കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്ന മരിയ സുല്‍ത്താന്‍ ബത്തേരിയിലേക്ക് തിരിച്ചു? വിവരം അറിയിച്ചത് കെഎസ്ആര്‍ടിസി ഡ്രൈവര്‍

  • By Desk
Google Oneindia Malayalam News

മുക്കുട്ടുതറയില്‍ നിന്ന് കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജയിംസിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെ പോലീസിനെ തേടിയെത്തിയത് നിരവധി കോളുകള്‍. ജസ്നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയാണ് ഡിജിപി ലോക്നാഥ് ബെഹ്റ പാരിതോഷികമായി പ്രഖ്യാപിച്ചത്.

ഇതോടെയാണ് പോലീസിനെ തേടി നിരവധി കോളുകല്‍ എത്തിയത്. അതേസമയം ബെംഗളൂരുവില്‍ ജസ്നയ്ക്കുള്ള തിരച്ചില്‍ പോലീസ് അവസാനിപ്പിച്ചു. അന്വേഷണ സംഘം ഇന്നലെയോടെ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

50 ലേറെ കോളുകള്‍

50 ലേറെ കോളുകള്‍

ഒറ്റ ദിവസം കൊണ്ട് അമ്പതിലേറെ കോളുകളാണ് ജസ്നയെ കണ്ടതായി അറിയിച്ച് പോലീസിനെ തേടി എത്തിയത്. തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖറിന്‍റെ ഫോണ്‍ നമ്പറിലേക്കായിരുന്നു കോളുകളില്‍ മിക്കവയും. പാരിതോഷികം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ജസ്നയെ കണ്ടെന്നു പറഞ്ഞുള്ള നിരവധി കോളുകള്‍ വന്നിരുന്നു. താന്‍ ജസ്നയ്ക്ക് തിരുവനന്തപുരത്ത് വെച്ച് ലിഫ്റ്റ് കൊടുത്തെന്ന് പറഞ്ഞ് ഒരു യുവാവ് പോലീസിനെ സമീപിച്ചിരുന്നു. അല്ലെന്ന് പിന്നീട് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നാലെ ഒരു യുവാവിനൊപ്പം വിവാഹ ആഘോഷത്തിനിടെ ഭക്ഷണം കഴിക്കുന്ന ജസ്നയെന്ന് ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു. ഇതിലും കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

പിന്നാലെ ബെംഗളൂരുവില്‍

പിന്നാലെ ബെംഗളൂരുവില്‍

ഇതിന് പിന്നാലെയാണ് ജസ്ന ബെംഗളൂരുവിലെ ആശ്വാസ ഭവനില്‍ സുഹൃത്തായ യുവാവിനൊപ്പം എത്തിയെന്ന് അവിടുത്തെ ജീവനക്കാര്‍ അറിയിച്ചത്. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി ഇരുവരും പറഞ്ഞതായും ആശ്വാസ ഭവന്‍ അധികൃതര്‍ പോലീസിനെ അറിയിച്ചു. ഇരുവര്‍ക്കും ബൈക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നെന്നും ഇവര്‍ നിംഹാന്‍സില്‍ ചികിത്സ തേടിയെന്നും ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു. വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തി ആശ്വാസ ഭവനിലേയും നിംഹാന്‍സിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പോലീസിന് ഒരു തുമ്പും കണ്ടെത്താനായില്ല.

സുല്‍ത്താന്‍ ബത്തേരിയിലേക്ക്

സുല്‍ത്താന്‍ ബത്തേരിയിലേക്ക്

ഇതിനിടെ ജസ്നയെ കണ്ടെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ വിളിച്ച കോളില്‍ പ്രതീക്ഷ ഉറപ്പിച്ചിരിക്കുകയാണ് പോലീസ്. ബെംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിയിലേക്ക് കെഎസ്ആര്‍ടിസി ബസ് പുറപ്പെടാന്‍ നേരം ഈ ബസ് കേരളത്തിലേക്കാണോയെന്ന് ചോദിച്ച് ജസ്നയെ പോലൊരു കുട്ടി വന്നിരുന്നെന്നും ആണെന്ന് പറഞ്ഞപ്പോള്‍ ആ കുട്ടി ബസ്സില്‍ കയറിയെന്നും പിന്നീട് കുട്ടി സുല്‍ത്താന്‍ ബത്തേരിയില്‍ ഇറങ്ങിയെന്നും ഇയാള്‍ പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്.

ഫോട്ടോ തിരിച്ചറിഞ്ഞു

ഫോട്ടോ തിരിച്ചറിഞ്ഞു

കഴിഞ്ഞ ദിവസം പോലീസ് നല്‍കിയ അറിയിപ്പില്‍ ജസ്നയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയിരുന്നതിനാല്‍ താനിക്ക് എളുപ്പം മനസിലായെന്നും അതിനാല്‍ അത് ജസ്നയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഇയാള്‍ ഡിവൈഎസ്പിയോട് പറഞ്ഞു. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് അന്വേഷണം ആരംഭിച്ചു.

എല്ലായിടത്തും

എല്ലായിടത്തും

പാരിതോഷിക പ്രഖ്യാപനത്തിന് പിന്നാലെ പോലീസിന് ലഭിച്ച കോളുകളില്‍ എല്ലാം ജസ്നയെ ട്രെയിനിലും തട്ടുകടയിലും ഹൈവേയിലുമെല്ലാം കണ്ടു എന്ന് പറഞ്ഞുള്ളവയായിരുന്നു. എന്ത് തന്നെയായാലും പോലീസ് ഇക്കാര്യങ്ങളെ കുറിച്ച് പരിശോധിക്കും. ബെംഗളൂരുവില്‍ വെച്ച് ലഭിച്ച സിസിടി ദൃശ്യങ്ങളും പോലീസ് ഇന്ന് വിശദപരിശോധയ്ക്ക് വിധേയമാക്കും.

English summary
jasna mariya james returned to sulthan batheri says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X