Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്ന മലപ്പുറത്ത് എത്തി!! കോട്ടക്കുന്നില്‍ സംസാരിച്ചിരുന്നു.. നിര്‍ണായക വെളിപ്പെടുത്തല്‌‍

Recommended Video

cmsvideo
    ജസ്ന മലപ്പുറത്ത് എത്തിയിരുന്നു, നിർണായക വെളിപ്പെടുത്തൽ

    മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജസ്നയ്ക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി. കഴിഞ്ഞ ദിവസം ജസ്നയെ ആരും വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ജസ്നയുടെ ഫോണ്‍ സന്ദേശങ്ങള്‍ വീണ്ടെടുത്ത സ്ഥിതിക്ക് ഇനി ആ വിവരങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാകും നടക്കുക.

    ജസ്നയുടെ ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും പോലീസ് പറയുന്നു. അതിനിടെ ജസ്ന മലപ്പുറത്ത് എത്തിയിരുന്നതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മലയാള മനോരമയാണ് വാര്‍ത്ത പുറത്തുവിട്ടത്.

     എല്ലാം സംശയങ്ങള്‍

    എല്ലാം സംശയങ്ങള്‍

    ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനേയും അന്വേഷണ സംഘത്തേയും വിമര്‍ശിച്ചിരുന്നു. കാണാതായിട്ട് 90 ദിവസത്തിന് മുകളില്‍ ആയിട്ടും എന്തുകൊണ്ട് ആണ് ഒരു തുമ്പു പോലും കണ്ടെത്താന്‍ ആകാത്തതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. കാട്ടിലും മേട്ടിലും അല്ല ജസ്നയുണ്ടെന്ന് തെളിവ് ലഭിച്ച ഇടങ്ങളിലാണ് തിരയേണ്ടത് എന്നായിരുന്നു കോടതി പറഞ്ഞത്.

    പെട്ടിയിലെ വിവരങ്ങള്‍

    പെട്ടിയിലെ വിവരങ്ങള്‍

    ജസ്നയെ കണ്ടെത്താന്‍ കോളേജിലും വീട്ടുപരിസരത്തും സ്ഥാപിച്ച പെട്ടികള്‍ തന്നെയാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. പെട്ടികളില്‍ നിന്നുും ജസ്നയുടെ ആണ്‍സുഹൃത്തിനേയും ബന്ധുക്കളേയും ബന്ധപ്പെടുത്തിയുള്ള വിവരങ്ങളാണ് ഏറെയും. അതുകൊണ്ട് ആണ്‍സുഹൃത്തിനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കും.

    ആയിരത്തോളം

    ആയിരത്തോളം

    ആണ്‍സുഹൃത്ത് ആയിരത്തോളം തവണ ജസ്നയെ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ യുവാവിന് തന്നെയാണ് മരിക്കാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച് ജസ്‌ന എസ്എംഎസ് അയച്ചത്.യുവാവിനെ പറ്റി കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചിലപ്പോള്‍ ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കും.

    ജസ്ന മലപ്പുറത്ത്

    ജസ്ന മലപ്പുറത്ത്

    ചില സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ജസ്നയുടെ പിതാവിന്‍റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ കാര്യമായ തുമ്പുകള്‍ അവിടെ നിന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഇതിനിടടെയാണ് ജസ്നയെ മലപ്പുറത്ത് നിന്ന് കണ്ടതായ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.

    പെണ്‍കുട്ടിക്കൊപ്പം

    പെണ്‍കുട്ടിക്കൊപ്പം

    മലപ്പുറത്ത് കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ ജസ്ന മെയ് 11 ന് എത്തിയെന്ന് മലയാള മനോരമയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദീര്‍ഘ ദൂര യാത്ര കഴിഞ്ഞ് ക്ഷീണിച്ച് അവശയായി വലിയ ബാഗുകളുമായാണ് ജസ്ന എത്തിയത്. കോട്ടക്കുന്നില്‍ എത്തിയ ജസ്ന മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം ഏറെ നേരം സംസാരിച്ചിരുന്നു എന്നും വാര്‍ത്തയില്‍ പറയുന്നു.

    മാധ്യമങ്ങളില്‍

    മാധ്യമങ്ങളില്‍

    പാര്‍ക്ക് ജീനക്കാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് ഈ വിവരം കൈമാറിയത്യ മേയ് ആദ്യത്തില്‍ ജസ്നയെ കാണാതായ വാര്‍ത്തകള്‍ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത പതിവായതോടെയാണ് അന്ന് കണ്ടത് ജസ്നയാണെന്ന് തിരിച്ചറിഞ്ഞത് എന്നും ഇവര്‍ പറഞ്ഞു.

    ദൃശ്യങ്ങള്‍

    ദൃശ്യങ്ങള്‍

    പാര്‍ക്കില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം അന്വേഷണ സംഘം നടത്തും. കെഎസ്ആര്‍ടിസി സ്റ്റാന്‍റിലെത്തി അവിടുന്ന് ഓട്ടോ വിളിച്ചതിന് ശേഷം രണ്ടാം കവാടം വഴി പാര്‍ക്കിലേക്ക് എത്തിയെന്നാണ് കരുതുന്നതെന്നും മനോരമ വാര്‍ത്തയില്‍ പറയുന്നു.

    കുര്‍ത്തയും ഷാളും

    കുര്‍ത്തയും ഷാളും

    കുര്‍ത്തയും ഷാളും ജീന്‍സുമായിരുന്നു ജസ്നയുടേയും കൂട്ടുകാരിയുടേയും വേഷം. പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സംസ്ഥാന രഹസ്യാന്വേഷണ സംഘം പാര്‍ക്കില്‍ എത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു മടങ്ങി എന്നും റിപ്പോര്‍ട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+