Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്ന തിരോധാനം: ഇടുക്കിയില്‍ പാതി കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം പരിശോധിക്കുന്നു

ജസ്ന തിരോധാന കേസിന്‍റെ ചുരുളഴിക്കാനാവതെ പോലീസ്. ജസ്നയെ ബെംഗളൂരുവില്‍ എയര്‍പോര്‍ട്ടില്‍ കണ്ടിരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിരുന്നു. അതേസമയം ജസ്ന ബെംഗളൂരുവില്‍ എത്തിയതായി സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ഇതിനിടെ ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആണ്‍ സുഹൃത്തിനേയും സുഹൃത്തുക്കളേയും വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്.അതേസമയം കുറച്ച് ദിവസം കൂടി പോലീസ് ബെംഗളൂരുവില്‍ തുടരും.

ബെംഗളൂരുവില്‍

ബെംഗളൂരുവില്‍

ബെംഗളൂരു വിമാനത്താവളത്തില്‍ ജസ്നയെ പോലൊരു പെണ്‍കുട്ടിയെ കണ്ടിരുന്നതായി കാഞ്ഞിരപ്പള്ളി സ്വദേശിയാണ് പോലീസില്‍ വിവരം നല്‍കിയത്. എന്നാല്‍ പോലീസ് വിമാനത്താവളത്തില്‍ എത്തി അന്വേഷിച്ചെങ്കിലും യാതൊരു വിവരവും കിട്ടിയില്ല.

തുടരും

തുടരും

അതേ സമയം പ്രാഥമിക അന്വേഷണം മാത്രമാണ് പൂര്‍ത്തിയായതെന്നും കൂടുതല്‍ വിവരങ്ങള്‍ വിമാനത്താവളത്തില്‍ നിന്നും ശേഖരിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ 56 വിമാനങ്ങളിലെ യാത്രക്കാരുടെ വിവരങ്ങളും ശേഖരിക്കുകയാണ് ലക്ഷ്യം. ഇതിനായി വരും ദിവസങ്ങളിലും പോലീസ് ബെംഗളൂരുവില്‍ തുടരും.

ആണ്‍സുഹൃത്ത്

ആണ്‍സുഹൃത്ത്

കേസില്‍ പോലീസ് ആണ്‍ സുഹൃത്തിനേയും കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കും. മുന്‍പ് പല തവണ ചോദ്യം ചെയ്തപ്പോഴും കേസില്‍ തനിക്ക് ഒന്നുമറിയില്ലെന്നായിരുന്നു ആണ്‍സുഹൃത്ത് പറഞ്ഞത്. എന്നാല്‍ വീട് വിട്ടിറങ്ങിയ ദിവസം രാവിലെ ഇരുവരും 10 മിനിറ്റോളം സംസാരിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

എന്തിന്

എന്തിന്

നേരത്തേ താന്‍ മരിക്കാന്‍ പോകുകയാണെന്ന് ആണ്‍സുഹൃത്തിന് ജസ്ന സന്ദേശം അയച്ചതായി കണ്ടെത്തിയിരുന്നു. സുഹൃത്തുമായി ജസ്ന 1000 ത്തില്‍ അധികം തവണ ഫോണ്‍ ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജസ്നയുടേതെന്ന് സംശയിക്കുന്ന മുണ്ടക്കയത്ത് നിന്ന് ലഭിച്ച ദൃശ്യങ്ങളിലും ആണ്‍സുഹൃത്തിനെ കണ്ടെത്തിയിട്ടുണ്ട്.

സുഹൃത്തുക്കള്‍

സുഹൃത്തുക്കള്‍

രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമടക്കം മൂന്ന് പേരാണ് കോളേജിലെ ജസ്നയുടെ സുഹൃത്തുക്കള്‍ .ഇവരെയെല്ലാം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം. ആദ്യം മുതല്‍ തന്നെ കേസില്‍ കേസില്‍ ആണ്‍സുഹൃത്തിന് പങ്കുണ്ടോയെന്ന സംശയം ജസ്നയുടെ സഹോദരന്‍ ആവര്‍ത്തിച്ചിരുന്നു.

നുണപരിശോധന

നുണപരിശോധന

എന്നാല്‍ കേസില്‍ ചോദ്യം ചെയ്യുമ്പോഴെല്ലാം നിഷേധാത്മക നിലപാടാണ് സുഹൃത്ത് സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇയാളെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്നാണ് വിവരം.

സ്ഥലം മാറ്റം

സ്ഥലം മാറ്റം

ഇതിനിടെ കേസില്‍ അന്വേഷണ സംഘത്തിലുള്ള തിരുവല്ല സിഐയെ സ്ഥലം മാറ്റിയത് കേസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യം മുതലുള്ള അന്വേഷണ ഉദ്യോഗസ്ഥനായ സിഐ രാജപ്പനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എന്തിനാണ് സ്ഥലം മാറ്റിയത് എന്നത് വ്യക്തമല്ല.

മൃതദേഹം

മൃതദേഹം

കേസില്‍ പോലീസ് സംസ്ഥാനത്തിനകത്തും പുറത്തും പരിശോധന നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയിട്ടില്ല. ഇതിനിടെ ഇടുക്കി വെള്ളത്തൂവലില്‍ നിന്ന് ലഭിച്ച സ്ത്രീയുടെ മൃതദേഹം ജസ്നയുടേതാണോയെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.

പാതി കരിഞ്ഞ

പാതി കരിഞ്ഞ

പാതി കരിഞ്ഞ നിലയിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോലീസ് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഡിഎന്‍എ പരിശോധനയ്ക്ക് ജസ്നയുടെ അച്ഛന്‍റെ രക്ത സാമ്പിളുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+