കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിമണ്ണയിലെ ബാങ്കിന്‍റെ നിരീക്ഷണ കാമറയിലും ജസ്ന? ജസ്നയെന്ന് ഉറപ്പിച്ച് പിതാവ്!

  • By Desk
Google Oneindia Malayalam News

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച നിര്‍ണായക തെളിവായിരുന്നു മുണ്ടക്കയത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍. ഏറെ പരിശ്രമത്തിന് ഒടുവിലാണ് ഹൈടെക്ക് സെല്ലിന്‍റെ സഹായത്തോടെ പോലീസ് ജസ്നയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ഒരു കടയിലെ സിസിടിവിയില്‍ നിന്ന് കണ്ടെടുത്തത്.

കേസിലെ പ്രധാന തുമ്പായി കണ്ടെടുത്ത ഈ ദൃശ്യങ്ങള്‍ പക്ഷേ പോലീസിനെ വീണ്ടും കുഴയ്ക്കുകയാണ്. ദൃശ്യങ്ങളില്‍ കാണുന്നത് ജസ്ന തന്നെയാണെന്ന് ഉറപ്പിക്കുമ്പോളും ദൃശ്യങ്ങളില്‍ കണ്ട വസ്ത്രങ്ങള്‍ ജസ്നയ്ക്ക് ഇല്ലെന്ന് ജസ്നയുടെ കുടുംബം പറയുന്നു.

ദൃശ്യങ്ങള്‍

ദൃശ്യങ്ങള്‍

മാര്‍ച്ച് 22 നാണ് വെച്ചൂച്ചിറയില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ജസ്ന വീടുവിട്ട് ഇറങ്ങിയത്. എരുമേലി എത്തിയ ജസ്നയെ പിന്നെ ആരും കണ്ടിട്ടില്ല. സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഒരു തുമ്പും പോലീസിന് കിട്ടിയില്ല. അതിനിടയില്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു മുണ്ടക്കയത്തെ കടയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍.

വസ്ത്രവും ബാഗും

വസ്ത്രവും ബാഗും

ജീന്‍സു ടോപ്പും ധരിച്ച് തല തട്ടം കൊണ്ട് മറച്ച് ബാഗുമായി നടന്ന് നീങ്ങുന്ന ജസ്നയാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ജസ്നയുടെ ആണ്‍ സുഹൃത്തും ദൃശ്യങ്ങളില്‍ ഉണ്ട്. അതേസമയം ജസ്ന വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ചുരിദാറാണ് ധരിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. അങ്ങനെയെങ്കില്‍ ജസ്ന മുണ്ടക്കയത്ത് എത്തി വസ്ത്രം മാറിയത് എന്തിനാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

ജസ്ന തന്നെയോ

ജസ്ന തന്നെയോ

ദൃശ്യങ്ങളില്‍ കണ്ട രീതിയില്‍ ജസ്ന ഇതുവരെ പൊതുസ്ഥലത്ത് വന്നിട്ടില്ലെന്ന് സഹപാഠികള്‍ പറഞ്ഞതോടെ പോലീസിന്‍റെ സംശയം ഇരട്ടിച്ചു. ഇതോടെ ജസ്നയുടെ അപരയെന്ന് സംശയിക്കുന്ന അലിഷ എന്ന പെണ്‍കുട്ടിയാണോ ദൃശ്യങ്ങളില്‍ ഉള്ളതെന്നായി പോലീസ്.

സ്ഥിരീകരണം

സ്ഥിരീകരണം

അതോടെ പോലീസ് അലിഷയെ ചോദ്യം ചെയ്തെങ്കിലും അത് താന്‍ അല്ലെന്നും തനിക്ക് അത്തരമൊരു വസ്ത്രമില്ലെന്നും അലിഷ വ്യക്തമാക്കി. ഇതോടെ ജസ്ന തന്നെയാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്ന് പോലീസ് ഉറപ്പിച്ചു.

ബാങ്കിന്‍റെ നിരീക്ഷണ കാമറ

ബാങ്കിന്‍റെ നിരീക്ഷണ കാമറ

മുണ്ടക്കയത്തെ കടയിലെ ദൃശ്യങ്ങളില്‍ കൂടാതെ കണ്ണിമലയിലെ ബാങ്കിലുള്ള നിരീക്ഷണ കാമറിയില്‍ ഒരു ദൃശ്യം പതിഞ്ഞിട്ടുണ്ട്. അതുവഴി കടന്നു പോയ ഒരു ബസ്സില്‍ ജസ്നയെ പോലുള്ള പെണ്‍കുട്ടി ഇരിക്കുന്ന ദൃശ്യമാണ് ഉള്ളത്.

ഉറപ്പിച്ചു

ഉറപ്പിച്ചു

പരിശോധനയില്‍ അത് ജസ്ന തന്നെയാണെന്ന് പിതാവ് ജെയിംസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ മുണ്ടക്കയത്തും പരിസരത്തുമായി 85000 ഫോണ്‍വിളികളുടെ ശേഖരമാണ് പോലീസ് വിശകലനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നത്. കോളുകളില്‍ നിന്ന് എന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയും പോലീസിന് ഉണ്ട്.

അവകാശവാദം

അവകാശവാദം

ഇതുവരെ അത് ജസ്നയല്ല താനാണെന്ന് അവകാശപ്പെട്ട് ആരും രംഗത്ത് എത്തിയിട്ടില്ല. ഇത് പോലീസിന് പ്രതീക്ഷ പകരുന്നുണ്ട്. അതുകൊണ്ട് തന്നെ ദൃശ്യങ്ങള്‍ കൂടുതല്‍ വിശകലനത്തിന് വിധേയമാക്കാന്‍ സൈബര്‍ സെല്ലിന്‍റെ വിദഗ്ദ സംഘത്തിന്‍റെ സഹായം തേടിയിരിക്കുകയാണ് പോലീസ്.

English summary
jasna case jasnas cctv images more details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X