കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്നയ്ക്കൊപ്പം പോയത് തൃശ്ശൂര്‍ സ്വദേശിയായ സമ്പന്നനായ യുവാവ്? യാത്രയ്ക്കിടെ വിനയായത് അപകടം?

  • By Desk
Google Oneindia Malayalam News

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്നയെ ബെംഗളൂരുവില്‍ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ജെസ്നയ്ക്കൊപ്പം പോയ യുവാവിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ജെസ്നയും സുഹൃത്തായ യുവാവും തന്നെയാണ് ബെംഗളൂരു മടിവാളയിലുള്ള ആശ്വാസ് ഭവനില്‍ എത്തിയതെന്ന് സ്ഥിരീകരിച്ചതായി രാഷ്ട്രീയ ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും യാത്രക്കിടയില്‍ സംഭവിച്ച അപകടമാണ് ഒടുവില്‍ ആശ്വാസ ഭവനില്‍ ഇരുവരേയും എത്തിച്ചതെന്നും ആന്‍റോ ആന്‍റണി എംപി വ്യക്തമാക്കിയതായി രാഷ്ട്ര ദീപിക വാര്‍ത്തയില്‍ പറയുന്നു.

കൊല്ലത്തേക്ക്

കൊല്ലത്തേക്ക്

മാർച്ച് 22 മുതലാണ് ജസ്നയെ കാണാതായത്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. സ്റ്റഡി ലീവായതിനാൽ ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഓട്ടോയിൽ മുക്കുട്ടുത്തറയിലും ബസിൽ എരുമേലിയിലും എത്തി. അവിടെ നിന്ന് സുഹൃത്തായ യുവാവിനൊപ്പം കൊല്ലത്തെത്തി ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു ഉദ്ദേശം.

സമ്പന്ന കുടുംബത്തിലെ യുവാവ്

സമ്പന്ന കുടുംബത്തിലെ യുവാവ്

തൃശ്ശൂരിലെ സമ്പന്ന കുടുംബത്തിലെ അംഗമായ യുവാവാണ് ജസ്നയ്ക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇയാളുടെ കൈയ്യില്‍ പുതുപുത്തന്‍ മോഡലായ ബൈക്കായിരുന്നു ഉണ്ടായിരുന്നതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. ബെംഗളൂരവില്‍ എത്തുന്നതിന് മുന്‍പ് ഇവര്‍ കരിക്ക് കുടിക്കാനായി ഒരു സ്ഥലത്ത് നിര്‍ത്തി. കരിക്ക് കുടിച്ച് യാത്ര തുടരുന്നതിനിടയില്‍ ഒരു ഓട്ടോയുമായി ബൈക്ക് ഇടിച്ചു.

നിംഹാന്‍സിലേക്ക്

നിംഹാന്‍സിലേക്ക്

ഇതോടെ പരിക്കേറ്റ ഇരുവരും നിംഹാന്‍സിലെത്തി ചികിത്സ തേടി. ആസ്പത്രിയില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് ഇരുവരും ആശ്വാസ് ഭവനില്‍ എത്തിയത്. അവിടെ താമസിക്കാന്‍ അനുവദിക്കുമോ എന്ന് ഇരുവരും തിരക്കിയെങ്കിലും ഇല്ലെന്നായിരുന്നു ആശ്വാസഭവനിലെ വൈദികന്‍റെ മറുപടി. ഇതോടെ തങ്ങള്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് ഇരുവരും ആശ്വാസ് ഭവന്‍ അധികൃതരെ അറിയിച്ചതായും വാര്‍ത്തയില്‍ പറയുന്നുണ്ട്.

പാലാ സ്വദേശി

പാലാ സ്വദേശി

ഇവിടെ വെച്ചാണ് പാലാ സ്വദേശിയായ ഗണപതി പ്ലാക്കല്‍ ജോര്‍ജ്ജ് എന്നയാള്‍ ഇരുവരേയും കാണുന്നത്. സംശയം തോന്നിയെ ജോര്‍ജ്ജ് നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടു. പിന്നീട് ബെംഗളൂരുവിലുള്ള ആന്‍റോ ആന്‍റണി എംപിയെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം ഉടന്‍ ആശ്വാസ ഭവനില്‍ എത്തി പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ആശ്വാസ് ഭവന്‍ അധികൃതര്‍ക്ക് നല്‍കി. ഇവര്‍ ചിത്രം കണ്ട് സ്ഥിരീകരിച്ചതോടെയാണ് ജസ്ന തന്നെയാണ് ബാംഗ്ലൂരില്‍ എത്തിയെന്ന കാര്യം സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്.

ബെംഗളൂരുവിലേക്ക്

ബെംഗളൂരുവിലേക്ക്

വിവരം ലഭിച്ചതിന് പിന്നാലെ അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ആശ്വാസ് ഭവനില്‍ എത്തിയത് ജസ്ന തന്നെയാണോയെന്ന കാര്യം സിസിടി ദൃശ്യങ്ങള്‍ കണ്ട് ഉറപ്പിച്ച ശേഷം മാത്രമേ വ്യക്തമാകൂവെന്ന് ജസ്നയുടെ വീട്ടുകാര്‍ പറ‍ഞ്ഞു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

English summary
jasna in bangalore says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X