ജസ്ന ജീവനോടെ ഉണ്ട്! ഒടുവില്‍ 10 മാസത്തിന് ശേഷം സന്തോഷ വാര്‍ത്ത! കര്‍ണാടകത്തില്‍ നിന്ന്
ഒടുവില്‍ മുക്കൂട്ടുതറയില്‍ നിന്നും കാണാതയായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജ് വിദ്യാര്‍ത്ഥി ജസ്നയെ കുറിച്ചുള്ള സന്തോഷവാര്‍ത്തയെത്തി. ജസ്ന ജീവനോടെയുണ്ടെന്ന് കര്‍ണാടക പോലീസ് സംഘമാണ് അന്വേഷണ സംഘത്തെ അറിയിച്ചത്. ജസ്നയെ കാണാതായി 10 മാസം കഴിഞ്ഞപ്പോഴാണ് പ്രതീക്ഷ നല്കുന്ന റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചത്. ഇതുവരെയും അന്വേഷണത്തില്‍ പുരോഗതി ഇല്ലാതായതോടെ ജസ്നയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ജസ്ന ജീവനോടെ തന്നെ ഉണ്ടെന്ന് കര്‍ണാടക പോലീസ് അന്വേഷണ സംഘത്തെ അറിയിച്ചതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു.

തെളിവില്ലാതെ അന്വേഷണം
കൊല്ലമുള സന്തോഷ്കവല കുന്നത്തുകവല വീട്ടില്‍ ജെസ്നയെ കാണാതാവുന്നത് മാര്‍ച്ച് 22 നാണ്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നീട് പലയിടത്തും ജസ്നയെ കണ്ടെത്തിയതായി വിവരം ലഭിച്ചെങ്കിലും കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

പലയിടങ്ങളില്‍ നിന്നും വിവരം
സ്റ്റഡി ലീവായതിനാല്‍ ആന്റിയുടെ വീട്ടില്‍ പഠിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. എന്നാല്‍ പിന്നീട് ജെസ്നയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല.

മരിക്കാന്‍ പോകുന്നു
അന്വേഷണത്തിനിടെ വീട്ടില്‍ നിന്ന് ജസ്ന ഉപയോഗിച്ച ഫോണ്‍ പോലീസ് കണ്ടെടുത്തു. താന്‍ മരിക്കാന്‍ പോവുന്നു എന്ന അവസാന സന്ദേശമാണ് ഫോണില്‍ നിന്ന് കണ്ടെടുത്തത്. ഇതാണ് അന്വേഷണ സംഘത്തെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കിയത്.

ബെംഗളൂരുവില്‍ നിന്ന്
അതേസമയം അന്വേഷണത്തിനിടെ ജസ്നയെ ബെംഗളൂരുവില്‍ കണ്ടതായി പലപ്പോഴായി പോലീസിന് വിവരം ലഭിച്ചിരുന്നു. ആണ് സുഹൃത്തിനൊപ്പം ബെംഗളൂരുവിലെ ആശ്വാസ് ഭവനില്‍ വന്നെന്നും ഒരു ദിവസം തങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

ചികിത്സ തേടി
പിന്നീട് നിംഹാന്‍സ് ഹോസ്പിറ്റലില്‍ എത്തിയതായും വാര്‍ത്തയുണ്ടായിരുന്നു. ആണ് സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അപകടത്തില്‍പെട്ട് നിംഹാന്‍സില്‍ ചികിത്സയ്ക്കെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്.

തെളിവില്ലാതെ
പലപ്പോഴായി മെട്രോ സ്റ്റേഷനില്‍ വെച്ചും ബെംഗളൂരു എയര്‍പോര്‍ട്ടില്‍ വെച്ചും കണ്ടതായും ഒക്കെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതോടെ ജസ്ന ബെംഗളൂരുവില്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ പരന്നെങ്കിലും പോലീസിന് തെളിവുകളൊന്നും കണ്ടെത്താന്‍ ആയിരുന്നില്ല.

കര്‍ണാടകത്തില്‍ നിന്ന്
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കര്‍ണാടകയില്‍ നിന്ന് തന്നെ ജസ്നയെ കുറിച്ചുള്ള വിവരം ലഭിച്ചിരിക്കുന്നത്. ജസ്ന ജീവനനോടെ ഉണ്ടെന്ന് കര്‍ണാടക പോലീസാണ് ഇപ്പോള്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.

അന്വേഷണ സംഘം പറയുന്നത്
അതേസമയം ജസ്ന എവിടെയാണെന്ന സൂചനയ്ക്ക് പിന്നാലെ അന്വേഷിച്ച് പോകേണ്ടെന്നാണ് പോലീസ് നിഗമനം. ക്രൈംബ്രാഞ്ച് എസ്പി എ റഷീദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. അന്വേഷണ സംഘത്തില്‍ തമിഴ്നാട്, കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരും ഉണ്ട്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരക്കി ടെക്കി യുവാവ് -
ബെംഗളൂരു വന്ദേഭാരത് സമയം മാറ്റി; കൂടുതല്‍ ട്രെയിന്‍ ഉടന്‍ വരുമെന്ന സൂചന നല്കി മന്ത്രി, പുതിയ സമയം -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ബെംഗളൂരുവിലേക്കുള്ള ഈ വിമാന സര്‍വീസുകള്‍ മെയ് ഒന്നു മുതല്‍ നിര്‍ത്തിവച്ച് ഇന്‍ഡിഗോ: കാരണം ഇതാണ് -
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ഇനി പ്രശ്നമല്ല; ആരോഗ്യമേഖലയില്‍ സാമ്പിളുകള്‍ എത്തിക്കാന്‍ ഡ്രോണ്‍ -
ബെംഗളൂരുവില്‍ 24 ലക്ഷത്തിന്റെ സ്വര്‍ണം ബാങ്ക് ലോക്കറില്‍നിന്ന് കാണാതായി; പരാതിയുമായി ഡോക്ടര്‍: സംഭവം ഇങ്ങനെ -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത!












Click it and Unblock the Notifications