിക്കു നേരെയുണ്ടായതു കൊണ്ടാണ് നിയമനടപടിയ്ക്ക് വീട്ടുകാരുടെ പൂർണ്ണ പിന്തുണയുണ്ടായതെന്നും ജസ്ല പറഞ്ഞു.

ആക്രമണം ഇതിനു മുൻപും

ആക്രമണം ഇതിനു മുൻപും

ഇതുപോലുള്ള സൈബർ ആക്രണം തനിയ്ക്ക് നേരെ മുൻപും നടന്നിട്ടുണ്ട്. തന്റേതായ വഴികളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഭീഷണികളും തെറിവികളും ആരംഭിച്ചത്. ട്രാൻജെന്റേഴ്സിനെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ തനിക്കെതിരെ സൈബർ ആക്രമണവുമായി ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്ത വ്യക്തി രംഗത്തെത്തിയിരുന്നു. ''താൻ പെണ്ണാണോ അത് തെളിക്കണമെന്നും എന്നു തരത്തിലുള്ള മോശമായ വാക്കുകൾ തനിയ്ക്കു നേരെ അയാൾ പ്രയോഗിച്ചിരുന്നു. അതിനു ശേഷം ഫ്ലാഷ് മോബിന്റെ പേരിൽ ഇയാൾ വീണ്ടും രംഗത്തെത്തിയത്.

ഫ്ലാഷ് മോബ്

ഫ്ലാഷ് മോബ്

മലപ്പുറത്ത് എയിഡ്‌സ് ബോധവല്‍ക്കരണ ക്യാപെയിനിന്റെ ഭാഗമായി തട്ടമിട്ട് പെണ്‍കുട്ടികള്‍ ഫ്ലാഷ് മോബ് കളിച്ചതിന് ഇവര്‍ക്കെതിരെ വാളോങ്ങി സൈബര്‍ ആങ്ങളമാര്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ പ്രതിഷേധം എന്ന നിലയിലാണ് ജസ്ലയും കൂട്ടരും ഫ്ലാഷ് മോബുമായി രംഗത്തെത്തിയത്. ഫോസ്ബുക്ക് കൂട്ടായ്മയായ ഫ്രീ തിങ്കേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ഇതിനുശേഷം ജസ്ല ഇസ്ലാമതത്തെ അവഹേളിച്ചെന്നും നാടിനു നാണക്കേടുണ്ടായക്കിയെന്നും ആരോപിച്ചാണ് ഒരു കൂട്ടം ആങ്ങളമാര്‍ രംഗത്തെത്തുകയും ഇവര്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുകയുമായിരുന്നു

English summary
jasla madasseri taking about cyber crime arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X