മൂന്നാറിലും മുല്ലപ്ലൂ വിപ്ലവമെന്ന് ഷിബു ബേബിജോണ്‍
തിരുവനന്തപുരം: മൂന്നാറില്‍ കണ്ണന്‍ ദേവന്‍ തേയില തോട്ടത്തിലെ തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തെ മുല്ലപ്പൂ വിപ്ലവവുമായി താരതമ്യം ചെയ്ത് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍. തൊഴിലാളികളുടെ സമരത്തിന് മുല്ലപ്പൂ വിപ്ലവത്തിന്റെ സ്വഭാവമാണെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ സിപിഎമ്മിന്റെ ഇടപെടലിനേയും ഷിബു ബേബിജോണ്‍ വിമര്‍ശിച്ചു.
സിപിഎം കമ്പനിക്ക് അനുകൂലമായാണ് നിലകൊള്ളുന്നതെന്ന് പറഞ്ഞ മന്ത്രി വിഎസ്സിന്റെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. സമരം സര്‍ക്കാരുമായല്ലെന്നും കമ്പനിയുമായിട്ടാണെന്നും അദ്ദേഹം ഓര്‍മിച്ചു. സമരം സര്‍ക്കാരിനെതിരെ തിരിച്ചുവിടാനാണ് സിപിഎമ്മന്റെ ശ്രമം. അത് വിലപ്പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കാനാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശ്രമിക്കുന്നത്. നേരത്തെ നടന്ന ചര്‍ച്ചകള്‍ പരാജയമായിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുത്തുവരികയാണ്. പ്രശ്‌നത്തെ രാഷ്ട്രീയവത്കരിച്ച് മുതലെടുപ്പു നടത്താന്‍ അനുവദിക്കില്ല. തൊഴിലാളികള്‍ക്ക് അനുകൂല തീരുമാനമുണ്ടാകാന്‍ സമയമെടുക്കുെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഇന്നുവരെ കണ്ടിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമാണ് മൂന്നാറിലെ തൊഴില്‍ സമരം. രാഷ്ട്രീയ നേതാക്കളേയോ തൊഴിലാളി സംഘടനാ നേതാക്കളേയോ വിശ്വാസത്തിലെടുക്കാതെയാണ് തൊഴിലാളികളുടെ സമരം. നേതാക്കള്‍ കമ്പനിയില്‍ നിന്നും ഔദാര്യം പറ്റി തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് എടുത്തിരുന്നതെന്ന് സമരത്തിനിറങ്ങിയ സ്ത്രീകള്‍ പറയുന്നു.












Click it and Unblock the Notifications