കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്നയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്! ജസ്ന വസ്ത്രം മാറിയത് എന്തിന്? ദുരൂഹത

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജസ്ന വസ്ത്രം മാറിയത് എന്തിന്? ചോദ്യങ്ങൾ ഇനിയും ബാക്കി | Oneindia Malayalam

ജസനയുടെ തിരോധാന കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവാണ് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍.മാര്‍ച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിപോയ ജസ്നയെ അവസാനമായി കണ്ടത് എരുമേലിയില്‍ വെച്ചാണെന്ന ആരോപണങ്ങളില്‍ പോലീസ് തട്ടിതടഞ്ഞ് നില്‍ക്കുമ്പോഴാണ് മുണ്ടക്കയത്ത് ജസ്ന എത്തിയെന്ന് സംശയിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചത്.

ദൃശ്യങ്ങളില്‍ ആണ്‍സുഹൃത്തിനേയും കൂടീ കണ്ടെത്തിയതോടെ ജസ്ന തിരോധാനം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.

രാവിലെ

രാവിലെ

കാണാതായ ദിവസം 11.44ന് ജസ്‌ന മുണ്ടക്കയത്തെ കടകള്‍ക്ക് മുമ്പിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ദൃശ്യങ്ങള്‍ കടയില്‍ നിന്ന് നഷ്ടമായിരുന്നെങ്കിലും ഹൈടെക് സെല്ലിന്‍റെ സഹായത്തോടെയാണ് പോലീസ് ദൃശ്യങ്ങള്‍ വീണ്ടെടുത്തത്.

ആണ്‍സുഹൃത്തും

ആണ്‍സുഹൃത്തും

ജസ്നയ്ക്കൊപ്പം കേസില്‍ സംശയിക്കുന്ന ആണ്‍സുഹൃത്തിനേയും പോലീസ് ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം അത് അലിഷയാണോ എന്ന ആശങ്കയായിരുന്നു പോലീസിന്.

രണ്ട് ബാഗുകള്‍

രണ്ട് ബാഗുകള്‍

ജസ്നയുടെ കൈയ്യില്‍ രണ്ടു ഭാഗുകളും ദൃശ്യങ്ങത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഒന്ന് കൈയ്യില്‍ പിടിക്കുന്ന ലഗേജ് ബാഗും മറ്റൊന്നും ഹാന്‍റ് ബാഗുമാണ്. ജീന്‍സും തട്ടവും ധരിച്ച നിലയിലാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

വസ്ത്രം മാറി

വസ്ത്രം മാറി

എന്നാല്‍ ജസ്ന കാണാതായ ദിവസം ചൂരിദാറാണ് ധരിച്ചതെന്നായിരുന്നു ജസ്നയെ അവസാനമായി കണ്ടെന്ന് പോലീസിന് മൊഴി നല്‍കിയവര്‍ പറഞ്ഞത്. അതോടെ പോലീസ് കുഴപ്പത്തിലായി.

ജസ്നയുടെ അപര

ജസ്നയുടെ അപര

ഇതിനിടെ ജസ്നയുടെ അപരയായ അലിഷയാണ് ദൃശ്യങ്ങളില്‍ കണ്ടതെന്ന സംശയത്തിലായി പോലീസ്. എന്നാല്‍ ജസ്നയുടെ അപരയായ അലിഷയേയും മാതാവിനേയും നേരില്‍ കണ്ട് പോലീസ് സംസാരിച്ചു.

ടോപ്പില്ല

ടോപ്പില്ല

ദൃശ്യങ്ങളില്‍ കാണുന്ന ചോടോപ്പ് തന്‍റെ മകള്‍ക്കില്ലെന്നും ദൃശ്യങ്ങളില്‍ ഉള്ളത് ജസ്ന തന്നെയാവാമെന്നുമാണ് അലിഷയുടെ മാതാവ് റംലത്ത് പോലീസിനോട് പറഞ്ഞത്. ഇതോടെ ദൃശ്യങ്ങളില്‍ ഉള്ളത് ജസ്ന തന്നെയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് പോലീസ്.

യാത്രയ്ക്കോ?

യാത്രയ്ക്കോ?

ദൃശ്യങ്ങളില്‍ ജസ്ന തട്ടം ധരിച്ച് മുഖം മറച്ച രീതിയിലാണ് ഉള്ളത്. കൈയ്യിലെ ബാഗുകള്‍ ജസ്ന ഏതെങ്കിലും യാത്രയ്ക്ക് പോകാന്‍ ഒരുങ്ങിയതാണോ എന്ന സംശയമാണ് പോലീസ് മുന്നോട്ട് വെക്കുന്നത്.

വസ്ത്രവും ആണ്‍സുഹൃത്തും

വസ്ത്രവും ആണ്‍സുഹൃത്തും

ജസ്ന ചൂരിദാര്‍ ധരിച്ചാണ് ഇറങ്ങിയതെങ്കില്‍ എന്തിനാണ് ജസ്ന വസ്ത്രം മാറിയത്. എവിടെ നിന്ന് വസ്ത്രം മാറി തുടങ്ങിയ കാര്യങ്ങളില്‍ പോലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. അതോടൊപ്പം തന്നെ ആണ്‍സുഹൃത്ത് എങ്ങനെയാണ് ദൃശ്യങ്ങളില്‍ എത്തിയതെന്ന സംശയവും പോലീസ് ഉയര്‍ത്തുന്നുണ്ട്.

പുറത്തുവിട്ടു

പുറത്തുവിട്ടു

ദൃശ്യങ്ങളില്‍ ജസ്നയാണെന്ന് ഉറപ്പായതോടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. ദൃശ്യങ്ങളില്‍ കാണുന്ന ജസ്നയുമായി സാദൃശ്യം തോന്നുന്ന കുട്ടിക്കായുള്ള തിരച്ചിലിലാണ് പോലീസ് എന്നും കുട്ടിയെ തിരിച്ചറിയുന്നവര്‍ തിരുവല്ല ഡിവൈഎസ്പി ഓഫീസില്‍ വിവരം അറിയിക്കണമെന്നും പോലീസ് ഫോണ്‍ നമ്പര്‍ സഹിതം കുറിപ്പ് ഇറക്കിയിട്ടുണ്ട്.

English summary
jasna case police out cctv photos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X