Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാതായ ദിവസം ജസ്ന ആണ്‍സുഹൃത്തുമായി ഫോണില്‍ സംസാരിച്ചത് 10 മിനിറ്റ്! ആണ്‍ സുഹൃത്തിന് പിന്നാലെ പോലീസ്

ജസ്ന തിരോധാന കേസ് ഓരോ ദിവസവും സങ്കീര്‍ണമാവുകയാണ്. മാര്‍ച്ച് 22 പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി ഒരു തെളിവും അവശേഷിക്കാതെ അപ്രത്യക്ഷയാവുകയായിരുന്നു.

ജസ്നയെ ബെംഗളൂരുവിലെ കെംപഗൗഡ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടതായി വിവരങ്ങള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ ഒരു തെളിവും കണ്ടെത്താനായില്ല. ഇതിനിടെ കാണാതായ ദിവസം ജസ്ന ആണ്‍സുഹൃത്തുമായി ഫോണില്‍ സംസാരിച്ചിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അന്വേഷണം

അന്വേഷണം

നൂറ് ദിവസത്തിന് മുകളിലായി ജസ്നയെ കാണാതായിട്ട്. കാണാതായ ദിവസം മുതല്‍ ഓരോ വാര്‍ത്തകളാണ് തിരോധാനവുമായി ബന്ധപ്പെട്ട് വരുന്നത്. വാര്‍ത്തകള്‍ക്ക് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ച് പോലീസും പെണ്‍കുട്ടിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തി. പക്ഷേ നിരാശ തന്നെയായിരുന്നു ഫലം.

എവിടേക്ക്

എവിടേക്ക്

മൊബൈല്‍ പോലും എടുക്കാതെയാണ് ജസ്ന വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നാണ് വിവരം. വെച്ചൂച്ചിറയിലെ വീട്ടില്‍ നിന്ന് എരുമേലി വരെ ജസ്നയെ കണ്ടവരുണ്ട്. അതിന് ശേഷം ജസ്നയെ ആരും കണ്ടിരുന്നില്ല. എന്നാല്‍ ജസ്നയുടെ തിരോധാനത്തില്‍ നിര്‍ണായകമായേക്കാവുന്ന ഒരു തെളിവ് കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നു. മുണ്ടക്കയത്ത് നിന്ന് ഒരു കടയ്ക്ക് മുന്നിലൂടെ നടക്കുന്ന ജസ്നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ ദൃശ്യങ്ങളായിരുന്നു അത്.

തെളിവായി

തെളിവായി

അന്വേഷണങ്ങള്‍ക്കൊടുവില്‍ അത് ജസ്ന തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചു. കടയ്ക്ക് മുന്നിലൂടെ ജസ്ന നടന്നു പോയതിന് ആറ് മിനിറ്റിന് ശേഷം ജസ്നയുടെ ആണ്‍സുഹൃത്തും ദൃശ്യങ്ങളില്‍ ഉണ്ട്. ഇതോടെ ജസ്നയുടെ തിരോധാനത്തില്‍ ആണ്‍ സുഹൃത്തിന് പങ്കുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

ബെംഗളൂരില്‍

ബെംഗളൂരില്‍

ഇതിനിടെ ബെംഗളൂരുവില്‍ കെംപഗൗഡ വിമാനത്താവളത്തില്‍ ജസ്നയെ പോലൊരു പെണ്‍കുട്ടിയെ കണ്ടു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ബെംഗളൂരുവിലെത്തിയിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായിരുന്നു പോലീസിന് വിവരം കൈമാറിയത്.

ഹൈദരാബാദിലേക്ക്

ഹൈദരാബാദിലേക്ക്

ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് ഫ്ളൈറ്റില്‍ പോയെന്നായിരുന്നു വിവരം. ഇതോടെ അന്വേഷണ സംഘം വ്യാഴാഴ്ച എയര്‍പോട്ടില്‍ എത്തി. ആഭ്യന്തര സര്‍വ്വീസ് വിഭാഗത്തില്‍ പരിശോധന നടത്തി.

സഹായം

സഹായം

ജൂണ്‍ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങളാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോലീസ് പരിശോധിച്ചത്. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ജസ്ന എത്തിയതായി സംശയിക്കുന്ന വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്നാണ് വിവരം.

പരിശോധന

പരിശോധന

അതേസമയം വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും എമിഗ്രേഷന്‍ രേഖകളും പരിശോധിക്കാന്‍ പോലീസിനായില്ല. സംസ്ഥാന പോലീസ് മേധാവി ഇടപെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാല്‍ മാത്ര ഇവയൊക്കെ പരിശോധിക്കാന്‍ സാധിക്കൂ. ഇതിനായി കുറച്ചു ദിവസം കൂടി ബെംഗളൂരുവില്‍ തുടരാനാണ് മൂന്ന് പോലീസുകാര്‍ അടങ്ങുന്ന അന്വേഷണ സംഘത്തിന്‍റെ തിരുമാനം.

ആണ്‍ സുഹൃത്ത്

ആണ്‍ സുഹൃത്ത്

അതിനിടെ കാണാതായ ദിവസം ജസ്നയുടെ ഫോണില്‍ നിന്ന് ആണ്‍സുഹൃത്തിനെ വിളിച്ചതായി പോലീസ് കണ്ടെത്തി. സുഹൃത്തിനോട് 10 മിനിറ്റ് ജസ്ന സംസാരിച്ചതായാണ് വിവരം. സൈബര്‍ സെല്ലിന്‍റെ പരിശോധനിയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ചോദ്യം ചെയ്യാന്‍

ചോദ്യം ചെയ്യാന്‍

ഇതോടെ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരം തേടുകയാണ് പോലീസ്. നേരത്തേ ഈ ആണ്‍സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ജസ്നയുമായി തനിക്ക് നല്ല സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും അന്വേഷണത്തിന്‍റെ പേരില്‍ പോലീസ് തന്നെ പീഡിപ്പിക്കുകയാണെന്നുമായിരുന്നു ആണ്‍കുട്ടി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+