കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്നയുടെ ആണ്‍ സുഹൃത്തിനേയും പിതാവിനേയും ചോദ്യം ചെയ്തത് 15 തവണ! ജസ്നയെ അപായപ്പെടുത്തിയെന്ന് സംശയം!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജെസ്‌നയുടെ പിതാവായനെ 15 മണിക്കൂർ ചോദ്യം ചെയ്ത് പോലീസ്

മുക്കൂട്ടുതറിയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള തിരിച്ചില്‍ അന്വേഷണ സംഘം ഊര്‍ജ്ജിതമാക്കി. ജസ്നയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സ്ഥാപിച്ച വിവരശേഖരണ പെട്ടിയില്‍ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇതിനിടെ ജസ്നയുടെ പിതാവ് നിര്‍മ്മിക്കുന്ന വീടിന്‍റെ തറ പൊളിച്ച് പരിശോധിക്കണമെന്ന് വ്യക്തമാക്കമാക്കി അയര്‍ലെന്‍റില്‍ നിന്നും അന്വേഷണ സംഘ്ത്തിന് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഏന്തയാറിലുള്ള കെട്ടിടം മെറ്റല്‍ ഡിക്റ്ററ്റര്‍ ഉപയോഗിച്ച് പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസ്. അതേസമയം ജസ്നയുടെ ആണ്‍സുഹൃത്തിനേയും വിശദമായ ചോദ്യം ചെയ്യലിന് പോലീസ് വിധേയമാക്കി.

ജസ്ന എവിടേക്ക് പോയി

ജസ്ന എവിടേക്ക് പോയി

മുണ്ടക്കയത്തെ വീട്ടില്‍ നിന്നും ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ജസ്‌ന പിന്നെ തിരികെ വന്നിട്ടില്ല. മൊബൈല്‍ ഫോണും പഴ്‌സും പോലും എടുക്കാതെയായിരുന്നു ജസ്ന തിരിച്ചത്. ബെംഗളൂരു, ഗോവ, ചെന്നൈ എന്നിവിടങ്ങളില്‍ എല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അരിച്ചു പെറുക്കിയിട്ടും ജസ്നയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജസ്നയെ അപായപ്പെടുത്തിയോ എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.

അന്യസസംസ്ഥാനങ്ങള്‍

അന്യസസംസ്ഥാനങ്ങള്‍

ഇതിന്‌റെ ഭാഗമായി അന്യസംസ്ഥാനങ്ങളില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങളാണ് പോലീസ് പരിശോധിക്കാനൊരുങ്ങുന്നത്.തമിഴ്നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. ഇതുവരെ മൂന്ന് മൃതദേഹങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്. മറ്റ് സംസ്ഥാനങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കും.

ആണ്‍സുഹൃത്തിനെ വിടാതെ

ആണ്‍സുഹൃത്തിനെ വിടാതെ

പെട്ടികളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ജസ്നയുടെ ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തിരുന്നു. ആണ്‍സുഹൃത്ത് ആയിരത്തോളം തവണ ജസ്നയെ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ യുവാവിന് തന്നെയാണ് മരിക്കാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച് ജസ്‌ന എസ്എംഎസ് അയച്ചത്.യുവാവിനെ പറ്റി കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചിലപ്പോള്‍ ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കും.

15 തവണ

15 തവണ

ആണ്‍സുഹൃത്തിനേയും പിതാവിനേയും ഇതിനോടകം പതിനഞ്ച് തവണ പോലീസ് ചോദ്യം ചെയ്തു. ആണ്‍സുഹൃത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം ജസ്ന വിളിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയായ മറ്റൊരു സഹാപാഠിയേയും പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി.

ക്രൈം റെക്കോഡ്സ് ബ്യൂറോ

ക്രൈം റെക്കോഡ്സ് ബ്യൂറോ

ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സഹായത്തോടെയാണ് കേസില്‍ അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ തേടുന്നത്. ആദ്യ ഘട്ടത്തില്‍ കേസന്വേഷണം കാര്യമായി എടുക്കാത്തതിനാലാണ് തെളിവുകള്‍ എല്ലാം നഷ്ടപ്പെട്ടതെന്ന വിമര്‍ശനമാണ് അന്വേഷണ സംഘവും പറയുന്നത്.

English summary
jasna case new more developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X