ജസ്ന തിരോധാനം അവസാന ഘട്ടത്തിലേക്ക്! ജസ്ന മുക്കൂട്ടുതറയില്‍ തന്നെയെന്ന് നിഗമനം!
മാര്‍ച്ച് 22 ന് മുക്കൂട്ടുതറയില്‍ നിന്നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ജസ്നയെ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല. പല ഘട്ടങ്ങളിലായി പല നാടുകളിലായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും പെണ്‍കുട്ടി ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്.
ജസ്നയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന സംശയങ്ങളും പലരും ഉയര്‍ത്തുന്നു.അതിനിടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ക്രൈംബ്രാഞ്ചിന് ജസ്നയെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം.

കാണാതായിട്ട് ഒന്‍പത് മാസം
കൊല്ലമുള സന്തോഷ്കവല കുന്നത്തുകവല വീട്ടില്‍ ജെസ്നയെ കാണാതാവുന്നത് മാര്‍ച്ച് 22 നാണ്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നീട് പലയിടത്തും ജസ്നയെ കണ്ടെത്തിയതായി വിവരം ലഭിച്ചെങ്കിലും കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

എന്തു സംഭവിച്ചു
സ്റ്റഡി ലീവായതിനാല്‍ ആന്റിയുടെ വീട്ടില്‍ പഠിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. എന്നാല്‍ പിന്നീട് ജെസ്നയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല.

മറ്റ് സംസ്ഥാനങ്ങളിലേക്ക്
കോട്ടയം, ഇടുക്കി പത്തനംതിട്ട തിരുവനന്തപുരം വയനാട് എന്നിവിടങ്ങളില്‍ എല്ലാം ജസ്നയെ കുറിച്ച് പോലീസ് അന്വേഷിച്ചു. ഗോവയിലും ബെംഗളൂരുവിലും ജസ്നയെ കണ്ടതായി വിവരം ലഭിച്ചപ്പോള്‍ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു. എന്നാല്‍ ജസ്നയെ മാത്രം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.

ജസ്നയുടെ ആണ് സുഹൃത്ത്
അന്വേഷണത്തിനിടെ ജസ്നയുടെ വീട്ടില്‍ നിന്ന് ജസ്ന ഉപയോഗിച്ച ഫോണ്‍ പോലീസ് കണ്ടെടുത്തു. താന്‍ മരിക്കാന്‍ പോവുന്നു എന്ന അവസാന സന്ദേശമാണ് ഫോണില്‍ നിന്ന് കണ്ടെടുത്തത്. ആ സന്ദേശം ലഭിച്ച ജസ്നയുടെ ആണ്‍സുഹൃത്തിനെ കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും നിരാശ മാത്രമായിരുന്നു ഫലം.

സിസിടിവി
ഇതിനിടെ ജസ്ന ബസ്സ് കയറി എന്ന് പറയപ്പെടുന്ന ബസ്റ്റോപ്പിലെ കടയിലെ സിസിടിവിയില്‍ നിന്ന് ജസ്നയുടേതായ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

ബെംഗളൂരുവില്‍
ജസ്ന ബെംഗളൂരുവില്‍ ഉണ്ടെന്നും എയര്‍പോര്‍ട്ടില്‍ നിന്നും ബെംഗളൂരു മെട്രോയില്‍ നിന്നുമെല്ലാം ജസ്നയെ കണ്ടെത്തിയെന്നപമൊക്കെ വാര്‍ത്തകള്‍ ഉണ്ടെങ്കിലും ജസ്ന നാടുവിട്ട് പോയിട്ടില്ലെന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്.

ഗ്രാമം കേന്ദ്രീകരിച്ച്
ക്രൈംബ്രാഞ്ച് ആണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ജസ്നയെ കാണാതായ മുക്കൂട്ടതറ ഗ്രാമം കേന്ദ്രീകരിച്ച് തന്നെയാണ് ഇപ്പോഴും അന്വേഷണം നടക്കുന്നത്.

സൂചനകള്‍
അതീവ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്. ജസ്ന മുക്കൂട്ടുതറയില്‍ നിന്നും പോയിട്ടില്ലെന്ന നിഗമനത്തില്‍ തന്നെയാണ് ക്രൈംബ്രാഞ്ച്. ചില സൂചനകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും ഇപ്പോഴും സ്ഥിരീകരിക്കാനായിട്ടില്ല.

പ്രതീക്ഷയോടെ
ഇപ്പോഴും ജസ്ന ജീവിച്ചിരിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടേയും വീട്ടുകാരുടേയും പ്രതീക്ഷ. ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമായതോടെ ഉടനെ തന്നെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ആകുമെന്നാണ് കണക്കാക്കുന്നത്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications