Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്നയുടെ തിരോധാനം; ക്രൈംബ്രാഞ്ചും കൈമലർത്തുന്നു, ലോക്കൽ പോലീസിന്റെ അനാസ്ഥയെന്ന് വിലയിരുത്തൽ

പത്തനംതിട്ട: 17 മാസം മുമ്പ് കാണാതായ ജസ്നയുടെ തരോധാനത്തിൽ ഒരു തുമ്പും കിട്ടാതെ ക്രൈംബ്രാഞ്ച്. ജസ്നയിലേക്ക് നയിക്കുന്ന ഒരു സൂചനയും ഇതുവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിടട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീർ റാവുത്തറുടെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. 2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാർത്ഥിനി ജസ്നയെ കാണാതായത്.

ജസ്നയിലേക്ക് നയിക്കുന്ന അഭ്യൂഹങ്ങൾ മാത്രമാണ് ഇതുവരെ പോലീസിന് ലഭിച്ചതെനനാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ബെംഗളൂരുവിലെ ഇന്റസ്ട്രിയൽ ഏരിയയിൽ എവിടെയോ ജസ്നയുണ്ടെന്നായിരുന്നു അവസാനം ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. അവിടെയുള്ള മലയാളി എടുത്ത വീഡിയോ ആയിരുന്നു ഇതിന് അധാരം. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ജസ്നയല്ലെന്ന് തെളിയുകയായിരുന്നു.

ലോക്കൽ പോലീസിന്റെ അനാസ്ഥ

ലോക്കൽ പോലീസിന്റെ അനാസ്ഥ

തുടക്കത്തിൽ അന്വേഷണം നടത്തിയത് ലോക്കൽ പോലീസായിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ലോക്കൽ പോലീസിന്റെ വീഴ്ചകളാണ് കേസ് ഇത്രയും സങ്കീർണ്ണമാകാൻ കാരണമന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നത്. ജസ്നയുടെ സഹപാഠിയിലേക്ക് മാത്രമാണ് പോലീസ് അന്വേഷണം നീങ്ങിയത്. സഹോദനും പിതാവും വിരൽ ചൂണ്ടിയതും സുഹൃത്തിലേക്കായിരുന്നു.

പോലീസ് പാഞ്ഞത് യുവാവിന് പിന്നാലെ

പോലീസ് പാഞ്ഞത് യുവാവിന് പിന്നാലെ

എന്നാൽ യുവാവുമായി സുഹൃത്ത് ബന്ധം മാത്രമായിരുന്നെന്നും ജസ്നയുടെ തിരോധാനത്തിൽ സുഹൃത്തിന് പങ്കില്ലെന്ന് പോലീസ് പിന്നീട് സ്ഥിരീകരിക്കുകയായരുന്നു. യുവാവിന് പിന്നാലെപോയ പോലീസ് നിർണായക തെളിവുകൾ വിട്ടു കളഞ്ഞെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫഓൺ കോളുകൾ തുടങ്ങി അന്ന് ശേഖരിക്കേണ്ട പല തെളിവുകളും വിട്ടുപോയെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്നു.

ബസിലുള്ള വീഡിയോ

ബസിലുള്ള വീഡിയോ


ജസ്നയുടേതെന്ന് പോലീസ് ഉറപ്പിച്ച വീഡിയോ ദൃശ്യം മറ്റാരുടേതോ ആയിരുന്നു. ഒരു ബസിന്റെ മുൻ സീറ്റിലിരുന്നു യാത്ര ചെയ്യുന്ന വീഡിയോ ആയിരുന്നു പ്രചരിച്ചിരുന്നത്. ബന്ധുക്കളും സഹപാഠികളും അത് ജസ്ന തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിരുന്ന സ്ത്രീയെയും, ബസ് കണ്ടക്ടറെയും ഡ്രൈവറെയും കണ്ടെത്തി അന്വേഷിച്ചപ്പോൾ അത് ജസ്നയല്ലെന്ന് കണ്ടെത്തുകയായിരുന്നു.

ബാഹ്യ ഇടപെടലുകൾ

ബാഹ്യ ഇടപെടലുകൾ

ജസ്ന കോളേജിൽ പോകുമ്പോൾ സഹോദരനനും എപ്പോഴും കൂടെ ഉണ്ടാവാറുണ്ട്. ജസ്ന ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്നെ മൊബൈൽ ഫോണോ സോഷ്യൽ മീഡിയയോ ഉവപയോഗിക്കുന്നില്ല. ഇതാണ് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നത്. കോളേജിലേക്ക് സഹോദരനൊപ്പമാണ് ജസ്ന പോകുന്നതെന്നതുകൊണ്ട് തന്നെ തിരോധാനത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടെന്നാണ് ക്രൈബ്രാഞ്ചിന്റെ ഇപ്പോഴത്തെ നിഗമനം.

പോയത് ആന്റിയുടെ വീട്ടിലേക്ക്

പോയത് ആന്റിയുടെ വീട്ടിലേക്ക്

ജസ്നയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന സംശയങ്ങളും പലരും ഉയര്‍ത്തുന്നുണ്ട്. കൊല്ലമുള സന്തോഷ്‌കവല കുന്നത്തുകവല വീട്ടില്‍ ജെസ്‌നയെ കാണാതാവുന്നത് മാര്‍ച്ച് 22 നാണ്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. സ്റ്റഡി ലീവായതിനാല്‍ ആന്റിയുടെ വീട്ടില്‍ പഠിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. എന്നാല്‍ പിന്നീട് ജെസ്നയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+