Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്ന ബെംഗളൂരുവിലെ മെട്രോ സ്റ്റേഷനില്‍.. ദൃക്സാക്ഷിയുടെ ഫോണ്‍വിളി... പോലീസ് പറയുന്നത് ഇങ്ങനെ

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതയ ജസ്നയെ 10 ദിവസത്തിനുള്ളില്‍ കണ്ടെത്തുമെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. അതില്‍ അഞ്ച് ദിവസം ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. അഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജസ്നയെ കണ്ടെത്താന്‍ സാധിച്ചില്ലേങ്കില്‍ ജസ്ന അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറുമെന്നും സംഘം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ ജസ്നയെ കണ്ടെത്താന്‍ ആകുമെന്ന വിശ്വാസത്തിലാണ് പോലീസ്.

കാരണം സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ജസ്ന സംസ്ഥാനത്ത് പുറത്തെവിടെയോ ജീവനോടെ ഉണ്ടെന്ന് പോലീസ് ഉറപ്പിക്കുന്നു. കര്‍ണാടകം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കര്‍ണാടകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജസ്നയ്ക്ക് ലഭിച്ച ചില കോളുകള്‍ തന്നെയാണ് പോലീസിന്‍റെ സംശയം ബലപ്പെടുത്തുന്നത്. അതിനിടെ കഴിഞ്ഞ ദിവസം ജസ്നയെ ബെംഗളൂര്‍ മെട്രോയില്‍ കണ്ടെന്ന രീതിയില്‍ ഉള്ള വാര്‍ത്തകള്‍ വന്നിരുന്നു. പുതിയ വിവരങ്ങള്‍ ഇങ്ങനെ

നിരവധി കോള്‍

നിരവധി കോള്‍

ജസ്നയെ തേടി കൂടുതല്‍ ഫോണ്‍ കോളുകള്‍ വന്നത് കര്‍ണാടകത്തില്‍ നിന്നാണെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ കുറച്ചു കോളുകള്‍ കുടകില്‍ നിന്നും വന്നതായും കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുടക്, മടിക്കേരി, സിന്ധുപുര, വിരാജ്പേട്ട എന്നീ പ്രദേശങ്ങളില്‍ പത്തനംതിട്ട പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.

ദുരൂഹത നീങ്ങി

ദുരൂഹത നീങ്ങി

ജെസ്നയുടെ കുടുംബം കുടകില്‍ നിന്നാണ് മുക്കൂട്ടുതറയില്‍ എത്തി താമസമാക്കിയത്. ജസ്നയെ കാണാതാകുന്നതിന് മുന്‍പ് നടത്തിയ ഫോണ്‍ കോളുകളാണ് അന്വേഷണ സംഘത്തെ കുടകില്‍ എത്തിച്ചത്.എന്നാല്‍ അന്വേഷണത്തില്‍ ദുരൂഹതകള്‍ക്ക് ഇട നല്‍കുന്ന ഒന്നുമില്ലെന്ന് പോലീസ് കണ്ടെത്തി.

ബെംഗളൂരു മെട്രോ

ബെംഗളൂരു മെട്രോ

ഇതിനിടെയാണ് ജസ്നയെ ബെംഗളൂരു മെട്രോയില്‍ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയില്‍ നിന്നും ജസ്നയെ പോലൊരു പെണ്‍കുട്ടി ഇറങ്ങി വരുന്നത് കണ്ടു എന്നാണ് പോലീസിന് വിവരം ലഭിച്ചത്. കുട്ടിയെ കണ്ടെന്ന് പറഞ്ഞ ഒരാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ്

പോലീസ്

ഇതോടെ അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തി. ചുരിദാറും കണ്ണടയും ധരിച്ച് മെട്രോയില്‍ നിന്ന് ജസ്നയെന്ന് സംശയിക്കുന്ന കുട്ടി ഇറങ്ങി പോകുന്നതാണ് സിസിടിവിയില്‍ ഉള്ളത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. ഇതോടെ ദൃശ്യങ്ങള്‍ ജസ്നയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പോലീസ് അയച്ചു കൊടുത്തു.

