Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്റെ സഹോദരി സജ്‌നയും ആത്മഹത്യ ചെയ്തു.... എന്താണ് അവര്‍ക്ക് സംഭവിച്ചത്

തിരുവനന്തപുരം: കായലില്‍ ചാടി യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തോട് ബന്ധപ്പെട്ട് മറ്റൊരു ആത്മഹത്യ കൂടി. മരിച്ച ജാസ്മിന്റെ സഹോദരി സജ്‌നയേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

കിളിമാനൂര്‍ സ്വദേശിനിയായ ജാസ്മിനും മൂന്ന് വയസ്സുകാരിയായ മകള്‍ ഫാത്തിമയും ആണ് കഴിഞ്ഞ ദിവസം ആക്കുളം കായലില്‍ ചാടി ആത്മഹത്യ ചെയ്തത്. ജാസ്മിന്റെ മാതാവ് സോഫിദയും കായലില്‍ ചാടിയെങ്കിലും ഇവരെ അഗ്നി ശമന സേന രക്ഷപ്പെടുത്തുകയായിരുന്നു.

ജാസ്മിന്‍റെ സഹോദരിയെ തീവണ്ടിയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. എന്താണ് ഈ കുടുംബത്തിന് സംഭവിച്ചത്?

ജാസ്മിനും കുടുംബവും

ജാസ്മിനും കുടുംബവും

സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ജാസ്മിനും കുട്ടികളും താമസിച്ചിരുന്നത്. ഭര്‍ത്താവ് റഹീം വിദേശത്തായിരുന്നു.

 സാമ്പത്തിക ബാധ്യത

സാമ്പത്തിക ബാധ്യത

കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ ജാസ്മിനും കുടുംബത്തിനും ഉണ്ടായ ബാധ്യതയുടെ പേരില്‍ സജ്ന എന്തിന് ആത്മഹത്യ ചെയ്തു എന്നാണ് ചോദ്യം.

സജ്‌ന

സജ്‌ന

ജാസ്മിന്റെ അനുജത്തിയാണ് സജ്‌ന(26). ഇവര്‍ ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. ജാസ്മിനും കുഞ്ഞും മരിച്ചതിന്റെ തൊട്ടടുത്ത ദിവസം പുലര്‍ച്ചെയാണ് സജ്‌നയുടെ മൃതദേഹം പേട്ടയ്ക്കടുത്ത് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.

എന്താണ് സംഭവിച്ചത്?

എന്താണ് സംഭവിച്ചത്?

ജാസ്മിനും കുടുംബവും ആത്മഹത്യ ചെയ്യുന്നകാര്യം സജ്‌നയ്ക്ക് നേരത്തേ തന്നെ അറിയാമായിരുന്നോ? സജ്‌ന ബെംഗളൂരുവില്‍ നിന്നെത്തി ആത്മഹത്യ ചെയ്യുകയായിരുന്നോ... സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.

സാമ്പത്തിക ബാധ്യത

സാമ്പത്തിക ബാധ്യത

ജാസ്മിന്റെ ഭര്‍ത്താവിന് വിദേശത്ത് സ്വന്തമായി ബിസിനസ് ആയിരുന്നു. ഇതിനിടെ ഒരു അപകടത്തെ തുടര്‍ന്ന് ആറ് മാസത്തോളം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ പോയി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സംഭവത്തില്‍ വലിയ തുക പിഴ ഒടുക്കാന്‍ കോടതി വിധിച്ചിരുന്നത്രെ.

സ്വത്ത് വിറ്റ്

സ്വത്ത് വിറ്റ്

നാട്ടിലെ സ്വത്ത് വിറ്റ് ബാധ്യത തീര്‍ക്കാനുള്ള നീക്കമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇങ്ങനെ സമാഹരിച്ച തുകയുടെ ഒരു വലിയ ഭാഗം ബന്ധുവായ ഒരാള്‍ തട്ടിയെടുത്തതായും പറയുന്നു.

ആരാണ് നാസര്‍?

ആരാണ് നാസര്‍?

ജാസ്മിന്റെ ബന്ധുവായ നാസര്‍ എന്ന വ്യക്തിയെ ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നാസര്‍ ആണോ പണം തട്ടിയെടുത്തത് എന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിയ്ക്കുകയാണ്.

ആത്മഹത്യാകുറിപ്പ്

ആത്മഹത്യാകുറിപ്പ്

ജാസ്മിന്റെ ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ നിന്നാണ് നാസറിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. മറ്റ് രണ്ട് സ്ത്രീകള്‍ക്കും ഇതുമായി ബന്ധമുള്ളതായി സംശയിക്കുന്നുണ്ട്.

കുഞ്ഞിനെ വലിച്ചെറിഞ്ഞു

കുഞ്ഞിനെ വലിച്ചെറിഞ്ഞു

ആത്മഹത്യ ചെയ്യാനെത്തിയ ജാസ്മിന്‍ മൂന്ന് വയസ്സുകാരി ഫാത്തിമയെ കായലിലേയ്ക്ക് വലിച്ചെറിയുകയായിരുന്നത്രെ. പിന്നീട് സോഫിദയും ജാസ്മിനും കായലിലേയ്ക്ക് ചാടി. മൂത്ത മക്കളോട് കൂടെ ചാടാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഭയപ്പെട്ട് നില്‍ക്കുകയായിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+