കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്നയുടെ തിരോധാനത്തില്‍ കുടുംബത്തിന് പങ്ക്? ആരോപണത്തിന്‍റെ സത്യമെന്ത്? വിവരങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

മുക്കൂട്ടുതറയില്‍ നിന്നും ജസ്നയെ കാണാതായിട്ട് ഇന്നേക്ക് നൂറ് ദിവസമായി. അരിച്ചുപെറുക്കിയിട്ടും ജസ്നയെ കുറിച്ചുള്ള ഒരു തുമ്പ് പോലും പോലീസിന് കിട്ടിയിട്ടില്ല. ഇപ്പോഴും ജസ്നയ്ക്കായുള്ള തിരച്ചില്‍ പോലീസ് നടത്തുന്നു. ജസ്നയെ കണ്ടെത്താനായി പോലീസ് സ്ഥാപിച്ച വിവരശേഖരണ പെട്ടിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോഴും പോലീസ് അന്വേഷണം നടത്തുന്നത്.

അതില്‍ പ്രധാന വിവരം ജസ്നയുടെ പിതാവ് ജയിംസിന് ജസ്നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്നാണ്. യഥാര്‍ത്ഥത്തില്‍ അത്തരം ആരോപണങ്ങളുടെ അടിസ്ഥാനം എന്താണ് റിപ്പോര്‍ട്ട് ഇങ്ങനെ-

അമ്മായിയുടെ വീട്ടിലേക്ക്

അമ്മായിയുടെ വീട്ടിലേക്ക്

മാര്‍ച്ച് 22നാണ് ജസ്‌ന വീട്ടില്‍ നിന്ന് അമ്മായിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്. രാവിലെ പത്ത് മണിയോടടുക്കുമ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് മുമ്പ് പിതാവ് ജെയിംസ് പണിസ്ഥലത്തേക്ക് പോയിരുന്നു. സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളേജിലേക്ക് പോയ ശേഷമാണ് ജെസ്‌ന ഇറങ്ങിയത്.

പക്ഷേ

പക്ഷേ

പിന്നീട് ജസ്‌നയെ കണ്ടിട്ടില്ല.ജസ്ന മുക്കൂട്ട് തറയില്‍ നിന്ന് ബസില്‍ കയറിയതായും പിന്നീട് എരുമേലിയില്‍ എത്തിയതായുമെല്ലാം പലരും കണ്ടിട്ടുണ്ട് . എന്നാല്‍ എരുമലേിയില്‍ എത്തിയ ജസ്ന പിന്നീട് എങ്ങോട്ട് പോയി എന്ന് ആര്‍ക്കും വ്യക്തത ഇല്ല.

കെട്ടിടം

കെട്ടിടം

ജസ്നയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി പോലീസ് സ്ഥാപിച്ച വിവരശേഖരണപെട്ടിയില്‍ നിന്നാണ് ജസ്നയുടെ പിതാവ് മുണ്ടക്കയം ഏന്തയാറില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ പരിശോധന നടത്താന്‍ പോലീസ് വീണ്ടും തിരുമാനിച്ചത്.ജസ്നയെ അപായപ്പെടുത്തി ദൃശ്യം മോഡലലില്‍ കെട്ടിടത്തിനുള്ളില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് പെട്ടിയില്‍ നിന്നാണ് പോലീസിന് സൂചനകള്‍ ലഭിച്ചത്.

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്

ജസ്ന പഠിക്കുന്ന കോളേജിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി കോളേജ് പണിത് നല്‍കുന്ന വീടിന്‍റെ നിര്‍മ്മാണ ചുമതല ജസ്നയുടെ പിതാവ് ജയിംസിനായിരുന്നു. 2017 ജുലൈയില്‍ പണി തുടങ്ങിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഭിത്തികെട്ടിയ ശേഷം ജനവരിയോടെ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

സംശയം

സംശയം

പെട്ടെന്ന് പണി നിര്‍ത്തിവെച്ചതാണ് സംശയം ജനിപ്പിച്ചത്. പണി നിര്‍ത്തിവെച്ചതിന് മതിയായ വിശദീകരണം നല്‍കാനും ജയിംസിന് കഴിഞ്ഞില്ലെന്നത് സംശയത്തിന്‍റെ ആക്കം കൂട്ടി. ഇതോടെയാണ് വീട് വീണ്ടും പരിശോധിക്കുന്നത്.രണ്ട് മുറികളും സ്വീകരണ മുറിയും അടുക്കളയും ഉള്ള വീടാണ് നിര്‍മ്മിക്കുന്നത്. രണ്ട് മുറികളുടെ തറകളിലും ഇപ്പോള്‍ പുല്ല് മൂടി കിടക്കുന്നുണ്ട്. അതേസമയം ബാക്കി ഭാഗത്ത് പുല്ല് ഇല്ലെന്ന് മാത്രമല്ല അവിടുത്തെ മണ്ണും ഇളകി കിടക്കുന്നുണ്ട്.

വിശദീകരണം

വിശദീകരണം

എന്നാല്‍ മണ്ണിളകി കിടക്കുന്ന സ്ഥലത്ത് മാലിന്യങ്ങള്‍ കണ്ടെത്തിയിരുന്നെന്നും അത് അവിടെ തന്നെ കുഴിച്ചിട്ടതിനാലാണ് മണ്ണിലകിയതെന്നുമാണ് വിശദീകരണം. ഇക്കാര്യം പോലീസ് വിശദമായ അന്വേഷണത്തിന് വിധേയമാക്കി കൊണ്ടിരിക്കുകയാണ്.

ശത്രുക്കള്‍

ശത്രുക്കള്‍

അതേസമയം ജയിംസിന് മകളുടെ തിരോധാനത്തില്‍ ഒരു പങ്കുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ജയിംസിന് ബിസിനസുമായി ബന്ധപ്പെട്ട് നിരവധി ശത്രുക്കള്‍ ഉണ്ട്. അവരാണ് ജസ്നയുടെ തിരോധാനത്തില്‍ കുടുംബത്തിന് പങ്കുണ്ടെന്ന തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

Recommended Video

cmsvideo
ജസ്‌നയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി സഹപാഠി
മടങ്ങി വരും

മടങ്ങി വരും

അതേസമയം ആരോപണങ്ങള്‍ എന്തൊക്കെയായാലും തങ്ങള്‍ക്ക് വിഷമമില്ലെന്നും ജസ്ന ഒരു അപായവും കൂടാതെ തിരിച്ച് എത്തിയാല്‍ മതിയെന്നാണ് ആഗ്രഹമെന്നും ജസ്നയുടെ പിതാവും സഹോദരങ്ങളും പറയുന്നു.

English summary
jasna missing case developments and familys explanation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X