വ്യക്തമാക്കി

വ്യക്തമാക്കി

എന്നാല്‍ ദൃശ്യങ്ങളില്‍ ഉള്ളത് ജസ്നയല്ലെന്ന് ഇവര്‍ വ്യക്തമാക്കി. അതേസമയം ജസ്നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെ കര്‍ണാടകത്തിലെ ചിലയിടങ്ങളില്‍ കണ്ടെതായി തിരുവല്ല ഡിവൈഎസ്പിക്ക് നേരത്തേയും സന്ദേശം ലഭിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ കര്‍ണാടകത്തില്‍ തന്നെ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.

എയര്‍പോര്‍ട്ടില്‍

എയര്‍പോര്‍ട്ടില്‍

നേരത്തേ ജസ്നയെ ബെംഗളൂരുവിലെ എയര്‍പോര്‍ട്ടില്‍ കണ്ടതായി കാഞ്ഞിരപ്പള്ളി സ്വദേശി പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും അന്വേഷണത്തിന് സഹായിക്കുന്ന വിവരങ്ങള്‍ ഒന്നും തന്നെ പോലീസിന് ലഭിച്ചിരുന്നില്ല.

സ്വമേധയാ

സ്വമേധയാ

മുണ്ടക്കയത്ത് നിന്ന് സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ ഉളളത് ജസ്നയാണെന്ന് തന്നെയാണ് പോലീസ് ഉറപ്പിക്കുന്നത്. മാധ്യമങ്ങളിള്‍ ചിത്രം പ്രസിദ്ധീകരിച്ചിട്ടും അത് താനാണെന്ന് അവകാശപ്പെട്ട് ആരും വരാത്തതാണ് പോലീസ് ഇത്തരം ഒരു നിഗമനത്തില്‍ എത്താന്‍ കാരണം.

രൂപമാറ്റം

രൂപമാറ്റം

ഇത്രയൊക്കെ തെളിവുകല്‍ ലഭിച്ചിട്ടുംജസ്നയെ കണ്ടെത്താന്‍ കഴിയാത്തതില്‍ ദുരൂഹത കൂടുന്നുണ്ട്. അതേസമയം തിരിച്ചറിയപ്പെടാതിരിക്കാനായി ജസ്ന രൂപമാറ്റം നടത്തിയിട്ടുണ്ടോയെന്ന സംശയമാണ് പോലീസിനുള്ളത്.

സംശയം

സംശയം

ജസ്നയുടെ ചിത്രങ്ങള്‍ പോലീസ് പല ഇടങ്ങളിലും പ്രചരിപ്പിച്ചിട്ടുണ്ട്. കണ്ണട വെച്ച പല്ലിന് ക്ലിപ്പിട്ട പെണ്‍കുട്ടിയെ ഇപ്പോള്‍ എല്ലാവര്‍ക്കും ​എളുപ്പം മനസിലാക്കാന്‍ കഴിയുമെന്നതിനാല്‍ ജസ്ന തന്റെ രൂപത്തില്‍ വല്ല മാറ്റങ്ങളും വരുത്തിയോ എന്ന സംശയമാണ് പോലീസ് പങ്കുവെയ്ക്കുന്നത്.

 ഇതുവരെ

ഇതുവരെ

ജസ്‌ന സ്വമേധയാ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് ഇതുവരെ പോലീസ് കരുതുന്നത്. അതേസമയം ജസ്നയെ ആസൂത്രിതമായി മറ്റേതെങ്കിലും കേന്ദ്രത്തിലേക്ക് മാറ്റിയതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ ജസ്നയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ രഹസ്യ സ്വഭാവമുള്ളതിനാല്‍ പരസ്യപ്പെടുത്തിയിരുന്നില്ല.

അന്വേഷണം

അന്വേഷണം

അതിനിടെ ജസ്ന കേസിന്‍റ വിശദാംശങ്ങള്‍ അന്വേഷിച്ച് വിവരാവകാശ നിയമപ്രകാരം പോലീസിനെ സമീപിച്ചവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തു. കേസന്വേഷണത്തിന് എത്ര തുക ചെലവായി , എവിടെയൊക്കെ അന്വേഷണം നടത്തി തുടങ്ങിയ വിവരങ്ങള്‍ വിവരാവകാശ പ്രകാരം ചോദിച്ചവരെ കുറിച്ചാണ് അന്വേഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+