ജസ്ന തിരോധാനക്കേസ്; തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി, 'പിതാവ് നൽകിയ തെളിവുകൾ പരിശോധിക്കണം'
തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്നയുടെ പിതാവ്‍ ജെയിംസ് സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്.നേരത്തെ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് തള്ളി തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പിതാവ് കോടതിയെ സമീപിച്ചത്.
ജസ്ന കേസിൽ നടത്തിയ സമാന്തര അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും ഫോട്ടോകളും ഡിജിറ്റൽ രേഖകളുമെല്ലാം പിതാവ് കോടതിയിൽ സമർപ്പിച്ചിരുന്നു.ഇത് പരിശോധിച്ച കോടതി പുതിയ തെളിവുകൾ പരിശോധിക്കണമെന്ന് സിബിഐക്ക് നിർദ്ദേശം നൽകി. മുദ്രവെച്ച കവറിൽ നൽകിയ തെളിവുകൾ അന്വേഷണ ചുമതലയുള്ള എസ്പിക്ക് കോടതി കൈമാറുകയും ചെയ്തു.

ജസ്‌ന അജ്ഞാതസുഹൃത്തിനാൽ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ജസ്നയുടെ പിതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. അജ്ഞാത സുഹൃത്തിനെ കുറിച്ച് അന്വേഷിക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല ജസ്നയുടെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. തുടർന്ന് കേസ് ഡയറി വിശദമായി പരിശോധിച്ച ശേഷമാണ് ഇപ്പോൾ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
അതേസമയം താൻ കൈമാറിയ തെളിവുകൾ തുടരന്വേഷണത്തിന് സഹായകരമാകുമെന്ന് ജസ്നയുടെ പിതാവ് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട ചില ഫോട്ടോകളും സൂചനകളും കോടതിക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തോട് പൂർണമായി സഹകരിക്കും', അദ്ദേഹം പറഞ്ഞു.
2018 ലായിരുന്നു കോട്ടയം സ്വദേശിയായ ജസ്‌ന മരിയ ജെയിംസ് എന്ന പെണ്‍കുട്ടിയെ കാണാതാകുന്നത്.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ രണ്ടാം വര്‍ഷം ബി കോം വിദ്യാര്‍ത്ഥിനി ആയിരുന്നു . മുണ്ടക്കയം പുഞ്ചവയലിലുളള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ജസ്നയെ പിന്നെ ആരും കണ്ടിട്ടില്ല. എരുമേലി വരെ ജസ്‌ന എത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അവിടെ നിന്ന് ജസ്‌ന എവിടേക്കാണ് പോയത് എന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചില്ല.
വെച്ചൂച്ചിറ പോലീസ് ആയിരുന്നു ആദ്യം തിരോധാനത്തെ കുറിച്ച് അന്വേഷിച്ചത്. ലോക്കല്‍ പോലീസില്‍ നിന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പത്തനംതിട്ട മുന്‍ ജില്ലാ പോലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തില്‍ ആയിരുന്നും അന്വേഷണം. എന്നാൽ ക്രൈംബ്രാഞ്ചും പരാജയപ്പെട്ട് മടങ്ങി. തുടർന്നാണ് സിബിഐ കേസ് ഏറ്റെടക്കുന്നത്. എന്നാൽ ജസ്നയെ കണ്ടെത്താൻ സാധിച്ചില്ലെന്ന് കാണിച്ച് കോടതിയിൽ സിബിഐ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications