കാണാതായ ജസ്ന ആണ് സുഹൃത്തിനൊപ്പം ബെംഗളൂരുവില്‍ എത്തി?ആശ്വാസ ഭവനില്‍ മുറിതേടി പോയെന്നും റിപ്പോര്‍ട്ട്
Recommended Video

മുണ്ടക്കയത്ത് നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്ന മറിയ ജയിംസിനായി പ്രത്യേക അന്വേഷണ സംഘം അന്വേഷണം വ്യാപിപിച്ചതിനിടെ ജസ്ന ബെംഗളൂരുവില്‍ എത്തിയതായി വിവരം. ജസ്മനയെ കാണാതായി 50 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് തിരോധാനത്തിന്റേതായുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പതിനഞ്ച് അന്വേഷണ സംഘം ജസ്നയ്ക്കായി ഇതിനോടകം പലയിടങ്ങളും അന്വേഷണം നടത്തിയിട്ടുണ്ട്.ഇതിനിടെയാണ് ജസ്നയും സുഹൃത്തും ബാംഗ്ലൂരില്‍ എത്തിയതായി വിവരം ലഭിച്ചത്.

50 ദിവസങ്ങള്‍
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്നയെ മാർച്ച് 22 മുതലാണ് കാണാതായത്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. സ്റ്റഡി ലീവായതിനാൽ ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഓട്ടോയിൽ മുക്കുട്ടുത്തറയിലും ബസിൽ എരുമേലിയിലും എത്തി. എന്നാൽ ഇതിനുശേഷം ജെസ്നയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആർക്കുമറിയില്ല.

ബെംഗളൂരവില്‍
ജസ്ന ബെംഗളൂരുവില്‍ എത്തിയതായി ആന്റോ ആന്റണി എംപിയാണ് വിവരം പുറത്തുവിട്ടത്. ശനിയാഴ്ച രാവിലെ 11.30 ന് ജസ്ന ബെംഗളൂരിലെ മടിവാളയിലുള്ള ആശ്വാസ ഭവനില്‍ എത്തിയിരുന്നതായാണ് വിവരം. ഇവിടെ താമസിക്കാന്‍ മുറിയുണ്ടോയെന്ന് അന്വേഷിച്ചായിരുന്നു ചെന്നത്. എന്നാല്‍ മുറിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ ജസ്ന മൈസൂരിലേക്ക് തിരിച്ചതായും ആശ്വാസ ഭവന് അധികൃതര്‍ പറഞ്ഞതായി എംപി വ്യക്തമാക്കി.

സംശയം തോന്നി
ഒരു യുവാവിനൊപ്പം ബൈക്കിലാണ് ജസ്നയെ പോലെ തോന്നിക്കുന്ന പെണ്‍കുട്ടി ശനിയാഴ്ച രാവിലെ 11.30 ഓടെ ആശ്വാസ ഭവനില്‍ എത്തിയത്. ഫോട്ടോയില്‍ ജസ്ന ഉപയോഗിച്ചിരുന്ന അതേ സ്കാഫ് കൊണ്ട് തലമറച്ചായിരുന്നു ജസ്ന എത്തിയത്. മാധ്യമങ്ങളില്‍ ജസ്നയുടെ ഫോട്ടോ കണ്ടിട്ടുള്ളതിനാല്‍ ആശ്രമത്തിലെ അധികൃതര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ഇവര്‍ കാഞ്ഞിരപ്പള്ളിയിലെ ഒരു പള്ളിയില്‍ വിളിച്ച് വികാരിയോട് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു.

അപകടത്തില്‍ പെട്ടു
ഇതിനിടെ ജസ്ന സഞ്ചരിച്ച ബൈക്ക് വഴിയില്‍ വെച്ച് ഓട്ടോയുമായി കൂട്ടിയിടിച്ചിരുന്നതായും ജസ്നയ്ക്ക് അപകടത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ജസ്ന നിംഹാന്‍സില്‍ ചികിത്സ തേടിയതായും വിവരം ഉണ്ട്. ആശ്വാസ ഭവനിലെ അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച സമയത്ത് ജസ്നയും സുഹൃത്തും മൈസൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായും അധികൃതര്‍ വ്യക്തമാക്കുന്നു.

ഗുരുതര വീഴ്ച
ഇതിനിടെ ജസ്നയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയതായി വനിതാ കമ്മീഷനും ജസ്നയുടെ കുടുംബവും ആരോപിച്ചു പെണ്‍കുട്ടിയെ കാണാതായി മൂന്നാം നാള് മാത്രമാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ജസ്നയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ബന്ധുക്കള്‍ കൈമാറിയിരുന്നെങ്കിലും അത് പോലീസ് അവഗണിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications