Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്നയുടെ ആൺസുഹൃത്തിനെ ചോദ്യം ചെയ്യാൻ പോലീസ്.. അടുത്ത സുഹൃത്തുക്കളും നിരീക്ഷണത്തിൽ!

പത്തനംതിട്ട: ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒപ്പം പഠിക്കുന്ന ആണ്‍സുഹൃത്തിനെ പോലീസ് പലതവണയായി ചോദ്യം ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ജസ്‌നയെ കാണാതായ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് ഈ യുവാവ് ആവര്‍ത്തിച്ച് വ്യക്തമാക്കി. അതുകൊണ്ട് മാത്രം സംശയങ്ങള്‍ തീരുന്നില്ല.

മുണ്ടക്കയത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ജസ്‌നയ്‌ക്കൊപ്പം ആണ്‍സുഹൃത്തിനേയും കാണാം. അത് മാത്രമല്ല കാണാതായ ദിവസം ജസ്‌ന ഇയാളുമായി പത്ത് മിനുറ്റ് ഫോണില്‍ സംസാരിച്ചതായും കണ്ടെത്തിയിരിക്കുന്നു. ഇതോടെ പോലീസ് നിര്‍ണായക നീക്കത്തിന് ഒരുങ്ങുകയാണ്.

ആൺസുഹൃത്തുമായുള്ള ബന്ധം

ആൺസുഹൃത്തുമായുള്ള ബന്ധം

രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമടക്കം മൂന്ന് പേരാണ് കോളേജിലെ ജസ്‌നയുടെ അടുത്ത സുഹൃത്തുക്കള്‍. ആണ്‍കുട്ടിയെ അടക്കം ജസ്‌നയുടെ വീട്ടുകാര്‍ക്ക് പരിചയവും ഉണ്ട്. ജസ്‌നയുടെ വീടിന് സമീപത്ത് ആ യുവാവിന്റെ ബന്ധുവീടുള്ളത് കൊണ്ട് അവിടെ ചെല്ലുമ്പോള്‍ ഇരുവരും കാണാറും സംസാരിക്കാറുമുണ്ട്. ഈ യുവാവ് ജസ്‌നയുടെ കാമുകനാണ് എന്ന തരത്തില്‍ ഒരു ഘട്ടത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു.

ജസ്നയുടെ കാമുകൻ അല്ല

ജസ്നയുടെ കാമുകൻ അല്ല

എന്നാല്‍ ജസ്‌നയ്ക്ക് അത്തരത്തില്‍ ഒരു ബന്ധവും ഇല്ലെന്ന് വെളിപ്പെടുത്തിയ കുടുംബം അത്തരം പ്രചരണങ്ങളെ തള്ളിക്കളഞ്ഞു. താന്‍ ജസ്‌നയുടെ കാമുകനല്ലെന്നും മറ്റാരോടെങ്കിലും പ്രണയമുണ്ടായിരുന്നോ എന്ന വിവരം അറിയില്ലെന്നുമാണ് യുവാവ് പറഞ്ഞത്. മാത്രമല്ല ജസ്‌നയെ കാണാതായതിന്റെ പേരില്‍ തന്നേയും കുടുംബത്തേയും മാനസികമായി പീഡിപ്പിക്കുകയാണെന്നും യുവാവ് ആരോപിച്ചിരുന്നു.

ആയിരത്തോളം ഫോണ്‍ കോളുകള്‍

ആയിരത്തോളം ഫോണ്‍ കോളുകള്‍

ഈ യുവാവിനെ സംശയമുണ്ടെന്ന് ജസ്‌നയുടെ സഹോദരന്‍ അടക്കം വെളിപ്പെടുത്തിയിരുന്നു. പോലീസ് ഇയാളെ ഇതിനകം തന്നെ പത്തോളം തവണ ചോദ്യം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ആയിരത്തോളം ഫോണ്‍ കോളുകള്‍ ജസ്‌ന ഈ യുവാവുമായി നടത്തിയുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ സംശയിക്കുന്നത്. മാത്രമല്ല മരിക്കാന്‍ പോകുന്നുവെന്ന് ഇയാള്‍ക്ക് ജസ്‌ന മെസ്സേജ് അയച്ചിട്ടുമുണ്ട്.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

കാണാതായ ദിവസവും ഇരുവരും ഫോണില്‍ സംസാരിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പത്ത് മിനുറ്റ് ഇവര്‍ സംസാരിച്ചിട്ടുണ്ട് എന്നാണ് സൈബര്‍ സെല്ലിന്റെ പരിശോധനയിലെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ ജസ്‌നയുടെ സുഹൃത്തായ യുവാവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സുഹൃത്തുക്കളും നിരീക്ഷണത്തിൽ

സുഹൃത്തുക്കളും നിരീക്ഷണത്തിൽ

നേരത്തെ പല തവണ ചോദ്യം ചെയ്തപ്പോഴും നിഷേധാത്മക സമീപനമാണ് ഇയാള്‍ പോലീസിന് മുന്നില്‍ സ്വീകരിച്ചിരുന്നത്. ഇയാളെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഈ സുഹൃത്തിനെ മാത്രമല്ല, ഇയാളുടെ അടുത്ത സുഹൃത്തുക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു തുമ്പുമില്ലാതെ പോലീസ്

ഒരു തുമ്പുമില്ലാതെ പോലീസ്

ഈ സുഹൃത്തുക്കളില്‍ ചിലരേയും ചോദ്യം ചെയ്യാന്‍ പോലീസിന് നീക്കമുണ്ടെന്നാണ്‌സൂചന. മുണ്ടക്കയത്തെ സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടും ഇതുവരെ ഒരു തുമ്പുമുണ്ടാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ദൃശ്യത്തിലേത് ജസ്‌ന തന്നെയാണ് എന്നാണ് സഹപാഠികളും അധ്യാപകരും പറയുന്നത്. എന്നാലത് ജസ്‌ന അല്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

പിന്നാലെ ആൺസുഹൃത്ത്

പിന്നാലെ ആൺസുഹൃത്ത്

മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കച്ചവട സ്ഥാപനത്തിലെ സിസിടിവിയിലാണ് ജസ്‌നയുടേത് എന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ചുരിദാര്‍ ധരിച്ചിരുന്ന ജസ്‌നയെ ദൃശ്യങ്ങളില്‍ കാണുന്നത് ജീന്‍സും ടോപ്പും ധരിച്ചാണ്. 6 മിനുറ്റുകള്‍ക്ക് ശേഷം ആണ്‍ സുഹൃത്ത് നടന്ന് പോകുന്നതും ദൃശ്യത്തില്‍ കാണാം. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+