മുല്ലപ്പൂവിന് പൊന്ന് തോല്‍ക്കും വില
തിരുവനന്തപുരം: സ്വര്‍ണത്തിന്റെ വില കൂടുന്നതും കുറയുന്നതും ഏറെ നാളായി മലയാളിയുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു. ചിങ്ങമാസം പോലെ കല്യാണ്‍ സീസണ് അല്ലെങ്കിലും പൊന്നിന്റെ വിലക്കൂടുതല്‍ നെഞ്ചിടിപ്പേറ്റുന്നതാണ്. എന്നാല്‍ വിലയിടിയാതെ കുറച്ചു നാളുകളായി സംസ്ഥാനത്തെ മുല്ലപ്പൂവിന്റെ വിലോ മുന്നോട്ട് കുതിയ്ക്കുകയാണ്.
കര്‍ണാടക ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ മുല്ലപ്പൂകൃഷി കുറഞ്ഞതാണ് വിലക്കൂടുതലിന് കാരണം. കിലോയ്ക്ക് ആയിരത്തിലേറെ രൂപയാണ് വര്‍ധിച്ചത്. ഒരു മുഴം മുല്ലപ്പൂവിന്റെ വില 20 ല്‍ നിന്ന് 30 ല്‍ എത്തി.
ഒരു കിലോ മുല്ലപ്പൂവിന് 1500 മുതല്‍ 3,000 രൂപവരെയാണ് വിപണിയിലെ വില. എന്നാല്‍ കൂടുതല്‍ മണമുള്ള പൂവിന് 3,500 രൂപവരെ കൊടുക്കണം. മഞ്ഞുകാലം കഴിയുന്നത് വരെ മുല്ലപ്പൂവിന്റെ വില കുറയില്ലെന്നാണ ്തീര്ത്ഥാടകര് പറയുന്നത്. ശബരിമല തീര്‍ത്ഥാടനം ഉള്‍പ്പടെ ആരംഭിയ്ക്കാനിരിയ്ക്കുന്ന സാഹചര്യത്തില്‍ പൂവിന്റെ വില ഇനിയും ഉയരും.